കൊച്ചിയിലെ പുതുവർഷാഘോഷം എന്നും വേറൊരു വൈബാണ്. കൊച്ചിക്കാർ മാത്രമല്ല, കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിദേശികളും ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ എത്താറുണ്ട്. അതിൽ തന്നെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഫോർട്ട് കൊച്ചി കാർണിവലും അവസാന ദിവസത്തെ പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങലിലും പതിനായിറങ്ങളാണ് പങ്കെടുക്കുന്നത്.
ഇത്തവണ ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്കു പ്രവേശിക്കുന്നതിനും ഇവിടേക്കുള്ള ബോട്ട് സർവീസുകൾക്കും റോറോ സർവീസുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണത്തെ പുതുവർഷാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ പോകാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം യാത്ര പ്ലാൻ ചെയ്യുവാൻ.

ഫോർട്ട് കൊച്ചി വാഹന നിയന്ത്രണം
പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 ഞായറാഴ്ച മുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുക. അന്ന് വൈകിട്ട് നാല് മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. നാല് മണി വരെ വാഹനങ്ങള്‍ക്ക് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് റോറോ സർവീസ് വഴി എത്താം. എന്നാൽ ഏഴ് മണിക്കു ശേഷം റോറോ സർവീസ് നിർത്തും.
പുതുവർഷാഘോഷങ്ങൾക്ക് ശേഷം രാത്രി 12.00 മുതൽ തിരികെ മടങ്ങാൻ ഫോർട്ട് കൊച്ചിയിൽ നിന്നും ബസ് സര്‍വീസുകളും ഏർപ്പെടുത്തും.
കൊച്ചിയിലും പുതുവർഷാഘോഷം
ഫോർട്ട് കൊച്ചിയിലെ പ്രധാന ആഘോഷങ്ങൾ കൂടാതെ എറണാകുളത്തും പുതുവര്‍ഷാഘോഷങ്ങൾ വമ്പിച്ച രീതിയിൽ നടത്തം. പള്ളുരുത്തി, ചിറക്കൽ പാർക്ക് , ദർബാർ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പുതുവർഷത്തലേന്നത്തെ പരിപാടിയുള്ളത്.
പരേഡ് ഗ്രൗണ്ടിൽ നിയന്ത്രണങ്ങൾ
ഫോർട്ട് കൊച്ചി കാർണിവലിന്‍റെ ഭാഗമായ പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകൾ നടക്കുന്ന പരേഡ് ഗ്രൗണ്ടിലും ശക്തമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പാപ്പാഞ്ഞിയെ കത്തിക്കുന്ന ഇവിടെ ബാരിക്കേഡ് അടക്കമുള്ള ക്രമീകരണങ്ങൾ നടത്തും. കൂടാതെ ഇവിടെ പാർക്കിങ്ങ് പൂർണ്ണമായും നിരോധിക്കും. തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുവാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഫോർട്ട് കൊച്ചിയിലെ ആഘോഷങ്ങൾക്കായി അഞ്ച് ലക്ഷത്തോളം ആളുകൾ എത്തിയെന്നാണ് കണക്ക്. ഇത് മുന്നില് കണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












