രാജ്യത്തെ യാത്രകൾ ഇനി മറ്റൊരു ലെവലിലേക്ക് കുതിക്കുകയാണ്. അതിവേഗം ബഹുദൂരം മുന്നേറാൻ ഇനി വരാൻ ഒരുങ്ങുന്നത് ബുള്ളറ്റ് ട്രെയിൻ ആണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇന്ത്യയുടെ റെയിൽ ഗതാഗതത്തെ അടിമുടി മാറ്റിയാകും ബുള്ളറ്റ് ട്രെയിൻ എത്തുകയെന്നാണ് അനിമേറ്റഡ് വീഡിയോ നല്കുന്ന സൂചന.
2021 ൽ 2021 നവംബറിൽ പണി ആരംഭിച്ചതു മുതൽ മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ - ഗുജറാത്തിലെ ബിലിമോറയ്ക്കും സൂറത്തിനും ഇടയിലുള്ള 50 കിലോമീറ്റർ ദൂരം - 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ പ്രത്യേകതകളാണ് വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്. വേഗതയും ദൂരവും എല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മിന്നൽ വേഗത്തിൽ യാത്രകൾ സാധ്യമാക്കുന്നതായിരിക്കും ബുള്ളറ്റ് ട്രെയിൻ. ലോകോത്തര എഞ്ചിനീയറിംഗിൻറെ അത്ഭുതം എന്നും ഇന്ത്യയുടെ ഭാവി എന്നുമാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി പ്രത്യേകതകൾ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത വരെ കൈവരിക്കുവാൻ സാധിക്കുന്നതാണ് ബുള്ളറ്റ് ട്രെയിൻ. മുംബൈയ്ക്കുംമാനസ്ഖണ്ഡ് എക്സ്പ്രസ്: ഉത്തരാഖണ്ഡ് കാണാൻ നാട്ടിൽ നിന്നും ട്രെയിൻ, പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്അഹമ്മദാബാദിനുമിടയിൽ 508 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുന്നത്. ഈ വേഗതയിൽ മുംബൈ-അഹമ്മദാബാദ് യാത്രയ്ക്ക് വെറും രണ്ട് മണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂ. ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ സ്ലാബ് ട്രാക്ക് സംവിധാനം ഈ ഇടനാഴിയിൽ ഉണ്ടാകുമെന്നാണ് വീഡിയോയിൽ പറയുന്നത്.
ഭൂകമ്പം മുൻകൂട്ടി അറിയുവാൻ സാധിക്കുന്ന അറിയാനുള്ള എർത്ത് ക്വേക്ക് ഡിറ്റക്ഷൻ സംവിധാനം ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ സ്ഥാപിക്കും. ഇതുകൂടാതെ, ബുള്ളറ്റ് ട്രെയിൻ പാതയ്ക്കായി 24 നദീപാലങ്ങൾ, 28 ഉരുക്ക് പാലങ്ങൾ, 7 പർവത തുരങ്കങ്ങൾ എന്നിവയും കാണും. ഇതിന്റെ നിർമ്മാണം പല ഘട്ടങ്ങളായി പുരോഗമിക്കുകയാണ്.
കൂടാതെ, ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ 7 കിലോമീറ്റർ ദൂരം കടലിനടിയിലെ തുരങ്കത്തിലൂടെയായിരിക്കും യാത്ര.
12 അത്യാധുനിക റെയിൽവേ സ്റ്റേഷനുകളും ഇടനാഴിയിൽ കാണും.
1.08 ലക്ഷം കോടി രൂപയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി പദ്ധതി ചെലവ്. ഇതിൽ 10,000 കോടി രൂപ കേന്ദ്രം നൽകുമ്പോൾ ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾ 5,000 കോടി രൂപ വീതം സംഭാവനയായി നല്കും. കൂടാതെ, ബാക്കി തുക ജപ്പാനിൽ നിന്നുള്ള ഒരു ലോൺ വഴി 0.1 ശതമാനം പലിശ നിരക്കിൽ നല്കും,
മറ്റുചില വിവരങ്ങളനുസരിച്ച് ഇന്ത്യൻ റെയിൽവേ 35 ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ ഉദ്ദേശിക്കുന്നു, ഇത് 2050 ഓടെ 105 ട്രെയിനുകളായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.ഡൽഹി-കൊൽക്കത്ത, ഡൽഹി-മുംബൈ, മുംബൈ-ചെന്നൈ എന്നീ മൂന്ന് സുവർണ്ണ ചതുർഭുജ റൂട്ടുകളിൽ അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം ഇന്ത്യൻ റെയിൽവേ നടത്തിയതായി രാജ്യസഭയിൽ നേരത്തെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













