ഭൂമിക്കടിയിലേക്കും വികസനം സാധ്യമാക്കി മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ജൂലൈ 27 മുതൽ സർവീസ് ആരംഭിക്കും. മുംബൈ മെട്രോ ലൈൻ 3 അഥവാ അക്വാലൈന്‍ എന്നറിയപ്പെടുന്ന ഇടനാഴി തുറക്കുന്നത് സംബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ബുധനാഴ്ച സമൂഹമാധ്യമായ എക്സിൽ കുറിച്ചിരുന്നു. മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ (അക്വാ ലൈൻ) ജൂലൈ 24 മുതൽ ആരംഭിക്കുന്നു, ഇത് നഗരത്തിൻ്റെ വേഗതയ്ക്ക് പുതിയ പ്രചോദനം നൽകും," താവ്‌ഡെ ട്വീറ്റിൽ പറഞ്ഞു.
മുംബൈ നിവാസികളുടെ യാത്രകളെ എളുപ്പമുള്ളതാക്കുന്ന ഈ ഭൂഗർഭ മെട്രോ യാത്രാസമയം ലാഭിക്കാൻ സഹായിക്കും. കഫ് പരേഡില്‍നിന്ന് അന്ധേരി സ്വീപ്സ് വഴി ആരെ കോളനി വരെ എത്തുന്ന 33.5 കിലോമീറ്റര്‍ നീളമുള്ളതാണ് ഈ മെട്രോ പാത. ആദ്യ ഘട്ടത്തില്‍ ല്‍ ആരെ കോളനിമുതല്‍ ബി കെ സി വരെ മാത്രമാണ് സര്‍വീസുണ്ടാവുക. മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ സർവീസിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാം.
കൊളാബ-ബാന്ദ്ര-സീപ്‌സ് ലൈൻ
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോയുടെ ആകെ നീളം 33.5 കിലോമീറ്റർ ആണ്.
കൊളാബ-ബാന്ദ്ര-സീപ്‌സ് ലൈൻ എന്നും ഇതറിയപ്പെടുന്നു. മുംബൈ സബർബൻ റെയിൽവേ ശൃംഖലയിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഇതാരംഭിക്കുന്നത്. ഇത് തെക്കൻ മുംബൈയെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കും. കഴിഞ്ഞ മാസം ഇതിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഭൂഗർഭ മെട്രോ ചെലവ്
മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡിവലപ്മെന്റ് അതോറിറ്റിയാണ് മുംബൈ അണ്ടർഗ്രൗണ്ട് മെട്രോ നിര്‍മിച്ചിരിക്കുന്നത്. മെട്രോ ലൈൻ 3 പദ്ധതിയുടെ ആകെ ചെലവ് 37,276 കോടി രൂപയാണ്, ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച 21,280 കോടി രൂപ വായ്പയിലൂടെ ധനസഹായം നൽകിയിരുന്നു.
27 സ്റ്റോപ്പുകൾ
മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോയ്ക്ക് 27 സ്റ്റേഷനുകളാണ് ഉള്ളത്. കഫ് പരേഡ്, വിധാന്‍ ഭവന്‍, ചര്‍ച്ച്ഗേറ്റ്, ഹുതാത്മാ ചൗക്ക്, സി.എസ്.ടി., കല്‍ബാദേവി, ഗിര്‍ഗാവ്, ഗ്രാന്റ് റോഡ്, മുംബൈ സെന്‍ട്രല്‍, മഹാലക്ഷ്മി, സയൻസ് മ്യൂസിയം, ആചാര്യ ആത്രെ ചൗക്ക്, വര്‍ളി, സിദ്ധിവിനായക് ക്ഷേത്രം, ദാദര്‍, സിതലാദേവി, ധാരാവി, ബി.കെ.സി., വിദ്യാനഗരി, സാന്താക്രൂസ്, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, സഹര്‍ റോഡ്, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മരോള്‍ നാക്ക, എം.ഐ.ഡി.സി., സ്വീപ്സ്, ആരെ കോളനി എന്നിവയാണവ.
ഭൂഗർഭ മെട്രോ യാത്രാ സമയം
ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് രാവിലെ 6.30 ന് ആരംഭിക്കുന്ന ഭൂഗർഭ മെട്രോ രാത്രി 11:00 വരെ സർവീസ് നടത്തും. കുറഞ്ഞ ഇടവേളകളിൽ ഓരോ സർവീസ് വീതം ഉണ്ടായിരിക്കും. ഒരു ദിവസം ആകെ 260 സർവീസുകൾ നടത്തും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ മെട്രോ പ്രവർത്തിക്കും. അതുകൊണ്ടു തന്നെ യാത്രക്കാർക്ക് ഗണ്യമായി സമയം ലാഭിക്കാം. ഉദാഹരണത്തിന് മുംബൈയിൽ റോഡ് മാർഗം 35 കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറിനു മുകളിൽ സമയം വേണം. എന്നാൽ ഈ മെട്രോ വഴി വെറും 50 മിനിറ്റിൽ യാത്ര പൂർത്തിയാക്കാം.
ഒരേസമയം 3000 പേര്‍ക്ക് വരെ അണ്ടർഗ്രൗണ്ട് മെട്രോയിൽ സഞ്ചരിക്കാം എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അക്വാ മെട്രോ പാതയിൽ പ്രതിദിനം 17 ലക്ഷം പേർക്ക് യാത്ര ചെയ്യാനാകും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













