വാട്ടർ മെട്രോയെ കൊച്ചിക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബസ് യാത്രയേക്കാൾ സമയ ലാഭത്തിൽ കൊച്ചി യാത്രകൾ നടത്തുവാൻ സാധിക്കും എന്നതും ദ്വീപുകളിൽ നിന്നു എളുപ്പത്തിൽ നഗരത്തിലെത്താം എന്നതുമാണ് ജലമെട്രോയെ ഇത്രവേഗത്തില്‍ സ്വീകാര്യമാക്കിയിരിക്കുന്നത്. സർവീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ ഈ തിരക്ക് കണക്കിലെടുത്ത് വൈറ്റില- കാക്കനാട് റൂട്ടിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. വ്യാഴാഴ്ച മുതൽ പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്.

വൈറ്റില- കാക്കനാട് രാവിലെയുള്ള സർവീസ്
വൈറ്റില- കാക്കനാട് റൂട്ടിൽ ആദ്യ സർവീസ് രാവിലെ 7.45ന് പുറപ്പെടും. 8.25ന് കാക്കനാട് നിന്നും തിരികെ യാത്ര തിരിക്കും. രണ്ടാമത്തെ സർവീസ് 8.30ന് വൈറ്റിലയിൽ നിന്നും 9.10ന് കാക്കനാട് നിന്നു പുറപ്പെടും. മൂന്നാമത്തെ സർവീസ് രാവിലെ 9.15-ന് വൈറ്റിലയിൽ നിന്നും 9.55ന് -ന് കാക്കനാട്ടുനിന്നും പുറപ്പെടും. 10.00 ന് വൈറ്റിലയിൽ നിന്നും 10.40ന് കാക്കനാട് നിന്നും ആരംഭിക്കും. 10.45- 11.25 എന്നിങ്ങനെയാണ് അഞ്ചാമത്തെ സർവീസ്. ആറാമത്തെ സർവീസ് 11.30ന് വൈറ്റലയിൽ നിന്നും 12.10ന് കാക്കനാട് നിന്നും പുറപ്പെടും.. 12.10-12.55 എന്ന സമയമാണ് ഏഴാമത്തെ സർവീസിന്‍റേത്. ഉച്ചയ്ക്ക് 1.00 വൈറ്റിലയിൽ നിന്ന് പുറപ്പെടുന്ന വാട്ടർ മെട്രെോ 1.40ന് കാക്കനാട് നിന്ന് മടങ്ങും.
വൈറ്റില- കാക്കനാട് വൈകുന്നേരത്തെ സർവീസ്
ഉച്ചകഴിഞ്ഞ് 3.15 നാണ് ഉച്ചകഴിഞ്ഞ് വൈറ്റിലയിൽ നിന്നുള്ള ആദ്യ സർവീസ് കാക്കനാടിന് പുറപ്പെടുന്നത്. അത് 3.55ന് കാക്കനാട് നിന്നു മടങ്ങും. രണ്ടാമത്തെ സർവീസ് 4.00ന് പുറപ്പെട്ട് 4.40ന് മടങ്ങും. 4.45ന് വൈറ്റിലയിൽ നിന്ന് പുറപ്പെടുന്ന മൂന്നാമത്തെ സർവീസ് 5.25ന് കാക്കനാട് നിന്നു മടക്കയാത്ര തുടങ്ങും. 5.30 നാണ് നാലാമത്തെ സർവീസ്,അത് 6.10ന് കാക്കനാട് നിന്ന് യാത്ര തിരിക്കും. പിന്നീട് വൈറ്റിലയിൽ നിന്ന് 6.15നും 7.00 മണിക്കും കാക്കനാട് നിന്ന് 6.55നും 7.40 നുമാണ് സര്‍വീസുകൾ.
നേരത്തെ ഏപ്രിൽ 27ന് വൈറ്റില- കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോൾ പീക്ക് അവറിൽ തിരഞ്ഞെടുത്ത സമയത്ത് മാത്രമായിരുന്നു സർവീസ്. രാവിലെ 8.00 മുതൽ 11 വരെയും വൈകുന്നേരം 4.00 മുതൽ 8.00 വരെയുമായിരുന്നു സർവീസുകൾ നടത്തിയിരുന്നത്.
ഹൈക്കോര്‍ട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാട്ടർ മെട്രോയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 20 ഉം കൂടിയ നിരക്ക് 40 രൂപയുമാണ്.അതോടൊപ്പം ഫീഡർ സർവീസുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് ഫീഡര്‍ ബസ്, ഫീഡര്‍ ഓട്ടോ സൗകര്യങ്ങൾ ലഭ്യമാണ്. രാവിലെ 07.45 മുതല്‍ ഉച്ചക്ക് 01.40 വരെ എട്ട് സര്‍വീസുകളും വൈകുന്നേരം 03.15 മുതല്‍ രാത്രി 07.40 വരെ ആറ് സര്‍വീസുകളുമാണ് ഇൻഫോ പാർക്കിലേക്കും സിവിൽ സ്റ്റേഷൻ ഭാഗത്തേയ്ക്കും ഒരുക്കിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













