Search
  • Follow NativePlanet
Share
» »ഇനി യാത്രയുടെ നാളുകൾ, ലേ-മണാലി ഹൈവേ സഞ്ചാരികൾക്കായി തുറന്നു

ഇനി യാത്രയുടെ നാളുകൾ, ലേ-മണാലി ഹൈവേ സഞ്ചാരികൾക്കായി തുറന്നു

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലേ- മണാലി ഹൈവേ പൊതുജനങ്ങൾക്കായി തുറന്നു. അതിർത്തികളിലേക്കുള്ള യാത്രകൾക്കായും വിനോദസഞ്ചാരത്തിനായും
സഞ്ചാരികൾ ഏറെ കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നാണ് ലേ-മണാലി ഹൈവേ യാത്രയ്ക്കായി തുറന്നു കൊടുക്കുന്നത്. മഞ്ഞുകാലത്ത് മാസങ്ങളോളം അടച്ചിടുന്ന ഹൈവേ ഇത്തവണ 138 ദിവസങ്ങൾക്കു ശേഷമാണ് ഗതാഗതത്തിനായി തുറന്നത്. അതിനായി ബോർഡർ റോഡ് ഓര‍്‍ഗനൈസേഷൻ 427 കിലോമീറ്റർ ദൂരത്തിലെ മഞ്ഞാണ് നീക്കം ചെയ്തത്.

ലഡാക്കിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലേ-മണാലി ഹൈവേ സൈനികപരമായും വളരെ നിർണ്ണായകമായ പാതയാണ്. പാക്കിസ്ഥാന്‍റെയും ചൈനയുടെയും അതിർത്തിയോട് ചേർന്നുള്ള ലഡാക്കിന്റെ പ്രദേശങ്ങളിലേക്ക് സായുധസേനയെ എത്തിക്കുന്നതിൽ ഈ റോഡ് പ്രധാന പങ്ക് വഹിക്കുന്നു. ചരക്കു നീക്കത്തിനായും വിനോദസഞ്ചാരത്തിനായും ഈ പാത ഉപയോഗിക്കുന്നു.

Leh- Manali Highway Opened For Public

അതിമനോഹരമായ കാഴ്ചകളും വഴിയുമുള്ള ഈ പാത വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട റൂട്ടുകളിലൊന്നും കൂടിയാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഈ റൂട്ടിൽ വലിയ തിരക്കും പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ഇവിടുത്തെ കഠിനമായ മഞ്ഞുവീഴ്ച കാരണം ചില സ്ഥലങ്ങളിൽ ഇപ്പോഴും വൺ വേ രീതിയാണുള്ളത്. ലാഹൗലിലെ ഡാർച്ചയിൽ എത്തുന്നതുവരെ മികച്ച റോഡ് ആണുള്ളത്. ബോർഡർ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിൽ സർച്ചു വരെയുള്ള 427 കിലോമീറ്റർ ദൂരവും ഇരുവശങ്ങളിലേക്കും ഗതാഗതം സാധ്യമാക്കാനുള്ള പ്രയത്നത്തിലാണ്.

അതേസമയം, ലാഹൗൾ-സ്പിതി ഭരണകൂടം മണാലി-ലേ റൂട്ടിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ദർച്ചയിൽ നിന്ന് സർച്ചു-മണാലി വരെയുള്ള റോഡിലൂടെ ഫോർ-ബൈ-ഫോർ വാഹനങ്ങൾ രാവിലെ 6.00 മുതൽ 8.30 വരെ, വാണിജ്യ വാഹനങ്ങൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ എന്നീ സമയങ്ങളിലായിരിക്കും കടന്നു പോകുവാന്‍ അനുമതിയുള്ളത്. എന്നാൽ ഈ നിയന്ത്രണങ്ങൾ മേയ് അവസാനം വരെ മാത്രമേ കാണുകയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജൂൺ മുതൽ പ്രത്യേക സമയക്രമം പാലിക്കാതെ എല്ലാ വാഹനങ്ങള്‍ക്കും ഒരുപോലെ കടന്നു പോകുവാൻ സാധിക്കും.

Leh- Manali Highway

രാജ്യത്തെ ഏറ്റവും മനോഹരമായ പാതകളിലൊന്നായ ഇത് തലസ്ഥാനമായ ലേയെയും ഹിമാചൽ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്നു. ഹൈവേയുടെ ആകെ നീളം ഏകദേശം 428 കിമീ (266 മൈൽ) ആണ്. ഹിമാചൽ പ്രദേശിൽ 178 കി.മീ, ലഡാക്കിലൂടെ 250 കിലോമീറ്ററുമാണ് ഈ പാത കടന്നു പോകുന്നത്. മെയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഈ പാതയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.

ഹിമാചല്‍ പ്രദേശിലെ മണാലി (Manali) - സിസു(Sissu)- താണ്ടി (Tandi) - കീലോങ് (Keylong) - ജിപ്സ (Jispa) - ഡാര്‍ച (Darcha) - സിംഗ്സിംഗ്‌ബാര്‍ (Zingzingbar )- ബാറച ലാ (Baralacha La) - കില്ലിങ് സരായ് (Killing Sarai) - സര്‍ചു (Sarchu). സര്‍ചുവാണ് ഹിമാചല്‍ പ്രദേശിന്റെ അതിര്‍ത്തി. പിന്നീട് ജമ്മുക‌ശ്മീര്‍ ആണ്. ജമ്മു‌‌കശ്മീരിലെ പാങ് (Pang)- തങ്‌ലാങ് ലാ (Tanglang La) - ഉപ്ഷി (Upshi )- കാരു (Karu) -ലേ (Leh). ലേ‌യിലാണ് റോഡ് അവസാനിക്കുന്നത്.

അടൽ ടണൽ തുറന്നതോടെ ഈ വഴിയിലുള്ള യാത്ര കൂടുതൽ എളുപ്പമായി മാറിയിട്ടുണ്ട്. ഒരു രാത്രി താമസം മതി അത് പൂര്‍ത്തിയാക്കുവാൻ. മണാലിയിൽ നിന്ന് ലേയിലേക്കുള്ള മുഴുവൻ യാത്രയും 14-16 മണിക്കൂറിനുള്ളിൽ ഒറ്റ ദിവസം കൊണ്ട് തീർക്കാം.

Leh- Manali Highway route

ലേ-മണാലി ഹൈവേ കൂടാതെ,സ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചിടുന്ന പല റോഡുകളും സമീപകാലത്ത് ഗതാഗതത്തിനായി തുറന്നിരുന്നു. 439 കിലോമീറ്റർ ദൂരമുള്ള ശ്രീനഗർ റൂട്ട് 68 ദിവസം അടച്ചിട്ടതിനു ശേഷം മാർച്ച് 16 ന് തുറന്നു. നിമു-പദം-ദാർച്ച (എൻപിഡി) റോഡിലെ 16,561 അടി ഉയരത്തിലുള്ള ഷിൻകു ലാ (പാസ്) 55 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം യാത്രകൾക്കായി തുറന്ന് നല്കിയിരുന്നു. മുൻ കാലങ്ങളില്‌ മാസങ്ങളോളം അടച്ചിടണ്ട നിലയിൽ നിന്നാണ് ഇപ്പോഴത്തെ ശ്രദ്ധേയമായ ഈ മാറ്റം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+