Search
  • Follow NativePlanet
Share
» »ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ സര്‍വീസിൽ മാറ്റം,റദ്ദാക്കിയത് ഈ ദിവസങ്ങളിൽ

ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ സര്‍വീസിൽ മാറ്റം,റദ്ദാക്കിയത് ഈ ദിവസങ്ങളിൽ

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പാലക്കാട് ഡിവിഷനു കീഴിൽ വിവിധ ഇടങ്ങളിലായി പലതരത്തിലുള്ള അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ
ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി പാലക്കാട് റെയിൽവേ ഡിവിഷൻ.

ട്രെയിന്‍ സർവീസ് പൂർണ്ണമായും റദ്ദാക്കൽ, ഭാഗികമായി റദ്ദാക്കൽ, ട്രെയിൻ സമയത്തിൽ മാറ്റം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിൻ സർവീസിലാണ് മാറ്റം.

Indian Railway Shoranur- Coimbatore Passenger Train Updates

പൂർണ്ണമായും റദ്ദാക്കിയ ട്രെയിൻ

ട്രെയിൻ നമ്പർ 56604 ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ മാർച്ച് 8 ശനിയാഴ്ച ഷൊർണൂർ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന സർവീസ് പൂർണ്ണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

ട്രെയിൻ നമ്പർ 56604 ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ മാർ‌ച്ച് 9 ന് കോയമ്പത്തൂരിൽ നിന്നാരംഭിക്കുന്ന സർവീസ് പാലക്കാട് ജംങ്ഷൻ വരെയെ ഉണ്ടാവുകയുള്ളൂ പാലക്കാടിനും ഷൊർണ്ണൂർ ജംങ്ഷനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ സമയക്രമത്തിൽ മാറ്റം

ട്രെയിൻ നമ്പർ 56604 ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ, ഫെബ്രുവരി 27 വ്യാഴാഴ്ച ഷൊർണൂർ ജംങ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 1 മണിക്കൂർ 10 മിനിറ്റ് വൈകിയേ പുറപ്പെടുകയുള്ളൂ.

ട്രെയിൻ നമ്പർ 16344 മധുരെ ജംങ്ഷൻ തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്. ഫെബ്രുവരി 28 വെള്ളിയാഴാഴ്ച മധുരെ ജംങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര 40 മിനിറ്റ് വൈകും.

ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ സമയം

ഷൊർണൂർ - 8.00 am
മണ്ണനൂർ - 8.11 am
ഒറ്റപ്പാലം - 8.19 am
പാലപ്പുറം - 8.24 am
ലക്കിടി - 8.31 am
പാർലളി- 8.44 am
പാലക്കാട് ജംങ്ഷൻ - 9.00 am
കഞ്ചിക്കോട് - 9.23 am
വാളയാർ - 9.37 am
എട്ടിമടെ - 9.49 am
മധുക്കാരെ -9.59 am
പോടന്നൂർ ജം - 10.23 am
കോയമ്പത്തൂർ ജംങ്ഷൻ - 10.50 am.

കൂടാതെ, തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ച രാവിലെ 5.55 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിക്ക് ഫെബ്രുവരി 27 ന് അധികമായി ഒരു ചെയർ കാർ കോച്ച് അനുവദിച്ചു.
കോഴിക്കോട് നിന്ന് ഉച്ചകഴിഞ്ഞ് 13:45 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075 കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദിക്ക് ഫെബ്രുവരി 27 വ്യാഴാഴ്ച അധികമായി ഒരു ചെയർ കാർ കോച്ച് അനുവദിച്ചു.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 16629 തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസിന് ഫെബ്രുവരി 27, മാർച്ച് 3 എന്നീ രണ്ടു തിയതികളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.
മംഗളൂരു സെന്‍ട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16630 മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസിന് ഫെബ്രുവരി 26, മാർച്ച് 2 എന്നീ രണ്ടു തിയതികളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ചും ദക്ഷിണ റെയിൽവേ അനുവദിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+