ഓണം എത്താന്‍ ഇനി വളരെ കുറച്ച് ദിവസങ്ങളേയുള്ളൂ. നാടും വീടും ആഘോഷത്തിലേക്കെത്തുന്ന, മറുനാട്ടിലുള്ളവർ കേരളത്തിലേത്ത് വരുന്ന സമയമാണിത്. അതോടെ തിരക്കും തുടങ്ങുകയായി. തിരുവോണത്തിന് ഇനി കാത്തിരിക്കേണ്ടത് വെറും ഏഴ് ദിവസങ്ങൾ മാത്രമാണെങ്കിലും നാട്ടിലെത്താൻ കാത്തിരിക്കുന്നവർ നിരവധിയാണ്. ബസുകളിലും ട്രെയിനിലും വളരെ നേരത്തെ തന്നെ ടിക്കറ്റുകൾ വിറ്റുതീർന്ന സാഹചര്യത്തിൽ എങ്ങനെ നാട്ടിലെത്തണമെന്നറിയാതെ ഇരിക്കുന്ന മറുനാടന് മലയാളികൾ ഒരുപാടുണ്ട്.
അവസാന നിമിഷമെങ്കിലും ദക്ഷിണ റെയിൽവേ മുൻവർഷങ്ങളിലേതു പോലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലിരിക്കുന്നവരും കുറവല്ല. ഈ വർഷം വളരെ കുറച്ച് സ്പെഷ്യൽ സർവീസുകൾ മാത്രമാണ് ദക്ഷിണ റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ പോലും ഓണത്തിന് റെയിൽവേ അനുവദിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും കൂടുതൽ മലയാളികൾ കാത്തിരുന്ന് ഓണമുണ്ണാൻ നാട്ടിൽ വരുന്ന സമയം കൂടിയാണിത്.

താംബരം- മംഗളൂരു, മംഗളുരു-താംബരം, കൊച്ചുവേളി-ബെംഗളുരു, ബെംഗളുരു-കൊച്ചുവേളി, ചെന്നൈ- എറണാകുളം, എറണാകുളം-ചെന്നൈ, എറണാകുളം-താംബരം, താംബരം- എറണാകുളം എന്നിവയാണ് ഇതുവരെ പ്രഖ്യാപിച്ച സ്പെഷ്യൽ ഓണം സർവീസുകൾ. ഇവയെല്ലാം നേര ത്തെ തന്നെ ബുക്കിങ്ങും കഴിഞ്ഞു.
സാധാരണ സർവീസ് നടത്തുന്ന രപ്തി സാഗർ, കേരളാ എക്സ്പ്രസ്, ചെന്നൈ മെയിൽ, ഐലൻഡ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകളിലും ടിക്കറ്റ് കിട്ടാനില്ല. ഓഗസ്റ്റ് 22 മുതൽ തന്നെ ഉതിലെല്ലാം വെയിറ്റിങ് ലിസ്റ്റും കാണിച്ചു തുടങ്ങി. ഈ മാസം അവസാനം വരെ ഇതുതന്നെയാണ് അവസ്ഥ.

ചെന്നൈയില്‍ നിന്നു കേരളത്തിലേക്കുള്ള ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നിവയിൽ വെയിറ്റിങ് ലിസ്റ്റാണ് ഇപ്പോൾ കാണിക്കുന്നത്.
ഡെൽഹിലിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന കേരളാ എക്സ്പ്രസ്, ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ്- തിരുവനന്തപുരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഓണം കഴിഞ്ഞ് സെപ്റ്റംബർ 5 വരെ ടിക്കറ്റുകളേ ലഭ്യമല്ല.
മുംബൈയിൽ നിന്നുള്ള . മുംബൈ ലോകമാന്യ തിലക്- തിരുവനന്തപുരം നേത്രാവതിയിലും ഗരീബ്‌രഥിലും വെയിറ്റിങ് ലിസ്റ്റാണ് കാണിക്കുന്നത്.ബെംഗളുരുവിൽ നിന്നുള്ള അവസ്ഥയും ഇങ്ങനെ തന്നെയാണ് ഓണത്തോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ 200നും 270 നും ഇടയിലാണ് മിക്ക ട്രെയിനുകളിലെയും വെയിറ്റിങ് ലിസ്റ്റ്. കെഎസ്ആർടിസിയുടെ അവസാന നിമിഷത്തെ സർവീസുകളിൽ ചുരുക്കം സീറ്റുകൾ ഒഴിവുണ്ടെങ്കിലും വലിയ നിരക്കാണ് ടിക്കറ്റിന്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













