ജമ്മു കാശ്മീരിലെത്തിയാൽ എങ്ങനെ പോകണമെന്നും എവിടെയൊക്കെ കാണണെന്നും മിക്ക സഞ്ചാരികളുടെയും സംശയമാണ്. പ്രത്യേകിച്ച് പാക്കേജുകളുടെ ഭാഗമല്ലാതെ തനിയെ യാത്ര ചെയ്തു പോകുന്നവർക്ക്. എന്നാലിതാ ഇനി മുതല്‍ ജമ്മുവിലെത്തിയാൽ ജമ്മു ദർശൻ ബസിൽ സ്ഥലങ്ങൾ സന്ദർശിക്കാം. ജമ്മു കാശ്മീർ ടൂറിസം വകുപ്പാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ജമ്മുവിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറ്റവും എളുപ്പത്തിൽ ബസ് മാർഗം സന്ദർശിക്കുവാൻ സഹായിക്കുന്ന പാക്കേജ് സംസ്ഥാനത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജമ്മു ടൂറിസം സര്‍ക്യൂട്ടിൽ ഉൾപ്പെടുന്ന സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

ലോക്കൽ ജമ്മു ഡേ ടൂറിൽ അമർ മഹൽ മ്യൂസിയം, ബഹു ഫോർട്ട്, ജമ്മു ഗണ്ടോള, സുചേത്ഗഡ് റിട്രീറ്റ് ചടങ്ങ്, തിരുപ്പതി ബാലാജി ടെംപിൾ മജീൻ എന്നിവയാണ് ആദ്യ ദിവസത്തെ യാത്രയിൽ സന്ദർശിച്ചത്. നിലവിൽ അമർനാഥ് തീർത്ഥയാത്രികർക്ക് നഗരം കാണാൻ ഉപയോഗിക്കാവുന്ന വിധത്തിലാണ് സർവീസ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെച്ചപ്പോൾ തീർത്ഥാടകർ ജമ്മു ദർശൻ ബസിൽ നഗരം ചുറ്റിയിരുന്നു.
ജെ കെ ആർ ടി സി, ജമ്മു ജില്ലാ ഭരണകൂടം എന്നിവയ്‌ക്കൊപ്പം ടൂറിസം ജമ്മു ഡയറക്ടറേറ്റിന്റെ സഹകരണത്തോടെയുള്ള യാത്ര യാണിത് നടത്തുന്നത്. അമർനാഥ് തീർത്ഥാടകർക്കു പുറമെ സഞ്ചാരികൾക്കും ഇത് പ്രയോജനപ്പെടുത്താം.
അമർനാഥ് യാത്ര 2023
ജൂലൈ 1 ശനിയാഴ്ച ആരംഭിച്ച ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം 62 ദിവസം നീണ്ടുനിൽക്കും. ശ്രാവണ പൂർണിമയായ ഓഗസ്റ്റ് 31ന് തീർത്ഥാടനത്തിന് സമാപനമാകും. മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












