Search
  • Follow NativePlanet
Share
» »ബെംഗളൂരു ട്രെയിൻ സർവീസുകളിൽ മാറ്റം, വഴി മാറി ഓടും, ഈ സ്റ്റേഷനുകളിൽ കയറില്ല

ബെംഗളൂരു ട്രെയിൻ സർവീസുകളിൽ മാറ്റം, വഴി മാറി ഓടും, ഈ സ്റ്റേഷനുകളിൽ കയറില്ല

ബെംഗളൂരു ട്രെയിൻ സർവീസുകളിൽ മാറ്റം: ബാംഗ്ലൂരിൽ നിന്നുള്ള ട്രെയിൻ സര്‍വീസുകളിൽ ഫെബ്രുവരിയിൽ മാറ്റം. വിവിധ ഇടങ്ങളിലായി അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുത്ത ട്രെയിനുകൾ റൂട്ട് മാറി ഓടുകയും ചില ട്രെയിനുകളുടെ സമയക്രമീകരണത്തിൽ മാറ്റം വരികയും ചെയ്തിട്ടുണ്ട്. യാത്രക്കാർ മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ച് യാത്രകളിൽ ക്രമീകരണങ്ങൾ വരുത്തേണ്ടതാണ്.

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കൃത്യമായി ക്രമീകരിക്കുന്നതിന് ബ്ലോക്ക്/പവർ ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം. ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിലെ മാറ്റങ്ങള്‌ എന്തൊക്കെയെന്ന് നോക്കാം.

Indian Railway Train Service Changes In Bengaluru Route

കെഎസ്ആർ ബെംഗളൂരു- ഡോ എംജിആര്‌ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ, മൈസൂർ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ, ലോകമാന്യ തിലക് ടെർമിനസ് - കോയമ്പത്തൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് ഫെബ്രുവരിയിൽ തിരഞ്ഞെടുത്ത തിയതികളിൽ മാറ്റം വന്നിരിക്കുന്നത്.

1. കെഎസ്ആർ ബെംഗളൂരു- ഡോ എംജിആര്‌ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ

കെ എസ് ആര്‍ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10.40 ന് പുറപ്പെടുന്ന
ട്രെയിൻ നമ്പര്‍ 12568 കെഎസ്ആർ ബെംഗളൂരു- ഡോ എം ജി ആര്‌ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഫെബ്രുവരി 24, 27 തിയതികളിൽ ബെംഗളൂരു, യശ്വന്ത്പുര്‍, ഹെബ്ബാൾ, ബനസ്വാടി, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി റൂട്ട് തിരിച്ചുവിടും. ഒപ്പം ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

2. മൈസൂരു - ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്

മൈസൂരിൽ നിന്ന് രാത്രി 9.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16022 മൈസൂരു - ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് ഫെബ്രുവരി 24, 27 തിയതികളിൽ വഴി മാറി കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ലോട്ടെഗോളളഹള്ളി, ബനസ്വാടി, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം റൂട്ടിൽ സർവീസ് നടത്തുകയും ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.

3. ലോകമാന്യ തിലക് - കോയമ്പത്തൂർ എക്സ്പ്രസ്

ലോകമാന്യതിലക് ടെർമിനസിൽ നിന്ന് രാത്രി 10.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 11013
ലോകമാന്യ തിലക് - കോയമ്പത്തൂർ എക്സ്പ്രസ് ഫെബ്രുവരി 23, 36 തിയതികളിൽ
ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പൂർ, ഹെബ്ബാൾ, ബാനസ്വാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും.

കൂടാതെ ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു- ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഫെബ്രുവരി 24, 27 തിയതികളിൽ 45 മിനിറ്റ് വൈകി രാത്രി 23:25 മണിക്ക് മാത്രമേ കെഎസ്ആര്‍ ബെംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിക്കുകയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore indian railway train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+