കാശ്മീർ മുതൽ കന്യാകുമാരി വരെ, അല്ലെങ്കിൽ മണാലി ചുറ്റി ലേയും ലഡാക്കും സ്പിതി വാലിയും ഒക്കെ കണ്ടൊരു യാത്ര.ഇനിയും സമയമുണ്ടെങ്കിൽ വടക്കു കിഴക്കൻ ഇന്ത്യയും അതിർത്തി ഗ്രാമങ്ങളും കൂടി കറങ്ങാം. സാധാരണ യാത്രാ പ്രേമികളുടെ റോഡ് ട്രിപ്പ് ആഗ്രഹങ്ങളൊക്കെ ഇങ്ങനെയാണ് പോകുന്നത്. എന്നാൽ ഒരു നാല് വർഷം കൂടി കാത്തിരിക്കുകയാണെങ്കിൽ വണ്ടി നേരേ ബാങ്കോക്കിലേക്ക് വിടാം. കൊൽക്കത്ത-ബാങ്കോക്ക് എന്നീ നഗരങ്ങള തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഉടൻ വരാന്‍ പോവുകയാണ് എന്നാണ് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നത്.
തായ്ലൻഡ്, മ്യാൻമാർ, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത തായ്ലൻഡിൽ നിന്നാരംഭിച്ച് ഇവിടുത്തെ സുഖോതായ്, മേ സോട്ട്, യാങ്കൂൺ, മണ്ടലേ, കലേവ തുടർന്ന് മ്യാൻമറിലെ തമു തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെ ഇന്ത്യയിലെത്തുന്നതിനു മുൻപ് പാത കടന്നുപോകും. ആകെ 2800 കിലോമീറ്റർ നീളത്തിലാണ് ഈ ഹൈവേ വരുന്നത്.

മോറെ, കൊഹിമ, ഗുവാഹത്തി, ശ്രീരാംപൂർ, സിലിഗുരി വഴി വന്ന് കൊൽക്കത്തയിലെത്തുന്ന വിധത്തിലാണ് ഈ പാത ഇന്ത്യയിലൂടെ കടന്നുപോകുന്നത്. പാതയിൽ ഏറ്റവും കൂടുതല്ഡദൂരം കടന്നു പോകുന്നത് ഇന്ത്യയിലൂടെയും ഏറ്റവും കുറഞ്ഞ ദൂരം തായ്ലൻഡിലൂടെയുമാണ് കടന്നു പോകുന്നത്. തായ്ലന്‍ഡിലെ തമുവിൽ നിന്ന് മ്യാൻമാറിലെ കലേവാ വരെയുള്ള പാതയുടെ നിർമ്മാണ ചെലവ് 27.28 മില്യൺ യുഎസ് ഡോളർ ആണ്.
ബിംസ്‌റ്റെക്(BIMSTEC- the Bay Of Bengal Initiative for Multi0Sectoral Technical and Economic Coorporation) പദ്ധതിയുടെ ഭാഗമായുള്ള ത്രിരാഷ്ട്ര പാത അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകും. ഇതിനോടകം തായ്ലൻഡിലെ ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ ഹൈവേയുടെ തമു മുതൽ കാലേവ വരെയുള്ള റോഡിന് ഏകദേശം 27.28 മില്യൺ യുഎസ് ഡോളർ ചിലവാകും.
ചൊവ്വാഴ്ച ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും (ഐസിസി) വിദേശകാര്യ മന്ത്രാലയവും (എംഇഎ) നടത്തിയ ബിസിനസ് കോൺക്ലേവിലാണ് വാർത്ത പങ്കുവെച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












