Search
  • Follow NativePlanet
Share
» »മണിക്കൂറിൽ 110 ൽ വിടാം, ആറര മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തും, ഇതാ വരുന്നു....

മണിക്കൂറിൽ 110 ൽ വിടാം, ആറര മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തും, ഇതാ വരുന്നു....

വെറും ആറര മണിക്കൂറിൽ തിരുവനന്തപുരത്തു നിന്നും കാസർകോഡ് എത്തിയാലോ? വന്ദേ ഭാരത് എക്സ്പ്രസിന് കയറിയാൽ പോലും ഈ സമയത്തെത്തില്ലെന്നല്ലെ.. എന്നാൽ കഥയൊക്കെ ഇതാ മാറുകയാണ്.
തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെയുള്ള റോഡ് യാത്ര കൂടുതൽ എളുപ്പവും വേഗതയുള്ളതുമാകുവാൻ പോകുന്നു. കാരോട് (തിരുവനന്തപുരം)- തലപ്പാടി (കാസർകോഡ്) പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വെറും ആറ് മണിക്കൂറും 32 മിനിറ്റും യാത്ര ചെയ്താൽ കാസർകോഡ് എത്താം.

കാരോട്- തലപ്പാടി ആറുവരിപ്പാത അടുത്ത വർഷം യാഥാര്‍ത്ഥ്യമാകുന്നതോടെ 631.8 കിലോമീറ്റർ ദൂരം വരുന്ന യാത്രയിൽ മണിക്കൂറിൽ 110 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ച് കുറഞ്ഞ സമയത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള യാത്ര പൂർത്തിയാക്കാൻ സാധിക്കുമെന്ന് കേരളാ കൗമുദി റിപ്പോർട്ട് ചെയ്തു.

Karode-Talapady 6-Lane Highway updates

ദേശീയപാത 66( എൻഎച്ച് 66) എന്നാണ് കാരോട്- തലപ്പാടി ആറുവരിപ്പാത അറിയപ്പെടുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ അതിവേഗ പാതയായും ഇത് മാറും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് വരുന്നതെങ്കിൽ 6.32 മണിക്കൂറിൽ യാത്ര പൂർത്തിയാക്കാം.

ഇപ്പോൾ തിരുവനന്തപുരത്തെ കഴക്കൂട്ടം-കാരോട് ആറുവരിപ്പാതയിൽ മണിക്കൂറിൽ 90 കിലോമീറ്റർ ആണ് പരമാവധി വേഗത.

പരമാവധി വേഗത 110 കിലോമീറ്റർ

നേരത്തെ, എക്സ്പ്രസ്വേയിലെ പരമാവധി വേഗത 110 കിലോമീറ്റർ ആക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ എക്സ്പ്രസ് വേ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ ആറുവരിപ്പാതയിലെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്റർ വേഗപരിധി കവിയാമെന്നും അത് മണിക്കൂറിൽ 110 കിലോമീറ്റര് ആക്കാൻ സാധിക്കുമെന്നും കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. അതേ സമയം ഭാരവാഹനങ്ങളും ബസുകളും ഈ റോഡുകളിൽ മണിക്കൂറിൽ 95 കിലോമീറ്റർ എന്ന പരിധി പാലിക്കേണ്ടതുണ്ട്.

Karode-Talapady 6-Lane Highway

മാറ്റിയ വേഗപരിധി ഇങ്ങനെ

സംസ്ഥാനത്തിലൂടെ കടന്നു പോകുന്ന എട്ട് ദേശീയപാതകളിലെ വേഗതയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ എന്ന വേഹപിരിധി 100 കിലോമീറ്ററാക്കി ഉയർത്തി. ബസുകളുടെയും, ഒമ്പത് സീറ്റിനു മുകളിലുള്ള വാഹനങ്ങളുടെയും 70 കിലോമീറ്റർ എനന് പരമാവധി വേഗത നാലു വരി ദേശീയപാതയിൽ 90 കിലോമീറ്ററും ആറുവരി ദേശീയപാതയിൽ 95 കിലോമീറ്ററും ആക്കിയാണ് വർധിപ്പിച്ചത്.

അതേസമയം സംസ്ഥാന പാതകളിലും ജില്ലാ റോഡുകളിലും വേഗത വർധിപ്പിക്കാനും തീരുമാനമുണ്ട്. 65 കിലോമീറ്റർ എന്നത് 80 കിലോമീറ്ററായി ഉയര്‍ത്താനാണ് തീരുമാനം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+