കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് സർവീസ് ആയ തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി കാസർകോഡ് സർവീസ് നടത്തുന്ന 20633/20634 വന്ദേ ഭാരത് എക്സപ്രസിന്‌റെ സമയക്രമത്തിൽ മാറ്റം വരുന്നു. ഇന്ന്- ഒക്ടോബർ 23 തിങ്കളാഴ്ച മുതലാണ് പുതിയ സമയം പ്രാബല്യത്തിൽ വരിക. പ്രധാനമായും മൂന്ന് മാറ്റങ്ങാണ് കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പര്സിന് ഇന്നു മുതലുള്ളത്.
തിരുവനന്തപുരത്തു നിന്നും നേരത്തെ പുറപ്പെടുന്നതിനൊപ്പം ചെങ്ങന്നൂരില് നിർത്തുകയും ഒപ്പം തൃശൂരിൽ അധിക സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ നാല് ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കും ഒപ്പം ശബരിമല തീർത്ഥാടകർക്കും ഗുണകമാകുന്നതാണ് ചെങ്ങന്നൂരിലെ പുതിയ സ്റ്റോപ്പ്. ഇതാ വന്ദേ ഭാരതിന്റെ പുതിയ സമയക്രമത്തെക്കുറിച്ച് വിശദമായി വായിക്കാം.

നേരത്തെ തിരുവനന്തപുരത്തു നിന്നും രാവിലെ 5.15ന് വന്ദേ ഭാരത് സർവീസ് (20634) ആരംഭിക്കും. കൊല്ലം കഴിഞ്ഞുള്ള ചെങ്ങന്നൂർ സ്റ്റോപ്പിൽ രാവിലെ 6.53ന് എത്തി രണ്ട് മണിക്കൂർ നിർത്തിയ ശേഷം 6.55ന് ട്രെയിൻ യാത്ര തുടരും. അതേസമയം ട്രെയിൻ കോട്ടയത്തും എറണാകുളത്തും തൃശൂരിലും എത്തുന്ന സമയക്രമത്തിൽ മാറ്റമില്ല. പഴയ സമയം തന്നെയാണ് ഇവിടെ പിന്തുടരുന്നത്. എന്നാൽ തൃശൂരിൽ നിർത്തിയിരുന്ന സമയത്തിൽ 1 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. 9.32 ന് തൃശൂരിൽ നിന്നെടുത്തിരുന്ന ട്രെയിൻ 9.33 നാവും ട്രെയിൻ ഇനിമുതൽ ഇവിടെ നിന്ന് പുറപ്പെടുക
തുടർന്നുള്ള സ്റ്റോപ്പുകളായ ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിൽ വന്ദേ ഭാരത് എക്സ്പ്രസ് എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലും മാറ്റങ്ങൾ ഒന്നുമില്ലെന്നും ഐആർസിടിയിലുടെ പുതിയ ടൈം ടേബിളിൽ വ്യക്തമാണ്.
തിരികെ കാസര്‍കോഡ് നിന്നും ആരംഭിച്ച് കോട്ടയം വഴി തിരുവനന്തപുരത്തെയ്ക്കു പോകുന്ന വന്ദേ ഭാരതിന്റെ സമയത്രമത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ട്. കാസർകോഡ് നിന്നും പതിവപോലെ ഉച്ചകഴിഞ്ഞ് 2.10ന് ട്രെയിൻ പുറപ്പെടും. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമില്ല. അതേസമയം തൃശൂരിൽ മൂന്ന് മിനിറ്റ് സമയം നിർത്തും. വൈകിട്ട്
6.10ന് എത്തുന്ന ട്രെയിൻ 6.13നാണ് എടുക്കുക.
എറണാകുളത്തും കോട്ടയത്തും ട്രെയിൻ സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തി 8.48 ന് ഇവിടെ നിന്ന് യാച്ര തുടരും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. നേരത്തെ 10.35ന് തിരുവനന്തപുരത്തെത്തുമായിരുന്നുവെങ്കിലും പുതിയ ക്രമീകരണത്തിൽ അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.
തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (20634) സമയക്രമം
തിരുവനന്തപുരം - 5.15 am
കൊല്ലം - 6.03 am
ചെങ്ങന്നൂർ-6.53 am
കോട്ടയം - 7.24 am
എറണാകുളം - 8.25 am
തൃശ്ശൂർ - 9.30 am
ഷൊർണൂർ - 10.02 am
കോഴിക്കോട് - 11.03 am
കണ്ണൂർ 12.03 pm
കാസർകോട് - 1.20 pm
കാസർകോഡ്-തിരുവനന്തപുരം വന്ദേ ഭാരത് (20633) സമയ ക്രമം
കാസർകോട് - 2.30 pm
കണ്ണൂർ - 3.28 pm
കോഴിക്കോട് - 4.28 pm
ഷൊർണ്ണൂർ - 5.28 pm
തൃശ്ശൂർ - 6.10 pm
എറണാകുളം - 7.17 pm
കോട്ടയം - 8.10 pm
ചെങ്ങന്നൂർ- 8.46 pm
കൊല്ലം ജംങ്ഷൻ- 9.34 pm
തിരുവനന്തപുരം - 10.40 pm
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













