Search
  • Follow NativePlanet
Share
» »ക്യാംപ് ചെയ്താല്‍ പിടി വീഴും... അനുമതിയില്ലാത്ത ക്യാംപിങിന് മണാലിയില്‍ നിരോധനം

ക്യാംപ് ചെയ്താല്‍ പിടി വീഴും... അനുമതിയില്ലാത്ത ക്യാംപിങിന് മണാലിയില്‍ നിരോധനം

കുളു-മണാലി വനമേഖലകളിലെ അനധികൃത ക്യാമ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

മണാലിയിലേക്ക് പോകുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... വഴിയരുകിലോ സമീപത്തെവിടെയെങ്കിലുമോ ക്യാംപ് ചെയ്യുന്നത് സ്ഥിരസംഭവമായിരുന്ന മണാലിയില്‍ ടെന്‍റ് അടിച്ച് ക്യാംപ് ചെയ്യുന്നതിന് വിലക്ക്. അനുമതിയില്ലാത്ത ക്യാംപ് ചെയ്യുന്നതിനാണ് നിരോധനം. കുളു-മണാലി വനമേഖലകളിലെ അനധികൃത ക്യാമ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ വനം വകുപ്പിൽ നിന്നും ഭരണകൂടത്തിൽ നിന്നും മുന്‍കൂട്ടി അനുമതി മേടിക്കുകയാണെങ്കില്‍ ടെന്റ് ഇടുവാന്‍ സാധിക്കും.

camping manali

ഇതോടൊപ്പം മണാലിയിലെ വനമേഖലയില്‍ പ്രവേശിക്കുന്നവരില്‍നിന്നും ഇനി മുതല്‍ ഫീസ് ഈടാക്കുവാനും തീരുമാനമെടുത്തിട്ടുണ്ട് 50 രൂപയായിരിക്കും ഫീസ്. എല്ലാ അനധികൃത ക്യാമ്പിംഗുകളും പരിശോധിക്കാനും അത്തരം സ്ഥലങ്ങളിൽ നിന്ന് അനധികൃത ടെന്റുകൾ സ്ഥിരമായി നീക്കം ചെയ്യാനും സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Manali Has Banned Camping Without Permission

വനമേഖലകളിൽ അനധികൃതവും സ്ഥിരവുമായ ക്യാമ്പിംഗിനെക്കുറിച്ച്നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവിടങ്ങളില്‍ അന‌ധികൃതമായി മാലിന്യങ്ങള്‍ തള്ളുന്നുണ്ടെന്നും ജലസ്രോതസ്സുകള്‍ നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്നും പരാതിയുണ്ടായിരുന്നു. ഈ പ്രവർത്തനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മണലി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സുരേന്ദർ താക്കൂർ പറഞ്ഞു.

നടപടിയായി ഹിമാചല്‍ പ്രദേശ് അഡ്വഞ്ചർ ആക്ടിവിറ്റീസ് നിയമങ്ങളുടെ അനുമതികളും പാലിക്കലും പരിശോധിക്കാൻ ഒരു സംഘം താൽക്കാലിക ചെക്ക് പോസ്റ്റുകൾ സൃഷ്ടിക്കും. ട്രെക്കിംഗും ക്യാമ്പിംഗും നിയന്ത്രിക്കുന്നതിനായി ഹംത പാസ് ട്രെക്കിൽ ആദ്യ ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ക്യാമ്പിംഗിനുള്ള പെർമിറ്റുകൾ വനംവകുപ്പ് നൽകും, ജലസ്രോതസ്സുകളിൽ നിന്ന് കുറഞ്ഞത് 25 മീറ്റർ അകലെ മാത്രമേ പ്രവർത്തനം അനുവദിക്കൂ. പ്രത്യേക അനുമതി ലഭിക്കുന്നതുവരെ സോളോ ക്യാമ്പിംഗും നിരോധിച്ചിരിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+