Search
  • Follow NativePlanet
Share
» »കാടും മലയും കയറി കഷ്ടപ്പെടേണ്ട, ഇനി റോഡിലൂടെ നേരിട്ട് പോകാം.. മാറ്റങ്ങളുമായി ഹിമാചൽ ടൂറിസം

കാടും മലയും കയറി കഷ്ടപ്പെടേണ്ട, ഇനി റോഡിലൂടെ നേരിട്ട് പോകാം.. മാറ്റങ്ങളുമായി ഹിമാചൽ ടൂറിസം

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഹിമാചൽ പ്രദേശ് ടൂറിസം ഓരോ ദിവസവും ഓരോ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. കൂടുതൽ ആളുകളെ ആകർഷിക്കുവാനും ഹിമാചൽ ടൂറിസത്തിനെ വെക്കേഷന്‍ ഡെസ്റ്റിനേഷനായി മാറ്റിയെടുക്കുവാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഇതിനായി എല്ലാ തരത്തിലുമുള്ള വഴികൾ ടൂറിസം വകുപ്പ് തേടുന്നുണ്ട്,

ഇപ്പോഴിതാ, ഹിമാചലിൽ സഞ്ചാരികൾ വളരെ കുറച്ച് മാത്രം എത്തിച്ചേരുന്ന 'ലെസ് എക്സ്പ്ലോർഡ്' പ്രദേശങ്ങളെ റോഡ് മാർഗം ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കൂടുതൽ ആളുകൾക്ക് ഇത്തരം ഇടങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിക്കുന്ന വിധത്തിലാണ് പുതിയ മാറ്റങ്ങൾ. കൂടുതൽ ഉള്ളിലായി കിടക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.

Himachal Pradesh

ഈ അടുത്ത് ധർമ്മശാലയ്ക്ക് സമീപമുള്ള ഹിരു ദസലൻ-തംരു ചാവോല റോഡ്, മക്ലിയോദ്ഗഞ്ച്-ഭഗ്സുനാഗ്-തൗ ചാവോല റോഡ് എന്നിങ്ങനെ രണ്ട് റോഡ് പദ്ധതികൾ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. അധികമാളുകൾ എത്താത്ത, പര്യവേക്ഷണം ചെയ്യാത്ത വിനോജ സഞ്ചാര ഇടങ്ങളിലേക്ക് എത്തിച്ചേരുവാനും റോഡ് മാർഗം ബന്ധിപ്പിക്കുവാനും ഈ പുതിയ റോഡുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി പ്രവർത്തികൾ പുരോഗതിയിൽ നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ബങ്കണ്ടിയിലെ സുവോളജിക്കൽ പാർക്ക്, ധർമ്മശാലയിലെ ഒരു അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഓൾഡ് ഏജ് വെൽനസ് റിസോർട്ട്, നർഗോട്ടയിലെ ഐസ് സ്കേറ്റിംഗ്, റോളർ സ്കേറ്റിംഗ് റിങ്കുകൾ, നിർദ്ദിഷ്ട ടൂറിസം ഗ്രാമം, പരാഗ്പൂരിലെ ഗോൾഫ് കോഴ്സ്, പാലംപൂരിലെ മൈഞ്ജയിലെ വെഡിങ് റിസോർട്ട്, ദൗലാധർ ജൈവവൈവിധ്യ പാർക്ക് തുടങ്ങിയവയാണ് ഇവിടെ വരാനിരിക്കുന്ന പുതിയ പദ്ധതികൾ.

Himachal Pradesh Eco Tourism

വരുന്ന വർഷങ്ങളില്‍ ഹിമാചൽ പ്രദേശിനെ സ്വയംപര്യാപ്തമായ ഒരു സംസ്ഥാനമായി മാറ്റുന്നതിനൊപ്പം ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. മാത്രമല്ല, വരുന്ന ഒരു ദശകത്തിൽ രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നായി ഹിമാചലിനെ ഉയർത്താനുമുള്ള ശ്രമത്തിലാണ് സർക്കാർ.

11 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുത്ത 11 ഇടങ്ങളെ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് സർക്കാർ. പാലംപൂർ ഫോറസ്റ്റ് ഡിവിഷനിലെ ന്യൂഗൽ പാർക്ക്, സ്വാർ, ബിർ ബില്ലിംഗ്, സൗരഭ് വാൻ വിഹാർ, ന്യൂഗൽ പാർക്ക്, പാർവതി ഫോറസ്റ്റ് ഡിവിഷനിലെ ഖീർഗംഗ, കസോൾ, സുമരൂപ, ഷോഗി ക്യാമ്പിംഗ് സൈറ്റ്, കോട്ഗറിലെ നർക്കണ്ട, സെരാജിലെ സോജ, ഷിംല ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള പോട്ടർ ഹിൽ ക്യാമ്പിംഗ് സൈറ്റ് എന്നിങ്ങനെ 11 ഇടങ്ങളെയാണ് വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+