Search
  • Follow NativePlanet
Share
» »റെയില്‍വേ ഭക്ഷണത്തിന് ഓണ്‍ലൈനായി പണമടയ്ക്കാം, പുതിയ സൗകര്യവുമായി ഐആര്‍സിടിസി

റെയില്‍വേ ഭക്ഷണത്തിന് ഓണ്‍ലൈനായി പണമടയ്ക്കാം, പുതിയ സൗകര്യവുമായി ഐആര്‍സിടിസി

ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്ക് പണരഹിത പണമിടപാട് സൗകര്യം ഏർപ്പെടുത്തി.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്ക് പണരഹിത പണമിടപാട് സൗകര്യം ഏർപ്പെടുത്തി.
ഇതനുസരിച്ച് റയില്‍വേ പാന്‍ട്രികാറില്‍ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളുടെ പാൻട്രി കാറിലെ ഓരോ സ്റ്റാഫിനും നല്കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പണം നല്കാം.

UPI

മാത്രമല്ല, യാത്രക്കാര്‍ക്കായി ഐആര്‍സിടിസിയുടെ മെനു കാര്‍ഡ് നല്കുവാനും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി യാത്രക്കാര്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങളുടെ വര്‍ധിച്ച വിലനിലവരാം മനസ്സിലാക്കുവാനും ഓര്‍ഡര്‍ ചെയ്യുവാനും സാധിക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം റിസർവ് ചെയ്ത ഓരോ കോച്ചിലും പാൻട്രി കാർ മാനേജരുടെ പേര് പ്രദർശിപ്പിക്കും. നോ ബില്‍ നോ പേയ്മെന്റ് സംവിധാനം കര്‍ശനമായി പാലിക്കുവാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

പുതുക്കിയ വിലനിലവാരം അനുസരിച്ച് വെജ് ബ്രേക്ക്ഫാസ്റ്റിന്റെ ഓരോ പാക്കറ്റിനും 40 രൂപയും സാധാരണ വെജ് മീലിനും വെജ് ബിരിയാണിക്കും 80 രൂപയും ഈടാക്കും. നോൺ വെജ് പ്രഭാതഭക്ഷണത്തിന് 50 രൂപയും മുട്ട കറിയോടുകൂടിയ സാധാരണ നോൺ വെജ് ഭക്ഷണത്തിന് 90 രൂപയും
നിശ്ചയിച്ചിട്ടുണ്ട്. മുട്ട ബിരിയാണിക്ക് 90 രൂപ.
സാധാരണ നോൺ വെജ് ഭക്ഷണത്തിന് ചിക്കൻ കറിക്ക് 130 രൂപയും ചിക്കൻ ബിരിയാണിക്ക് 110 രൂപയുമാണ് നിരക്ക്.

നേരത്തെ ദക്ഷിണ റെയിൽവേ, പണരഹിത ഇടപാടുകളും ഡിജിറ്റൽ പേയ്‌മെന്റുകളും പ്രോത്സാഹിപ്പിക്കുന്നതിനായി, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ (എടിവിഎം) ടിക്കറ്റ് നിരക്കിന്റെ ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് അവതരിപ്പിച്ചിരുന്നു. ക്യൂആര്‍ കോഡ് സൗകര്യം ഉപയോഗിച്ച് യാത്ര, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങളഴായിരുന്നു ലഭ്യമാക്കിയിരുന്നത്. റെയിൽവേ സ്മാർട്ട് കാർഡ്, ഭീം യുപിഐ ക്യുആർ കോഡ് (പേടിഎം വഴി പണമടയ്ക്കുക), ഭീം യുപിഐ ക്യുആർ കോഡ് (ഫ്രീചാർജ് വഴി പണമടയ്ക്കുക) എന്നിവയാണ് ദക്ഷണ റെ.ില്‍വേ നല്കുന്ന ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യങ്ങള്‍.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+