ഇന്ത്യക്കാരായ സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ലോകത്തിലെ ഏറ്റവും അതിശയ നിർമ്മിതികളിലൊന്നായ ഫ്രാൻസിലെ ഐഫൽ ടവര്‍ കാണാൻ യുപിഐ വഴി പണമടയ്ക്കാം. ഐഫൽ ടവറിന്‍റെ ടിക്കറ്റ് കൗണ്ടറിലാണ് യുപിഐ വഴി ഓൺലൈൻ പേയ്മെന്‍റ് നടത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിന്‍റെ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി ഇതു സംബന്ധിച്ച ധാരണാപത്രം നേരത്തെ ഒപ്പുവെച്ചിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു.

ഇന്ത്യക്കാരായ സന്ദർശകരാണ് ഐഫൽ ടവർ സന്ദർശിക്കുന്നവരിൽ രണ്ടാം സ്ഥാനത്തെന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ടു തന്നെ കറൻസി മാറാൻ നിൽക്കാതെ യുപിഐ വഴിയുള്ള പേയ്മെൻറെ ഇന്ത്യക്കാർക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കുടാതെ ഫ്രാൻസിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും മ്യൂസിയങ്ങളും ഹോട്ടലുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും യുപിഐ വഴിയുള്ള പണമിടപാടുകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
ഫ്രാൻസ് കൂടാതെ ഭൂട്ടാന്‍,സിംഗപ്പൂർ, യു കെ, യു എ ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും യുപിഐ പേയ്മന്‍റ് സംവിധാനം സാധുവാണ്. ഇന്ത്യയുടെ യുപിഐ പണമിപാടുകൾ അംഗീകരിച്ച ആദ്യ വിദേശ രാജ്യമാണ് നേപ്പാൾ. ഇന്ത്യക്കാർക്ക് ചെലവ് കുറഞ്ഞ യാത്ര ഉറപ്പുവരുത്തുന്ന ഇവിടേക്ക് നിരവധി സഞ്ചാരികൾ വർഷം മുഴുവനും എത്തുന്നു. ഐആർസിടിസിയും നേപ്പാളിലേക്ക് യാത്രാ പാക്കേജുകൾ നല്കുന്നുണ്ട്.
റ്റൊരു അയൽ രാജ്യമായ ഭൂട്ടാനിൽ 2021 ജൂലൈ മുതലാണ് ഭീം യുപിഐ വഴിയുള്ള പേയ്മെന്റിന് ഇവിടെ തുടക്കമായത്. ഭീം വഴിയുള്ള പണമിടപാട് ആരംഭിച്ച ആദ്യ അയല്‍രാജ്യം കൂടിയാണ് ഭൂട്ടാന്‍.
2021 മുതലാണ് സിംഗപ്പൂർ യുപിഐ പേയ്മന്‍റുകൾക്ക് അംഗീകാരം നല്കിയത്. എന്നാൽ ഫോണിൽ ഭീം യുപിഐ ആപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇവിടെ യുപിഐ പണമിടപാട് സാധ്യമാകൂ. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് 2022 ഏപ്രിലിൽ ആണ് ആരംഭിച്ചത്. നിയോപേ ടെർമിനലുകളുള്ള കടകളിലും റീട്ടെയിൽ സ്ഥാപനങ്ങളിലും മറ്റ് വ്യാപാരികളിലും മാത്രമേ യുപിഐ പേയ്‌മെന്റുകൾ ലഭ്യമാകൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












