Search
  • Follow NativePlanet
Share
» »1400 രൂപയ്ക്ക് കണ്ണൂരെത്താം, ഭക്ഷണമടക്കം പാക്കേജ്, വന്ദേ ഭാരത് എക്സ്പ്രസിന് സമയക്രമമായി

1400 രൂപയ്ക്ക് കണ്ണൂരെത്താം, ഭക്ഷണമടക്കം പാക്കേജ്, വന്ദേ ഭാരത് എക്സ്പ്രസിന് സമയക്രമമായി

യാത്രകളിലെ താരം ഇപ്പോള്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. കേരളത്തിലും അങ്ങനെ തന്നെ. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ സർവീസ് തുടങ്ങുവാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പരീക്ഷണ ഓട്ടത്തിൽ പുലർച്ചെ 5.10ന് തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ട് വന്ദേ ഭാരത് എക്സ്പ്രസ് 7 മണിക്കൂർ 10 മിനിറ്റുകൊണ്ട് കണ്ണൂര്‍ എത്തി. മടക്കയാത്രയിൽ 7 മണിക്കൂർ 20 മിനിറ്റ് സമയമെടുത്തു. ഇപ്പോഴിതാ കേരളാ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സമയക്രമം പുറത്തു വന്നിരിക്കുകയാണ്.

Vande Bharat Express Thiruvananthapuram To Kannur Time table-

തിരുവനന്തപുരം-കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ് സമയക്രമം

തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിനിൽ കണ്ണൂരിലേക്ക് എക്സിക്യൂട്ടിവ് കോച്ചിൽ ഭക്ഷണമടക്കം 2400 രൂപ, എക്കണോമി കോച്ചിൽ ഭക്ഷണമടക്കം 1400 രൂപ എന്നിങ്ങനെയാണ് നിരക്ക്. കണ്ണൂരിൽ ഉച്ചയ്ക്ക് 12.30ന് എത്തിച്ചേരും. ട്രയൽ റൺ നടത്തിയതിനു സമാനമായ സമയക്രമമായിരിക്കും നിലവിൽ പാലിക്കുകയെന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ മടക്കയാത്ര ഉച്ചകഴിഞ്ഞ് 2.00ന് പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 550 കിലോമീറ്ററാണ് യാത്രാ ദൂരം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിയിരിക്കും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്ന സ്റ്റോപ്പുണ്ടാവുക. സ്റ്റോപ്പുണ്ടായിരിക്കുക.
ആകെ 14 കോച്ചുകളാണ് കേരള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുള്ളത്. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളും 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും.

Kerala Vande Bharat Express

വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം
തിരുവനന്തപുരം-കണ്ണൂർ കേരളാ വന്ദേ ഭാരത് എക്സ്പ്രസ് ഏപ്രിൽ 25ന് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ലഭ്യമാക്കും. ഉദ്ഘാടന യാത്രയിൽ തിരഞ്ഞെടുത്ത യാത്രക്കാർക്കാണ് യാത്ര ചെയ്യുവാൻ അവസരം .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+