മലമുകളില്‍ മഞ്ഞിന്‍റെ തണുപ്പില്‍ സംഗീതം ആസ്വദിച്ചാലോ... ഹിമാചല്‍ പ്രദേശിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ബിര്‍ ആണ് ആഘോഷങ്ങളിലെ വ്യത്യസ്തതയുമായി സഞ്ചാരികള്‍ക്കും ആസ്വാദകര്‍ക്കും മുന്നിലെത്തുന്നത്. മ്യൂസികത്തോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ സംഗീതോത്സവം ഏപ്രില്‍ 15, 16 തിയ്യതികളിലായി ബിറിലെ ബഗീചാ എന്ന സ്ഥലത്തു നടക്കും. പ്രദേശത്തെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരവസരം നല്കുക എന്ന ലക്ഷ്യത്തില്‍ നടത്തുന്ന പരിപാടി 2019 ലാണ് ആരംഭിച്ചത്.

ഇന്ത്യയുടെ പാരാഗ്ലൈഡിങ് ക്യാപ്പിറ്റല്‍ എന്നറിയപ്പെടുന്ന ബില്‍ വര്‍ഷംതോറും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇക്കോ ടൂറിസത്തിന് പേരുകേട്ട ഇവിടം ആത്മീയ പഠനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കും ധ്യാനത്തിലേര്‍പ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോജിച്ച സ്ഥലം കൂടിയാണ്. ടിബറ്റര്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലൊന്നായ ഇവിടെ ബുദ്ധാശ്രമങ്ങളും വലിയ ബുദ്ധസ്തൂപവും കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്.

ലാൻഡിംഗ് സൈറ്റ്, ചോക്ലിംഗ് മൊണാസ്ട്രി,ധരമാലയ ഇൻസ്റ്റിറ്റ്യൂട്ട്, പല്പുങ് ഷെറബ്ലിംഗ് മൊണാസ്ട്രി, ബിർ കോ-ഓപ്പറേറ്റീവ് ടീ ഫാക്ടറിയും ചൗഗാൻ ടീ ഗാർഡൻസും എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടുത്തെ സന്ദര്‍ശനത്തില്‍ മറക്കാതെ കാണേണ്ടതുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













