കൊല്ലം- എറണാകുളം റൂട്ടിലെ യാത്രാ തിരക്കിന് പരിഹാരമായി അനുവദിച്ച കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു. ഉത്സവ സീസണിലെ പ്രത്യേക തിരക്കും ആവശ്യകതയും കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ അൺറിസർവ്ഡ് സ്പെഷ്യൽ സർവീസ് ആയ
കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യല്‍ മെമു അനുവദിച്ചത്. നിലവിൽ സ്പെഷ്യൽ സർവീസ് ആണെങ്കിലും ഇത് സ്ഥിരമാക്കേയേക്കുമെന്നാണ് പ്രതീക്ഷ.
കൊല്ലം- എറണാകുളം റൂട്ടിൽ കോട്ടയം വഴിയാണ് സ്പെഷ്യൽ മെമു സർവീസ് നടത്തുന്നത്. കൊല്ലത്തു നിന്നും രാവിലെ എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രക്കാർക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടും. ട്രെയിനിൽ തിക്കിത്തിരക്കി ശ്വാസം പോലും കിട്ടാതെയുള്ള യാത്രകൾക്ക് പുതിയ സർവീസ് ഒരു പരിഹാരമാകും. ശനിയും ഞായറും ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഇത് സർവീസ് നടത്തുക. ഇതാ സമയം, സ്റ്റോപ്പ് മറ്റു വിവരങ്ങൾ എന്നിവ വിശദമായി അറിയാം.

പരമാവധി 800 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു കോച്ചുകളുള്ള മെമു ആണ് ഈ വഴി സർവീസ് നടത്തുന്നത്. ഈ കൊല്ലത്തിനും എറണാകുളത്തിനും ഇടയിലായി ആകെ 18 സ്റ്റോപ്പുകൾ ആണുള്ളത്. പെരിനാട്, മൺറോ തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണവ.
16169 കൊല്ലം- എറണാകുളം മെമു
ട്രെയിൻ നമ്പർ 16169 കൊല്ലം- എറണാകുളം സ്പെഷ്യൽ മെമു ആഴ്ചയിൽ അഞ്ച് ദിവസങ്ങളിൽ- തിങ്കള്‍, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി- സർവീസ് നടത്തും. രാവിലെ 5.55 ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 9.35 ന് എറണാകുളം ജംങ്ഷനിൽ എത്തുന്ന വിധത്തിലാണ് സമയ ക്രമീകരണം. ഒക്ടോബർ 7 മുതൽ നവംബർ 29 വെര 40 സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ റേക്ക് ലഭിക്കുന്ന മുറയ്ക്ക് സർവീസ് സ്ഥിരമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം - 5.55
പെരിനാട് - 6.10
മൺറോതുരുത്ത് - 6.21
ശാസ്താംകോട്ട - 6.34
കരുനാഗപ്പള്ളി - 6.45
കായംകുളം - 6.59
മാവേലിക്കര - 7.07
ചെങ്ങന്നൂർ - 7.18
തിരുവല്ല - 7.28
ചങ്ങനാശ്ശേരി - 7.37
കോട്ടയം - 7.56
ഏറ്റുമാനൂർ - 8.08
കുറുപ്പുന്തറ - 8.18
വൈക്കം റോഡ് - 8.27
പിറവം റോഡ് - 8.35
മുളന്തുരുത്തി - 8.46
തൃപ്പൂണിത്തുറ - 8.56
എറണാകുളം ജംങ്ഷൻ - 9.35.
എറണാകുളം ജംങ്ഷൻ- കൊല്ലം മെമു
ട്രെയിൻ നമ്പർ 01670 എറണാകുളം ജംങ്ഷൻ- കൊല്ലം മെമു എറണാകുളത്ത് നിന്ന് 9.50 ന് മടക്ക യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് എത്തും. ഒക്ടോബർ 7 മുതൽ നവംബർ 29 വെര 40 സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം ജംങ്ഷൻ - 9.50
തൃപ്പൂണിത്തുറ - 10.07
മുളന്തുരുത്തി - 10.18
പിറവം റോഡ് - 10.30
വൈക്കം റോഡ് - 10.38
കുറുപ്പുന്തറ - 10.48
എറ്റുമാനൂർ - 10.5
കോട്ടയം - 11.10
ചങ്ങനാശ്ശേരി - 11.31
തിരുവല്ല - 11.41
ചെങ്ങന്നൂർ - 11.51
മാവേലിക്കര - 12.03
കായംകുളം - 12.13
കരുനാഗപ്പള്ളി - 12.30
ശാസ്താംകോട്ട - 2.40
മണറോതുരുത്ത് - 12.47
പെരിനാട് - 12.54
കൊല്ലം - 1.30
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














