Search
  • Follow NativePlanet
Share
» »കഠിനമീ യാത്ര! കുമാരപർവ്വത ട്രെക്കിങ് പുനരാരംഭിച്ചു, ചാടിക്കയറി പോകാനാകില്ല

കഠിനമീ യാത്ര! കുമാരപർവ്വത ട്രെക്കിങ് പുനരാരംഭിച്ചു, ചാടിക്കയറി പോകാനാകില്ല

കാത്തിരിപ്പിനൊടുവിൽ സഞ്ചാരികൾക്കായി കർണ്ണാടകയിലെ കുമാര പർവതത്തിൽ ട്രെക്കിങ് പുനരാരംഭിച്ചു. ട്രെക്കിങ് ചെയ്യുന്നവർ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യണം എന്നതാണ് നിബന്ധന. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിങ് കേന്ദ്രങ്ങളിലൊന്നായ ഇവിടം സാഹസിക സഞ്ചാരികളുടെയും ട്രെക്കേഴ്സിന്‍റെയും പ്രിയപ്പെട്ട ഇടമാണ്.

കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലെ വാരാന്ത്യങ്ങളിലും നീണ്ട അവധികളിലും കുമാര പർവ്വതയിൽ കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ വൻ തോതിൽ സ‍ഞ്ചാരികൾ എത്തിയത് വലിയ വിമർശനത്തിന് ഇടവെച്ചിരുന്നു. ജനുവരി അവസാന വാരത്തിൽ മാത്രം 4400 ആളുകളാണ് ഇവിടെയെത്തിയത്. തുടർന്നാണ് ഇവിടെ സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

 Karnataka Trekking Resumes With Online Booking

കഴിഞ്ഞ ദിവസം കര്‍ണ്ണാടക വ​നംവകുപ്പ് ​മ​ന്ത്രി ഈ​ശ്വ​ർ ഖ​ണ്ഡ്രെ കുമാരപർവ്വത സന്ദർശിച്ചിരുന്നു. തുടർന്ന് കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കു​മാ​ര പ​ർ​വ​ത​ത്തി​ൽ ട്ര​ക്കി​ങ്ങി​ന് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ആ​രം​ഭി​ക്കാൻ അദ്ദേഹം നിർദ്ദേശം നല്കിയത്. കർണ്ണാടക വനം വന്യ ജീവി പരിസ്ഥിതി വകുപ്പില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു മുന്‍കൂട്ടി അനുമതി ലഭിച്ചാൽ മാത്രമേ കുാര പർവ്വത ഉൾപ്പെടെയുള്ള കർണ്ണാടകയിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ സ‍ഞ്ചാരികൾക്ക്പോകൻ സാധിക്കൂ.

ഓണ്‍ലൈൻ സംവിധാനം വഴി ബുക്ക് ചെയ്തു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ട്രെക്കിങ്ങിന് ഓരോ ദിവസവും അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ബുക്കിങ്ങിനുള്ള ഓൺലൈൻ സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

കുമാര പർവ്വത

കർണ്ണാടക കു​ക്കെ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​​ത്ര​ത്തി​ന് സ​മീ​പം സ്ഥിതി ചെയ്യുന്ന കു​മാ​ര പ​ർ​വ​തം പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ പ്ര​ധാ​ന ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലൊന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യം നിറഞ്ഞ ട്രെക്കിങ് റൂട്ടുകളിലൊന്നാണ് കുമാര പർവ്വത. പുഷ്പഗിരി വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ ഇവിടം കയറുക എന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹമാണ്.

സമുദ്ര നിരപ്പിൽ നിന്നും 5,600 അടി ഉയരത്തിൽ വരെ സഞ്ചരിക്കുന്ന യാത്രയിൽ ആകെ പിന്നിടേണ്ടത് 22 കിലോമീറ്റർ ദൂരമാണ്. പശ്ചിമ ഘട്ടത്തിന്‍റെ അതിമനോഹരങ്ങളായ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഓരോ സീസണിലും ഓരോ കാഴ്ചകളാണ് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+