Search
  • Follow NativePlanet
Share
» »കേരളത്തിൽ ഉഷ്ണതരംഗം മുന്നറിയിപ്പ്, യാത്രകളില്‍ ജാഗ്രത പാലിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ ഉഷ്ണതരംഗം മുന്നറിയിപ്പ്, യാത്രകളില്‍ ജാഗ്രത പാലിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൂടാണ് കേരളത്തിലെങ്ങും. ഓരോ ദിവസവും വെയിലിന്‍റെ കാഠിന്യം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല. ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും രണ്ടുവട്ടം ആലോചിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് വീണ്ടും താപനില ഉയരുകയാണ്. ഒറ്റപ്പെട്ട മഴ പലയിടത്തും പെയ്തെങ്കിലും ചൂടിന് യാതൊരു ശമനവും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ ചില ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

കൊല്ലം, തൃശൂർ, പാലക്കാട് എന്നീ മൂന്നൂ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 26 വെള്ളിയാഴ്ച മുതൽ 28 ഞായറാഴ്ച വരെയാണ് ഉഷ്ണതരംഗം. ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ ജില്ലകളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്‍റെയും വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

Heatwave In Kerala Avoid These Places And Should Take These Precautions

വരുദിവസങ്ങളിൽ കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്നാണ് പ്രവചനം. കൂടാതെ കേരളത്തിലെ 12 ജില്ലകലിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ യെല്ലോ അലർട്ട്

2024 ഏപ്രിൽ 26 വെള്ളിയാഴ്ത മുതൽ 30 ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 26 മുതൽ 30 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലത്ത് ചൂട് സഹിക്കാൻ പറ്റാതെ പലയിടങ്ങളിലേക്കും നമ്മൾ യാത്ര പോകാറുണ്ട്. എന്നാൽ ഈ ചൂടത്ത് പുറത്തിറങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിലേക്ക് പകൽ സമയത്തെ അനാവശ്യമായ യാത്രകൾ ഒഴിവാക്കാം. കൂടാതെ ഏതു സ്ഥലത്തേയ്ക്കാണെങ്കിലും ഉച്ച സമയത്തെ യാത്രകൾ ഒഴിവാക്കാം

ഇനി പോയേ മതിയാവൂ എന്നുള്ള സാഹചര്യങ്ങളിൽ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. പുറത്തു പോകുമ്പോൾ ഒരു കുപ്പിയിൽ തിളപ്പിച്ചാറ്റിയ വെള്ളവും കരുതാം. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+