സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... ഇനി ലേയും മണാലിയും കാണാൻ വണ്ടിയുമെടുത്ത് പോകാൻ ഈ വര്‍ഷം സാധിച്ചേക്കില്ല. രാജ്യത്തെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട റൂട്ടുകളിലൊന്നായ ലേ-മണാലി ഹൈവേ അടച്ചു. . പ്രദേശത്തെ നിലവിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥയും അതുമൂലം ഡ്രൈവിങ്ങിൽ സംഭവിച്ചോക്കാവുന്ന അപകടങ്ങളും കണക്കിലെടുത്താണ് ഇന്നലെ നവംബർ 20 മുതലാണ് ഹൈവേ അടച്ചത്.
ഇതുസംബന്ധിച്ച് ലഹൗൾ-സ്പിതി, ലഡാക്ക് എന്നിവയുടെ ഈ നിർദ്ദേശം പുറപ്പെടുവിക്കുകയും പ്രധാന പാതകളായയ ഗ്രാമ്ഫു-കാസ, ഡാർച്ച-സർച്ചു, ഡാർച്ച-ഷിങ്കു ലാ എന്നിവ അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്തു.ഏകദേശം ആറുമാസത്തോളം കാലം റോഡ് അടച്ചിടും.
ഇനി അടുത്ത വർഷം വേനൽക്കാലത്തോട് അടുപ്പിച്ച് മാത്രമേ ഹൈവേ യാത്രക്കാർക്കായി തുറക്കുകയുള്ളു.

മഞ്ഞുമൂടിയ റോഡുകൾ സൃഷ്ടിക്കുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ വർഷവും മഞ്ഞുകാലത്ത് ലേ-മണാലി ഹൈവേ അടച്ചിടാറുണ്ട്. അടുത്ത വർഷം മെയ് വരെ റോഡ് അടച്ചിടൽ ഏകദേശം ആറുമാസം നീണ്ടുനിൽക്കുമെന്നും ഇത് ഹൈവേയിൽ സ്വാഭാവികമായി മഞ്ഞ് ഉരുകാൻ മതിയായ സമയം അനുവദിക്കുകയും ചെയ്യും.
ഉത്തരവ് ലംഘിച്ച് ഈ പാതയിലൂടെ യാത്ര ചെയ്യാൻ ശ്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം
അടച്ചിട്ടുണ്ടെങ്കിലും, മണാലിയിൽ നിന്ന് ഡാർച്ചയിലേക്കുള്ള വാഹന ഗതാഗതത്തിന് നിലവിൽ തടസ്സമില്ല. എന്നിരുന്നാലും അത് അനുകൂലമായ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













