Search
  • Follow NativePlanet
Share
» »പാളത്തിലൂടെ പറക്കും! വരുന്നു ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിന്‍, കാത്തിരിപ്പ് അവസാനിക്കുന്നു

പാളത്തിലൂടെ പറക്കും! വരുന്നു ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിന്‍, കാത്തിരിപ്പ് അവസാനിക്കുന്നു

ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും കാര്യത്തിൽ ഓരോ ദിവസവും മുന്നോട്ട് കുതിക്കുകയാണ് രാജ്യം. മാറ്റങ്ങളുടെ ഈ ശ്രേണിയിലേക്ക് ഏറ്റവും പുതിയതായി വരാൻ പോകുന്നത് ഹൈഡ്രജൻ ട്രെയിനാണ്. പാളത്തിലൂടെ പറക്കുന്ന വേഗതയിൽ സഞ്ചരിക്കുന്ന ഹൈഡ്രജൻ പവർ ട്രെയിൻ ഈ വർഷം വർഷത്തോടെ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സ്റ്റേഷനിൽ നിന്നായിരിക്കും ഓടുകയെന്നും
ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റ് ജിന്ദ് റെയിൽവേ സ്റ്റേഷന് സമീപം സ്ഥാപിക്കുമെന്നും ആണ് റിപ്പോർട്ടുകൾ. നോർത്തേൺ റെയിൽവേ ജനറൽ മാനേജർ ശോഭൻ ചൗധരിയുടെ ജിന്ദ് സന്ദർശനത്തിലാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Hydrogen Train In India

രാജ്യത്ത് നിലവിൽ ഡീസൽ എൻജിനിലും ഇലക്ട്രിക്കൽ എൻജിനിലും ട്രെയിനുകൾ ഓടുന്നു. ഹൈഡ്രജൻ ട്രെയിനിന്റെ പ്രോട്ടോ-ടൈപ്പ് 2023-2024 സാമ്പത്തിക വർഷത്തിൽ നോർത്തേൺ റെയിൽവേയുടെ ജിന്ദിനും സോനിപതിനുമിടയിൽ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എട്ടു ബോഗികളാവും ഈ ഹൈഡ്രജൻ ട്രെയിനിനുണ്ടായിരിക്കുക.

പരിസ്ഥിതിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഗുണപ്രദമായ സർവീസ് നടത്തുവാൻ ഹൈഡ്രജൻ ട്രെയിനുകൾക്ക് സാധിക്കും. ഹൈഡ്രജന്റെ ഊർജത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ പരസ്ഥിതിക്ക് ദോഷകരമാകുന്ന മലിനീകരണം പുറത്തുവിടുന്നില്ല എന്നതാണ് ഇതിന്‍റെ മറ്റൊരു ഗുണം. സാധാരണ ട്രെയിനുകളിൽ നിന്ന് പുറത്തുവരുന്നത് വളരെ അപകടകാരികളായ നൈട്രജൻ ഓക്സൈഡുകൾ, കാർബൺ ഡയോക്സൈഡ് തുടങ്ങിയ സംയുക്തങ്ങളാണ്. എന്നാൽ ഹൈഡ്രജൻ ട്രെയിൻ പുറത്തു വിടുന്ന കാർബണിന്റെ അളവും വളരെ കുറവായിരിക്കും.

ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിനുകൾ ഓടുന്നത്. ഓക്സിജനും ഹൈഡ്രജനും ചേർന്ന് ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച് അത് വഴി മോട്ടോർ പ്രവർത്തിച്ചാണ് ഈ ട്രെയിൻ ഓടുക ആവശ്യത്തിലധികം ഊർജം ഉത്പാദിപ്പിച്ചാൽ അത് ട്രെയിനിലെ ലിഥിയം അയേൺ ബാറ്ററിയിലേക്ക് ശേഖരിക്കുവാനുള്ള സൗകര്യവും ഇതിനുണ്ടാവും. റിപ്പോര്‍ട്ടുകൾ] അനുസരിച്ച് ജർമ്മനിയിൽ മാത്രമാണ് ലോകത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഓടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+