Search
  • Follow NativePlanet
Share
» »ഓണത്തിന് നാട്ടിലേക്കുള്ള യാത്ര മുടക്കേണ്ട,വേഗം ബുക്ക് ചെയ്തോളൂ! സ്പെഷ്യൽ ട്രെയിൻ സര്‍വീസുകളിതാ

ഓണത്തിന് നാട്ടിലേക്കുള്ള യാത്ര മുടക്കേണ്ട,വേഗം ബുക്ക് ചെയ്തോളൂ! സ്പെഷ്യൽ ട്രെയിൻ സര്‍വീസുകളിതാ

ഓണം മുഴുവൻ തിരക്കാണ്. യാത്രകളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ബാംഗ്ലൂരിൽ നിന്നു ചെന്നൈയിൽ നിന്നും നാട്ടിലേക്ക് ഓണം ആഘോഷിക്കുവാനും തിരികെ പോരുവാനുമെല്ലാം ആളുകൾ നേരത്തെ തന്നെ പ്ലാൻ ചെയ്തു കഴിഞ്ഞു. ഓണമെത്താൻ ഒരു മാസത്തിനടുത്ത് സമയമുണ്ടെങ്കിലും നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകൾ മിക്കവയുടെയും ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു.

ഇപ്പോഴിതാ, ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷണ റെയിൽവേ വീണ്ടും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരം, ചെന്നൈ, ബെംഗളുരു തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്കാണ് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതാ ഓണം സ്പെഷ്യൽ കേരളാ ട്രെയിനുകളെക്കുറിച്ചും സമയം, തിയതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

Onam 2023:Special Train Services To Kerala

1. എറണാകുളം-ചെന്നൈ വീക്കില് സ്പെഷ്യൽ ട്രെയിൻ (06046/06047)

ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 7 വരെയുള്ള വ്യാഴാഴ്ചകളിൽ എറണാകുളത്ത് നിന്നും രാത്രി 9.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
ഓഗസ്റ്റ് 24, 3, സെപ്റ്റംബർ 7 എന്നീ തിയതികളിലായിരിക്കും ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

തിരികെ ചെന്നൈ-എറണാകുളം യാത്രയിൽ- ട്രെയിൻ നമ്പർ-06045 ഓഗസ്റ്റ് 25, സെപ്റ്റംബർ 1, 8 എന്നീ വെള്ളിയാഴ്ചകളിൽ എറണാകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.00 മണിക്ക് എറണാകുളത്തെത്തും. പെരമ്പൂർ, ആരക്കോണം, കട്ടപടി, ജോലാർപേട്ട്, സേലം, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവാ, എറണാകുളം എന്നിവിടങ്ങളായിരിക്കും സ്റ്റോപ്പ് ഉണ്ടാവുക.

2. താംബരം-മംഗലാപുരം സ്പെഷ്യൽ ട്രെയിൻ 06041/06042

താംബരം- മംഗലാപുരം റൂട്ടിലും തിരിച്ചും ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നു. താംബരം-മംഗലാപുരം സ്പെഷ്യൽ ട്രെയിൻ 06041- ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 എന്നീ ചൊവ്വാഴ്ചകളിൽ താംബരത്തു നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് മംഗലാപുരത്തെത്തും.

തിരികെ മംഗലാപുരം-താംബരം സ്പെഷ്യൽ ട്രെയിൻ 06042 ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 എന്നീ ബുധനാഴ്ചകളിൽ മംഗലാപുരത്തു നിന്ന് രാവിലെ 10.00 മണിക്ക് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 4.45ന് താംബരത്തെത്തും.

ചെന്നൈ എഗ്മോർ, പെരമ്പൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂർ, ഫെറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസർകോഡ് , മംഗലാപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

3. കൊച്ചുവേളി- ബെംഗളുരു സ്പെഷ്യൽ ട്രെയിൻ 06083/06084

ഓണം സ്പെഷ്യൽ ട്രെയിൻ കൊച്ചുവേളി- ബെംഗളുരു റൂട്ടിലും തിരിച്ചും സർവീസ് നടത്തുന്നു. കൊച്ചുവേളി- ബെംഗളുരു സ്പെഷ്യൽ ട്രെയിൻ 06083- ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 5 എന്നീ ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും വൈകിട്ട് 6.05ന് സർവീസ് നടത്തുന്ന ട്രെയിൻ പിറ്റേന്ന് ബുധനാഴ്ച രാവിലെ 10.55ന് ബാംഗ്ലൂരിലെത്തും.

തിരികെ ബെംഗളുരു -കൊച്ചുവേളി- സ്പെഷ്യൽ ട്രെയിൻ 06084- ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 എന്നീ ബുധനാഴ്ചകളിൽ ബെംഗളുരുവിൽ നിന്നും ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.00 മണിക്ക് കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തനൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, ബെംഗാരപേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടായിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+