Search
  • Follow NativePlanet
Share
» »പാസ്പോർട്ടിൽ കരുത്ത് സിംഗപ്പൂരിന്; മെച്ചപ്പെട്ട് ഇന്ത്യ, വിസയില്ലാതെ പോകാൻ കഴിയുന്നത് 57 രാജ്യങ്ങളിലേക്ക്

പാസ്പോർട്ടിൽ കരുത്ത് സിംഗപ്പൂരിന്; മെച്ചപ്പെട്ട് ഇന്ത്യ, വിസയില്ലാതെ പോകാൻ കഴിയുന്നത് 57 രാജ്യങ്ങളിലേക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി സിംഗപ്പൂർ പാസ്പോർട്ട്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെന്‍ലി പാസ്പോർട്ട് ഇൻഡക്സ് 2023 ൽ ജപ്പാനെ പിന്തള്ളിയാണ് സിംഗപ്പൂർ ഒന്നാം സ്ഥാനം നേടിയത്. ലോകത്തിലെ 227 ഇടങ്ങളില്‍ 192 സ്ഥലങ്ങളിലും സിംഗപ്പൂർ പാസ്പോർട്ട് ഉണ്ടെങ്കിൽ മുൻകൂർ വിസയില്ലാതെ, വിസാ രഹിത യാത്ര നടത്താം.

190 സ്ഥലങ്ങളിലേക്ക് വിസാ രഹിത പ്രവേശനം ഉള്ള മൂന്ന് രാജ്യങ്ങൾ രണ്ടാം ഹെന്‍ലി പാസ്പോർട്ട് ഇൻഡക്സ് 2023 ല്‍ രണ്ടാം സ്ഥാനം പങ്കിട്ടു. യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഇറ്റലി, സ്പെയിൻ എന്നിവയാണ് രണ്ടാം സ്ഥാനം നേടിയത്. തുടർച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാൻ ഇത്തവണ മൂന്നാം സ്ഥാനമാണ് നേടിയത്. 189 രാജ്യങ്ങളിലേക്ക് ജപ്പാൻ പാസ്പോർട്ട് ഉപയോഗിച്ച് വിസാ രഹിത യാത്ര നടത്താം.

Read More: പാസ്പോർട്ട് ഇല്ലാതെ ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയുന്ന മൂന്നേ മൂന്ന് ആളുകൾ

Henley Passport Index 2023

ഓസ്ട്രിയ, ഫിൻലാന്‍ഡ്, ഫ്രാൻസ്, ലക്സംബർഗ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളും ജപ്പാനൊപ്പം മൂന്നാം സ്ഥാനം നേടി. നാലാം സ്ഥാനം നേടിയ ഡെന്മാർക്ക്, അയർലൻഡ്, നെതർലാൻഡ്സ്, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ഉണ്ടെങ്കിൽ 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. . 187 മുൻകൂർ വിസയില്ലാതെ പ്രവേശനവുമായി . രാജ്യങ്ങളിലേക്ക് ബെൽജിയം, ചെക്ക് റിപ്പബ്ലിക്, മാള്‍ട്ട, ന്യൂ സീലാൻഡ്, നോർവെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് അഞ്ചാം സ്ഥാനത്തെത്തിയത്.

ഒരു പതിറ്റാണ്ടുകാലം മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഎസ് പാസ്പോർട്ട് ഈ വർഷം എട്ടാം സ്ഥാനത്താണ് എത്തിയത്. 184 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ പ്രവേശനം യുഎസ് പാസ്പോർട്ടുള്ളവർക്ക് ലഭിക്കും.

US Passport

പാസ്പോർട്ട് ഇൻഡക്സ് 2022 ൽ 87-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2023 ൽ ഏഴ് സ്ഥാനങ്ങൾ കടന്ന് 80-ാമത് എത്തി. 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. അതേ സമയം 2022 ൽ ഇന്ത്യയ്ക്ക് 60 രാജ്യങ്ങളിൽ വിസ രഹത പ്രവേശനം ഉണ്ടായിരുന്നു. 169 ഇടങ്ങളിലേക്ക് പ്രവേശിക്കുവാൻ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മുൻകൂർ വിസ ആവശ്യമാണ്.

ലോകത്തിലെ ഏറ്റവും കരുത്തുകുറഞ്ഞ അഥലാ ദുർബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാന്‍റെയാണ്. 103-ാം സ്ഥാനത്തുള്ള ഈ പാസ്പർട്ട് ഉണ്ടെങ്കിൽ വെറും 27 രാജ്യങ്ങളിലേക്കാണ് വിസ രഹിത പ്രവേശനം സാധ്യമാകുന്നത്. തൊട്ടു മുകളിൽ 102-ാം സ്ഥാനത്ത് 29 രാജ്യങ്ങളിലേക്ക് വിസ ഫ്രീ പ്രവേശനവുമായി ഇറാഖും 30 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി 101-ാം സ്ഥാനത്ത് നിൽക്കുന്ന സിറിയയും ആണ് ഏറ്റവും അവസാന സ്ഥാനത്തുള്ള പാസ്പോർട്ടുകൾ. 100-ാം സ്ഥാനം പാക്കിസ്ഥാൻ, 99-ാം സ്ഥാനം യെമൻ, സൊമാലിയ എന്നിവയും പിന്നിലുണ്ട്.

Indian passport

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങൾ

1. ബാർബഡോസ് 2.ഭൂട്ടാൻ 3.ബൊളീവിയ 4.ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ 5. ബുറുണ്ടി
6.കംബോഡിയ 7.കേപ് വെർഡെ ദ്വീപുകൾ 8.കൊമോറോ ദ്വീപുകൾ 9. കുക്ക് ദ്വീപുകൾ
10. ജിബൂട്ടി 11. ഡൊമിനിക്ക 12. എൽ സാൽവഡോർ 13. ഫിജി
14. ഗാബോൺ 15. ഗ്രനേഡ16. ഗിനിയ-ബിസാവു 17. ഹെയ്തി
18. ഇന്തോനേഷ്യ

* 19. ഇറാൻ* 20. ജമൈക്ക 21. ജോർദാൻ*22. കസാക്കിസ്ഥാൻ23.ലാവോസ് 24. മക്കാവോ (SAR ചൈന) 25.മഡഗാസ്കർ* 26.മാലിദ്വീപ് 27.മാർഷൽ ദ്വീപുകൾ* 38.മൗറിറ്റാനിയ * 29.മൗറീഷ്യസ് 30. മൈക്രോനേഷ്യ
31.മോണ്ട്സെറാറ്റ് 32.മൊസാംബിക്ക്* 33. മ്യാൻമർ* 34.നേപ്പാൾ
35.നിയു 36.ഒമാൻ 37.പലാവു ദ്വീപുകൾ 38.ഖത്തർ
39.റുവാണ്ട * 40. സമോവ *

41. സെനഗൽ 42.സീഷെൽസ്* 43.സിയറ ലിയോൺ * 44. സൊമാലിയ 45.ശ്രീ ലങ്ക *
46.സെന്റ് കിറ്റ്സ് ആൻഡ് നെവിസ് 47.സെന്റ് ലൂസിയ * 48.സെന്റ് വിൻസെന്റ് 49.ടാൻസാനിയ *50.തായ്‌ലൻഡ്* 51.തിമോർ-ലെസ്റ്റെ * 52.ടോഗോ *
53.ട്രിനിഡാഡ് ആൻഡ് ടൊബാഗോ 54.ടുണീഷ്യ 55.തുവാലു
56.വനവാട്ടു 57. സിംബാബ്‌വെ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+