ഗുരുവായൂരില്‍ വിഷുപുലര്‍ന്നാല്‍ അതിലും വലിയ പുണ്യമില്ലായിരുന്നു വിശ്വാസികള്‍ക്ക്. ആയിരക്കണക്കിന് വിശ്വാസികള്‍ ഓരോ വിഷുവിനുമെത്തി കണികണ്ടു മടങ്ങുന്ന ഗുരുവായൂരില്‍ ഇത്തവണ വിഷുക്കണി വിശ്വാസികള്‍ക്ക് കാണുവാന്‍ സാധിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടകള്‍ക്കിപ്പുറത്തേയ്ക്ക് വിശ്വാസികള്‍പ്പ് പ്രവേശനമില്ല.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 3.00 മണി വരെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം.
ക്ഷേത്രത്തിലൊരുക്കിയിരിക്കുന്ന കണി ദേവസ്വം ഭരണാധികാരികള്‍ക്കും ഡ്യൂട്ടിയിലുള്ള പാരമ്പര്യാവകാശികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇത്തവണ കാണുവാന്‍ സാധിക്കുക. പ്രധാന ചടങ്ങുകളിലൊന്നായ നമസ്കാര സദ്യ ചടങ്ങായി അവസാനിക്കും. കാഴ്ച ശീവേലിയും വിളക്കും ഉണ്ടാവില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
Other articles published on Apr 13, 2020



Click it and Unblock the Notifications












