ഒരു മാസക്കാലത്തെ ഇടവേളയ്ക്കു ശേഷം മലപ്പുറത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കാട്ടുതീ മുന്നറിയിപ്പന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 1 മുതലാണ് കൊടികുത്തിമല താത്കാലികമായി അടച്ചത്. താഴേക്കാട് പഞ്ചായത്തിന്‍റെ ഭാഗമാണ് കൊടികുത്തിമല.

PC:Wikibluff
കോടമഞ്ഞു പുതഞ്ഞു കിടക്കുന്ന കൊടികുത്തിമല കുറച്ചുകാലം മുൻപാട് സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയത്. ഈ പ്രദേശത്ത് ഏറ്റവും മികച്ച കാഴ്ചകൾ നല്കുന്ന ഹിൽസ്റ്റേഷനും വ്യൂ പോയിന്‍റും കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്നും 522 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ മുകളിൽ നിന്നാൽ രസകരമായ ഒരുപാട് കാഴ്ചകൾ കാണാം. താഴെ നിന്നും ഒന്നൊന്നര മണിക്കൂർ ദൂരം നടന്നു വേണം മുകളിലേക്ക് എത്താനെങ്കിലും നടപ്പിന്‍റെ മുഴുവൻ ക്ഷീണവും മാറ്റുവാൻ തക്ക കാഴ്ചകളാണ് മുകളിൽ കാത്തിരിക്കുന്നത്. എന്നാൽ അങ്ങനെ ക്ഷീണിപ്പിക്കുന്ന ഒരു നടത്തമാണിതെന്ന് പറയുവാൻ പറ്റില്ല. കാരണം വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും ചെറിയ വെയിലും ഒക്കെയായി നിരവധി കാഴ്ചകൾ കാണാനുണ്ട്. അവ കണ്ടും ഫോട്ടെയെടുത്തും കയറുമ്പോൾ ക്ഷീണം ആ വഴിക്കേ വരില്ല എന്നാണ് പോയവർ പറയുന്നത്.

PC:Nsr00143
1921 ൽ നടന്ന മലബാർ സർവേയിൽ, പ്രദേശത്തെ ഏറ്റവും ഉയരമുള്ള ഇടമായി കണ്ടെത്തിയത് ഈ സ്ഥലമായിരുന്നുവത്രെ. അങ്ങനെ അതിന‍്‍റെ അടയാളമായി ഇവിടെയൊരു കൊടി കുത്തി. തുടർന്നാണ് ഇവിടം കൊടികുത്തി ഉയർത്തിയ മല എന്ന അർത്ഥത്തിൽ കൊടികുത്തിമല ആയിമാറിയത്.
മുകളിലെത്തുമ്പോള്‍ കാഴ്ചകൾ കാണുവാനും വിശ്രമിക്കുവാനുമായി ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. നിരീക്ഷണ ഗോപുരത്തിൽ കയറിനിന്നാൽ താഴെ മലപ്പുറത്തെ പെരിന്തൽമണ്ണ മാത്രമല്ല, പാലക്കാട് വരെയുള്ള കാഴ്ചകൾ ഇവിടെ നിന്നാസ്വദിക്കാം. ഈ വാച് ടവർ കൂടാതെ ഒരു സൂയ്സൈഡ് പോയിന്‍റും ഇവിടെയുണ്ട്. ഇവിടെയും മനോഹരമായ കാഴ്ചകൾ കാണാം. രാവിലെ 8.00 മുതൽ വൈകുന്നേരം 4.00 മണിവരെയാണ് ഇവിടേക്ക് പ്രവേശിക്കുവാൻ അനുമതിയുള്ളത്. മുകളിൽ വൈകിട്ട് ആരുമണി വരെ നിൽക്കാം. ക്യാമറ കൊണ്ടുപോകുന്നുണ്ടെങ്കിൽ അധികമായി 100 രൂപ നല്കണമ. പ്ലാസ്റ്റിക് കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കൊണ്ടുപോകണമെന്നുണ്ടെങ്കിൽ 100 രൂപ അധികമായി നല്കണം. തിരികെ കുപ്പിയുമായി വന്ന് അച് തിരിച്ചേൽപ്പിച്ചാൽ 100 രൂപ തിരികെ ലഭിക്കും.

രാവിലെ പോയാലും വൈകിട്ട് പോയാലും മികച്ച ഒരുപാട് കാഴ്ചകൾ കാണാം, സൂര്യോദയവുമായി ചേർന്നുള്ള കാഴ്ചകളാണ് രാവിലത്തെ ആകർഷണമെങ്കിൽ വൈകിട്ടത് സൂര്യാസ്തമയ കാഴ്ചകളാണ്. രാവിലെയോ വൈകിട്ടോ ഇവിടേക്ക് വരുന്നതാണ് നല്ലത് . മലപ്പുറത്തു നിന്നു 32 കിലോ മീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 9 കിലോ മീറ്ററും പാലക്കാട് നിന്നും 65 കിലോമീറ്ററും കൊടികുത്തിമലയിലേക്ക് ദൂരമുണ്ട്.
പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിൽ എത്തി കാര്യാവട്ടം - വെട്ടത്തൂര്‍ റോഡ് തേലക്കാട് കയറി പോബ്സൺ എസ്റ്റേറ്റിലൂടെ ഇവിടേക്ക് വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












