പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഇക്കോ ടൂറിസം സെന്‍ററുകൾ കേരള വിനോദസഞ്ചാര രംഗത്തിന്‍റെ നട്ടെല്ലാണ്. കേരളത്തിന്റെ ഭംഗിയും വൈവിധ്യവും ഏറ്റവും കുറഞ്ഞ ചിലവിൽ അനുഭവിക്കുവാനുള്ള എളുപ്പവഴി ഇക്കോ ടൂറിസം ഡെസ്റ്റിനേഷനുകളാണ്. ഇപ്പോഴിതാ, 2022 ൽ കേരളത്തില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കേരളത്തിൽ 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്.

മൂന്നാറിന് സമീപം സ്ഥിതി ചെയ്യുന്ന ഇരവികുളം ദേശീയോദ്യാനം ആണ് ഏറ്റവും വരുമാനം നേടിയ ഇക്കോ ടൂറിസം കേന്ദ്രം. 4.36 കോടി രൂപയാണ് കഴിഞ്ഞ വർഷം ഇരവികുളം നേടിയത്. ടിക്കറ്റ് വില്പന, റെസ്റ്റ് ഹൗസിൽ മുറികൾ വാടയ്ക്ക് നല്കൽ, മറ്റു ടൂറിസം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ ഉൾപ്പെടെയാണിത്. തേക്കടിയിലെ പെരിയാർ ടൈഗർ റിസർവ് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ടൈഗർ റിസർവ് മൂന്നാം സ്ഥാനവും നേടി. തേക്കടി 2.80 കോടി രൂപയും പറമ്പിക്കുളവും 2.54 കോടിയുമാണ് നേടിയത്.
തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് നാലാം സ്ഥാനം നേടിയത്. 2.14 കോടി രൂപയാണ് അതിരപ്പിള്ളി വരുമാനമായി നേടിയത്. അതിരപ്പള്ളിക്ക് പിന്നിലായി പൊന്മുടി, നിലമ്പൂര്‍, തുഷാരഗിരി, വയനാട് കുറുവാ ദ്വീപ്, ഷെന്തുരുളി, തട്ടേക്കാട്, ചിന്നാർ, സൈലന്‍റ് വാലി, മുത്തങ്ങ എന്നിവയും ഇടം നേടിയിട്ടുണ്ട്.
തൃശൂർ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം കൂടി 3.08 കോടി രൂപയാണ് നേടിയത്. വാഴച്ചാൽ 25.43 ലക്ഷം രൂപയും പീച്ചി 32.02 ലക്ഷം രൂപയും ചിമ്മിനി 34.27 ലക്ഷം രൂപയുമാണ് നേടിയത്.
ഉയർത്തെഴുന്നേൽക്കുന്ന വിനോദസഞ്ചാരം
മുൻ വർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിലുണ്ടായ ഈ വര്‍ധനവ് കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനെയാണ് കാണിക്കുന്നത്. കൊവിഡ് കൊണ്ടുവന്ന തകർച്ചയിൽ നിന്നും മെല്ലെ കരകയറുകായണ് കേരളത്തിന്‍റെ വിനോദസഞ്ചാരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















