Search
  • Follow NativePlanet
Share
» »'വെൽക്കം ടു ഗവി'; കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് പച്ചകൊടിയുമായി വനംവകുപ്പ്

'വെൽക്കം ടു ഗവി'; കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് പച്ചകൊടിയുമായി വനംവകുപ്പ്

ഗവിയിലേക്കുള്ള കെഎസ്ആർടിസി ടൂർ പാക്കേജിന് അനുമതി നല്കി വനംവകുപ്പ്. നീണ്ടകാലത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഗവി ടൂർ പാക്കേജിന് തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്നും അനുമതി നല്കിയത്.

ഗവിയിലേക്കുള്ള കെഎസ്ആർടിസി ടൂർ പാക്കേജിന് അനുമതി നല്കി വനംവകുപ്പ്. നീണ്ടകാലത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഗവി ടൂർ പാക്കേജിന് തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്നും അനുമതി നല്കിയത്. കെഎസ്ആർടിസി അപേക്ഷ നല്കി ഒൻപത് മാസങ്ങൾക്കു ശേഷമാണ് ഈ പാക്കേജിന് വനംവകുപ്പ് അനുമതി നല്കുന്നത്. ഡിസംബർ മാസം ആദ്യം മുതൽ ഇവിടേക്കുള്ള വിനോദ യാത്രകൾ ആരംഭിക്കുവാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. അതിനു മുൻപായി താമസം, ഭക്ഷണം, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്.

gavi

ടൂർ പാക്കേജുകൾ മൂന്നു സോണുകൾക്കും

കെഎസ്ആർടിസിയുടെ മൂന്ന് സോണുകൾക്കും പാക്കേജുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉൾപ്പെടുന്ന തെക്കൻ മേഖല, എറണാകുളം ഉൾപ്പെടുന്ന മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെ മൂന്ന് സോണുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനുള്ളത്. നിലവിലെ തീരുമാനമനുസരിച്ച് ഒരു ദിവസം മൂന്നു സർവീസുകൾ നടത്തും. ഇതിന് ഓൺലൈൻ ബുക്കിങ് സർവീസും ആരംഭിക്കും. ദൂരെ നിന്നും വരുന്നവർക്ക് സമീപ ത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളലേക്ക് യാത്രകൾ പോകുന്നതും പരിഗണനയിലുണ്ട്. ഇവിടുത്തെ താമസസൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്.

gavi

PC:Samson Joseph

താമസസൗകര്യം ഒരുങ്ങുന്നു
യാത്രക്കാര്‍ക്ക് പത്തനംതിട്ടയിൽ തങ്ങി പുലർച്ചെ യാത്ര ആരംഭിക്കുവാൻ കഴിയുന്ന വിധത്തിൽ താമസസൗകര്യവും കെഎസ്ആർസിടി ഒരുക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട കെഎസ്ആർടിസി ടെര്‍മിനലില്‍ ആണ് എസി ഡോർമിറ്ററി ഒരുക്കുന്നത്. 150 കിടക്കകളുണ്ടാകും. 100 രൂപയാണ് ഫീസ്

കെഎസ്ആർടിസി പ്രതിദിന സർവീസുകൾ

പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും കെഎസ്ആർടിസി പ്രതിദിന ഗവി സർവീസുകൾ നടത്തുന്നുണ്ട്.
ആദ്യ സർവീസ് പുലർച്ചെ 5.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് ഗവിയിൽ 10.30 ന്‌ എത്തി തുടർന്ന് കുമളിയിൽ 11:30 ന് എത്തിച്ചേരുന്നതാണ്. മടക്ക യാത്രയിൽ കുമുളിയിൽ നിന്നും 12.30ന് പുറപ്പെടുന്നത് ഗവിയിൽ 2:00നും പത്തനംതിട്ട 6:30നും എത്തിച്ചേരും.

രണ്ടാമത്തെ കെഎസ്ആർടിസി ബസ് സർവീസ് രാവിലെ 6.30ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് 11.00 മണിക്ക് ഗവിയിലും 12.45ന് കുമളിയിലും എത്തും. തിരികെ 1.30ന് പുറപ്പെട്ട് ഗവിയിൽ 3:00നും പത്തനംതിട്ട 7:30നും എത്തിച്ചേരും.
കുമളിയിൽ നിന്നും രാവിലെ 5.40ന് തുടങ്ങുന്ന ബസ് സർവീസ് ഗവിയിൽ 7.45 നും പത്തനംതിട്ടയിൽ 11.45നും എത്തും,. മടക്ക യാത്രയിൽ പത്തനംതിട്ടയിൽ നിന്നും 12.30ന് യാത്ര ആരംഭിക്കുന്ന ബസ് ഗവിയിൽ 3.45നും കുമളിയിൽ 6.45നും എത്തും.

ksrtc

കേരളത്തിൽ കാടിന്‍റ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് നടത്തുവാൻ സാധിക്കുന്ന യാത്രകളിലൊന്ന് ഗവി വഴിയുള്ളതാണ്. സമുദ്രനിരപ്പില്‍ നിന്നും 3400 അടി മുകളിൽ ആണ് ഗവിയുള്ളത്. നിശ്ചിത എണ്ണം സ്വകാര്യ വാഹനങ്ങൾ മാത്രമേ ഗവിയിലേക്ക് അനുവദിക്കുകയുള്ളൂ. മുൻകൂട്ടി ബുക്കിങ് നടത്തിയ ശേഷം മാത്രമേ ഗവിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. നിലവിൽ ഒരു ദിവസം കടത്തിവിടുന്നത് 60 വാഹനങ്ങൾ മാത്രമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+