ആഭ്യന്തര വിമാന യാത്രക്കാർക്ക് സൗകര്യപ്രദമായ കൂടുതൽ സർവീസുകൾ പുതിയ റൂട്ടുകളും പ്രഖ്യാപിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. വേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ചാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ മിക്കവയിലേക്കും നേരിട്ട് പറക്കാം.
മാർച്ച് 31-ന് നിവിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1,628 സർവീസുകളാണുണ്ടായിരുന്നത്. ഇതിനു പുറമേയാണ് അറുപതോളം സർവീസുകൾ വർധിപ്പിച്ചിരിക്കുന്നത്. തിരക്ക് കൂടിയ റൂട്ടുകളിലും പുതിയ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും എണ്ണം കൂട്ടിയിട്ടുണ്ട്. മേയ് ഒന്നാ ംതിയതി മുതൽ പുതിയ സർവീസുകൾ നിലവിൽ വന്നുകഴിഞ്ഞു.

കേരളത്തിൽ നിന്നുള്ള ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ സർവീസുകൾ. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിച്ചതും വേനൽക്കാല യാത്രകളുടെ സമയമാണ് ഇതെന്നതുമാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചതിനു പിന്നിൽ.
റാഞ്ചി, ചണ്ഡീഗഢ്, വാരാണസി, റായ്പുർ, ലഖ്നൗ എന്നിവിടങ്ങളിലേയ്ക്കാണ് ഇൻഡിഗോ പുതിയ സർവീസുകൾ നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് പൂണെയിലേക്കും എയർ ഏഷ്യ റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേയ്ക്കുമാണ് പുതിയ സർവീസ്. അതേസമയം എയർ ഇന്ത്യ എക്സ്പ്രസിൻറെ പ്രതിവാര കൊൽക്കത്ത സർവീസുകൾ ആറ് എണ്ണമായിട്ടുണ്ട്.
കൊച്ചി വിമാനത്തവളത്തിൽ നിന്ന് രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവിലേക്ക് മാത്രം കൊച്ചിയിൽ നിന്ന് പ്രതിദിനം 20 സര്‍വീസുകളുണ്ട്. ഡല്‍ഹി, മുംബൈ നഗരങ്ങളിലേക്ക് പത്തുവീതം സര്‍വീസുകളും ഉണ്ട്. ഇൻഡിഗോയുടെ കൊച്ചി- ലക്ഷദ്വീപ് സർവീസിന് മേയ് 1 മുതൽ തുടക്കമായിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകളിലും വർധനവ്
കൊച്ചിയിൽ നിന്ന് ആഭ്യന്തര സർവീസുകളിൽ മാത്രമല്ല, അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ബാങ്കോക്ക്, ക്വലാലംപൂര്‍, സിംഗപ്പൂര്‍, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കാണ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചത്. കേരളത്തിൽ നിന്നും കൂടുതൽ യാത്രക്കാർ ഉള്ളതിനെ തുടർന്നാണിത്.
കൊച്ചിയിൽനിന്ന് ബാങ്കോക്കിലേയ്ക്ക് പ്രതിവാര സർവീസുകളുടെ എണ്ണം 13 ആണ്. കൊച്ചി -സിങ്കപ്പൂർ 14 സർവീസുകളും കൊച്ചി- ക്വലാലംപുർ 22 സർവീസുകളുമാണുള്ളത്. കൂടാതെ കൊച്ചി- ലണ്ടൻ ല പ്രതിവാര സർവീസുകളുടെ എണ്ണം മൂന്നിൽനിന്ന് നാലായി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












