Search
  • Follow NativePlanet
Share
» » 12 ജില്ലകളിൽ വരുംമണിക്കൂറുകളിൽ ഇടിമിന്നലും മഴയും.. തിങ്കളാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്.. കരുതിയിരിക്കാം

12 ജില്ലകളിൽ വരുംമണിക്കൂറുകളിൽ ഇടിമിന്നലും മഴയും.. തിങ്കളാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്.. കരുതിയിരിക്കാം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും മഴയിലേക്ക് കടന്നിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് പത്തനംതിട്ട, കാസറഗോഡ്, ഇടുക്കി ജില്ലകളിൽ പലയിടങ്ങളിലും മികച്ച മഴയാണ് ലഭിച്ചത്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഏപ്രിൽ 27, 28- ഞായർ ,തിങ്കൾ ദിവസങ്ങളിൽ കേരളത്തിലൊരിടത്തും മഴ മുന്നറിയിപ്പ് നല്കിയിട്ടില്ല.

അതേസമയം, ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ 12 ജില്ലകളിൽ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

Kerala Rains Today Moderate Rain in 12 Districts

യെല്ലോ അലർട്ട്
കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽമഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഏപ്രിൽ 29 ചൊവ്വാഴ്ച വയനാട്, കണ്ണൂർ,
30 ബുധനാഴ്ച മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മഴ പെയ്യുന്നുണ്ടെങ്കിലും പലയിടങ്ങളിലും ചൂട് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചങ്ങനാശേരി, മൂന്നാര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിയസൂചികകൾ രേഖപ്പെടുത്തിയത്, പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update kerala rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+