Search
  • Follow NativePlanet
Share
» »കാശ്മീർ ടൂറിസം; ട്രെക്കിങിന് താത്കാലിക വിലക്ക്, താഴ്വരയിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കാശ്മീർ ടൂറിസം; ട്രെക്കിങിന് താത്കാലിക വിലക്ക്, താഴ്വരയിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

പഹൽഗാം അക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. കാശ്മീർ താഴ്വരയിൽ സുരക്ഷാ നടപടികളുടെ ഭാഗമായി 48 സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്കായി അടച്ചതായി അധികൃതർ അറിയിച്ചു. ബൈസരൻ താഴ്‌വരയിയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ കാരണങ്ങൾ മുൻത്തിയാണ് അധികൃതർ താഴ്‌വരയിൽ ആകെ 87 സ്ഥലങ്ങളിൽ തിൽ 48 എണ്ണം ഇപ്പോൾ അടച്ചുപൂട്ടിയത്.

അക്രമത്തിനു ശേഷം കാശ്മീരിലെത്തുന്ന വിനോദസ‍ഞ്ചാരികളുടെ എണ്ണത്തിൽ വന് ഇടിവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ കാശ്നമീരിലേക്ക് പാക്കേജ് ബുക്ക് ചെയ്ത ഭൂരിഭാഗം പേരും ക്യാൻസൽ ചെയ്യുകയോ മറ്റു സ്ഥലങ്ങളിലേക്ക് പാക്കേജ് മാറ്റിയെടുക്കുകയോ ആണ് ചെയ്യുന്നത്. ശ്രീനഗർ എയർപോര്‍ട്ടിൽ എത്തുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.

Jammu Kashmir Tourism 48 Tourist Spots Closed Trekking Suspended

സാഹസിക സഞ്ചാരികളടക്കം ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് സീസണിൽ കാശ്മീരിൽ എത്തുന്നത്. മേയ് മുതൽ തുടങ്ങുന്ന കാശ്മീർ ട്രെക്കിങ് സീസണും കാശ്മീർ ടൂറിസത്തിന് നിരാശ നല്കിയേക്കും. മെയ് മുതൽ സെപ്റ്റംബർ വരെയാണ് ഇവിടുത്തെ ട്രെക്കിങ് സീസൺ.

കാശ്മീരിൽ അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ

യൂസ്മാർഗ്, തൗസ്മൈദാൻ, ദൂദ്പത്രി, അഹർബൽ, കൗസർനാഗ്, ബംഗസ്, കരിവൻ ഡൈവർ ചണ്ഡിഗാം, ബംഗസ് വാലി, വുലാർ/വാത്‌ലാബ്, റാംപോറ, രാജ്‌പോറ
ചിയർഹർ, മുൻഡിജ്-ഹമാം-മാർകൂട്ട് വെള്ളച്ചാട്ടം, ഖംപൂ, ബോസ്നിയ, വിജിടോപ്പ്, സൂര്യക്ഷേത്രം, വെരിനാഗ് ഗാർഡൻ, സിന്തൻ ടോപ്പ്, മാർഗന്ടോപ്പ്, അകാദ് പാർക്ക്, ഹബ്ബാ ഖാത്തൂൺ പോയിന്‍റ്, ബാബരേഷി, റിംഗാവലി, ഗോഗൽദാര,

ബദർകോട്ട്, ഷ്രൂൺസ് വെള്ളച്ചാട്ടം, കമാൻപോസ്റ്റ്, നംബ്ലാൻ വെള്ളച്ചാട്ടം, ഇക്കോ പാർക്ക് ഖഡ്നിയാർ, സംഗർവാണി, ജാമിയ മസ്ജിദ്, ബദംവാരി, രജോരി കടൽ, ആലി കടൽ, പദ്ശപാൽ റിസോർട്ടുകൾ, ഫഖർ ഗുജ്രി, ദാര, അസ്തൻമാർഗ് വ്യൂ പോയിന്‍റ് അസ്താൻമാർഗ് പാരാഗ്ലൈഡിംഗ്, മംനെത്ത്, മഹാദേവ് ഹിൽസ്, ബുദ്ധ വിഹാരം, ഡാച്ചിഗാം - ബിയോണ്ട് ട്രൗട്ട് ഫാം / ഫിഷറീസ് ഫാം അസ്താൻപോറ, ഖയാം ഗാ റിസോർട്ട്, ലച്ച്പത്രി, ഹംഗ് പാർക്ക്, നരനാഗ് എന്നിവയാണ് അടച്ചത്.
സംസ്ഥാനത്തെ മറ്റിടങ്ങളിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രെക്കിങ് നിർത്തിവെച്ചു

ഇത് കൂടാതെ മേഖലയിലെ എല്ലാ ട്രെക്കിങ് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെച്ചു. ജമ്മു കശ്മീർ വനം വകുപ്പ് എല്ലാ ട്രെക്കിംഗ് റൂട്ടുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു.സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിതിനായാണിത്. മെയ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കശ്മീരിലെ ട്രെക്കിംഗ് സീസണിനെ ഇത് പ്രതികൂലമായി ബാധിക്കും. പ്രാദേശിക സാമ്പത്തികത്തെയും ഇത് പ്രതികൂലമായി ബാധിക്കും. . താമസ സൗകര്യങ്ങൾ, ഗതാഗത ദാതാക്കൾ, ട്രെക്കിംഗ് ഗൈഡുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി ആളുകലെ തീരുമാനം ബുദ്ധിമുട്ടിലാക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kashmir jammu kashmir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+