Search
  • Follow NativePlanet
Share
» »ട്രെയിൻ സർവീസിൽ മാറ്റം; നേത്രാവതി വഴി തിരിച്ചുവിടും, ആലപ്പുഴ എക്സ്പ്രസ് എറണാകുളം വരെ

ട്രെയിൻ സർവീസിൽ മാറ്റം; നേത്രാവതി വഴി തിരിച്ചുവിടും, ആലപ്പുഴ എക്സ്പ്രസ് എറണാകുളം വരെ

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്തെ വിധ ട്രെയിനുകളുടെ വിവിധ ട്രെയിനുകളുടെ സർവീസിൽ ഇന്ന് മാറ്റങ്ങള്‍ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. ചില ട്രെയിനുകൾ വഴി തിരിച്ചുവിടുകയും മറ്റു ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Indian Railway Changes In Train Service Today In Alappuzha Route

ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്

ട്രെയിൻ നമ്പർ 22645 ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ് ഇന്ന് ബുധനാഴ്ച രാവിലെ 10:42ന് എറണാകുളം ടൗൺ സ്റ്റേഷനിലെത്തും. തുടർന്ന് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16308 കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ് ഫെബ്രുവരി 26 (ബുധനാഴ്ച രാവിലെ 5:10നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംങ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് 26 ബുധനാഴ്ച ആലപ്പുഴ - എറണാകുളം സെക്‌ഷനിൽ ഭാഗികമായി സർവീസ് റദ്ദാക്കും. വൈകിട്ട് 3:50ന് ആലപ്പുഴയിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ എറണാകുളം ജങ്ഷനിൽ നിന്നു വൈകിട്ട് 5:15നു സർവീസ് തുടങ്ങും.

ശിവരാത്രി 2025- ട്രെയിന്‍ സർവീസുകളിലെ മാറ്റം

ശിവരാത്രി ദിനത്തിലെ തിരക്ക് പരിഗണിച്ച് ആലുവാ വഴിയുള്ള നിരവധി ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരി 26 ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ് അന്ന് പതിവ് സ്റ്റോപ്പുകൾക്ക് പുറമേ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തും.

ഫെബ്രുവരി 26 ബുധനാഴ്ച രാത്രി തൃശൂരിൽ എത്തുന്ന ട്രെയിൻ നമ്പർ 56605 ഷൊർണ്ണൂർ - തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി. തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ (23.24), പുതുക്കാട് (23.34), നെല്ലായി (23.40), ഇരിഞ്ഞാലക്കുട (23.47), ചാലക്കുടി (23.55), ഡിവൈൻ നഗർ (23.59), കൊരട്ടി (00.04), കറുകുറ്റി (00.09), അങ്കമാലി (00.17), ചൊവ്വര (00.26) വഴി ആലുവയിൽ (00.45) എത്തുന്നതാണ്.

ഫെബ്രുവരി 27 വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് ചൊവ്വര ( 5.23), അങ്കമാലി (5.30), കറുകുറ്റി (5.36), കൊരട്ടി (5.41), ഡിവൈൻ നഗർ (5.46), ചാലക്കുടി (5.50), ഇരിഞ്ഞാലക്കുട (5.59), നെല്ലായി (6.08), പുതുക്കാട് (6.14), ഒല്ലൂർ (6.24) വഴി തൃശൂരിലെത്തി, പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേ ദിവസം ഈ ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തുന്നതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+