തുടർച്ചയായ നാലാം വർഷവും ആഢംബര ജീവിതത്തിന് ചെലവേറിയ ഇടമായി ഏഷ്യ തെരഞ്ഞെടുക്കപ്പെട്ടു. റെസിഡൻഷ്യൽ പ്രോപ്പർട്ടി, കാറുകൾ, ബിസിനസ് ക്ലാസ് വിമാനയാത്ര, ബിസിനസ് സ്കൂൾ, ഡിന്നറുകൾ, മറ്റ് ആഡംബരങ്ങൾ തുടങ്ങിയവ വിശകലനം ചെയ്യുന്ന ജൂലിയസ് ബെയേഴ്സ് ലൈഫ് സ്റ്റൈൽ ഇൻഡക്സ് സർവേയിൽ ലോത്തിലെ ഏറ്റവും ചെലവേറിയ 25 നഗരങ്ങളെ തെരഞ്ഞെടുത്തതിൽ ഇന്ത്യയിൽ നിന്ന് മുംബൈയും ഇടംനേടി.
ആഢംബര ജീവിതം നയിക്കുവാൻ ചെലവേറിയ നഗരങ്ങളിൽ 18-ാം സ്ഥാനമാണ് മുംബൈ നേടിയത്. കഴിഞ്ഞ വര്‍ഷം പട്ടികയിൽ 24-ാം സ്ഥാനമായിരുന്നു മുംബൈയ്ക്കുണ്ടായിരുന്നത്. വരും വർഷങ്ങളിൽ മുംബൈ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് തുകയുടെ കാര്യത്തിൽ ഏറ്റവും ചെലവേറിയത് മുംബൈയാണ്.

ഏറ്റവും ചെലവേറിയ ലോകനഗരമായി സിംഗപ്പൂർ ഒന്നാം സ്ഥാനം നേടി. പട്ടികയിലെ 20 നഗരങ്ങളില്‍ 10 നഗരങ്ങളും ഏഷ്യാ വൻകരയിൽ ഉൾപ്പെടുന്നവയാണ്.
ഷാങ് ഹായ്, ഹോങ് കോങ്, തായ് പേയ് എന്നീ നഗരങ്ങളെ പിന്തള്ളിയാണ് കഴിഞ്ഞ വർഷം നാലാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂർ ഒന്നാമതെത്തിയത്.
കൊവിഡിനെത്തുടർന്നുണ്ടായ നിയന്ത്രണങ്ങള്‍ പിൻവലിക്കുകയും സ്വാതന്ത്യം തിരികെ ലഭിക്കുകയും ചെയ്തതോടെ യാത്രയ്ക്കും വിനോദത്തിനുമുള്ള ആവശ്യം വർദ്ധിക്കുന്നതായി സർവേ കണ്ടെത്തി. കഴിഞ്ഞ വർഷം, മേഖലയിലെ എല്ലാ സൂചിക ഇനങ്ങളുടെയും പ്രാദേശിക കറൻസിയിലെ വിലകൾ ശരാശരി 13 ശതമാനം വർദ്ധിച്ചതായും സർവേയിൽ വ്യക്തമാണ്.
അതോടൊപ്പം ഹോട്ടൽ സ്യൂട്ടുകൾ (39.1 ശതമാനം), ബിസിനസ് ക്ലാസ് ഫ്ലൈറ്റുകൾ (32.9 ശതമാനം), കാറുകൾ (25.2 ശതമാനം) എന്നിവ എല്ലാ പ്രദേശങ്ങളിലും ഏറ്റവും ഉയർന്ന ശരാശരി വർധനവ് രേഖപ്പെടുത്തി
അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനത്തു നിന്നും രണ്ടാമതെത്തിയ ഷാങ്ഹായിൽ വെറും മൂന്ന് ശതമാനം മാത്രമാണ് പ്രാദേശിക കറൻസിയിലെ വില വർധിച്ചത്. പട്ടികയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണിത്.

ഗ്ലോബല്‍ സിറ്റി റാങ്കിങ്ങിലെ ആദ്യ പത്ത് ഇടങ്ങൾ
1. സിംഗപ്പൂർ- കഴിഞ്ഞ വർഷത്തെ റാങ്ക്- 3
2.ഷാങ് ഹായ്- കഴിഞ്ഞ വർഷത്തെ റാങ്ക്-1
3. ഹോങ് കോങ്- കഴിഞ്ഞ വർഷത്തെ റാങ്ക് 4
4. ലണ്ടൻ-കഴിഞ്ഞ വർഷത്തെ റാങ്ക്- 2
5. ന്യൂ യോർക്ക് കഴിഞ്ഞ വർഷത്തെ റാങ്ക്-11
6.മൊണാക്കോ കഴിഞ്ഞ വർഷത്തെ റാങ്ക്- 6
7. ദുബായ് - കഴിഞ്ഞ വർഷത്തെ റാങ്ക്-14
8. തായ്പേയ്- കഴിഞ്ഞ വർഷത്തെ റാങ്ക്- 3
9 സാവോ പോളോ-കഴിഞ്ഞ വർഷത്തെ റാങ്ക്- 12
10. മിയാമി -കഴിഞ്ഞ വർഷത്തെ റാങ്ക്-18
സമ്പത്തിന്റെ കേന്ദ്രമെന്ന നിലയിൽ ഏഷ്യ മുന്നിനിൽ നിൽക്കുന്ന രീതിതന്നെയാണ് ഇത്തവണയുമുള്ളത്. ഏഷ്യയിലെ ആറ് നഗരങ്ങൾ റാങ്കിംഗിൽ ഉയർന്നു വന്നപ്പോൾ നാല് എണ്ണം പിന്തള്ളപ്പെട്ടു. അമേരിക്കയിൽ നാല് നഗരങ്ങൾ പട്ടികയിൽ മുന്നിലെത്തുകയും ഒരെണ്ണം പിന്നോട്ടുപോയി.
സർവേയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം ജപ്പാനിലെ ടോക്കിയോ, ഓസ്ട്രേലിയിലെ സിഡ്നി പോലുള്ള വികസിത സമ്പദ്‌വ്യവസ്ഥകളിലെ നഗരങ്ങൾ പിന്നോട്ടു പോകുന്നുവെന്നതും ബാങ്കോക്ക്, ജക്കാർത്ത, മുംബൈ തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ നഗരങ്ങൾ സൂചികയിൽ മുന്നേറ്റം നടത്തിയെന്നതുമാണ്. ഏഷ്യയിലെ വികസ്വര രാജ്യങ്ങളില്‍ ഉപഭോക്തൃ വസ്തുക്കളുടെ ശക്തമായ വിലക്കയറ്റവും സർവേ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക കറൻസിയിൽ വിലക്കയറ്റം 22 ശതമാനം വരെ ഉയർന്ന ജക്കാർത്തയിലാണ് ഏറ്റവും കൂടുതൽ. വാണിജ്യ വിമാനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഏറ്റവും കൂടുതൽ വില വർധനവുണ്ടായതായും സർവേ പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











