ഊട്ടി കാണാത്ത സഞ്ചാരികളുണ്ടവില്ല. ബസിനു പോയിട്ടാണെങ്കിലും ബൈക്ക് റൈഡ് ആയിട്ടാണെങ്കിലും ട്രെയിനിനു പോയിട്ടോ നമ്മൾ ഊട്ടിയിൽ കറങ്ങിയിട്ടുണ്ട്. എന്നാൽ ഓരോ യാത്രയിലും നമ്മൾ ആഗ്രഹിച്ച കാഴ്ചകളൊക്കെ കാണുവാൻ സാധിച്ചിട്ടുണ്ടോയെന്നു ചോദിച്ചാൽ ഇല്ലാ എന്നായിരിക്കും ഉത്തരം. ഓരോ തവണയും കണ്ട കാഴ്ചകളിലൂടെ തന്നെ വീണ്ടും പോകുമ്പോൾ നഷ്ടമാകുന്നത് ഇവിടുത്തെ കിടിലൻ ഇടങ്ങൾ കാണുവാനുള്ള അവസരമാണ്.
ഇപ്പോഴിതാ ഹെലികോപ്റ്ററിൽ ഊട്ടി കാണുവാനുള്ള ഒരു മികച്ച അവസരം വന്നിരിക്കുകയാണ്. സഞ്ചാരികൾ കാത്തിരിക്കുന്ന നീലഗിരി സമ്മർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഊട്ടിയിൽ ഹെലികോപ്റ്റർ റൈഡ് അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ. തമിഴ്നാട് വിനോദസഞ്ചാര വകുപ്പ് കോയമ്പത്തൂരിലെ ഓവർഡ്രൈവ്സ് ഏവിയേഷനുമായി ചേർന്ന് നടത്തുന്ന ഹെലികോപ്റ്റർ റൈഡ് ഊട്ടിയെ ഏറ്റവും വ്യത്യസ്തമായി, ഇതുവരെ ഇവിടെ കാണാത്ത കാഴ്ചകൾ മുന്നിലെത്തിക്കുമെന്നതിൽ സംശയമില്ല.

നീലഗിരി സമ്മർ ഫെസ്റ്റിവൽ നടക്കുന്ന മേയ് 13 മുതൽ 18 വരെ ആറ് ദിവസത്തേയ്ക്ക് സന്ദ്ർശകർക്ക് ഹെലികോപ്റ്റർ റൈഡ് പ്രയോജനപ്പെടുത്താം, ഊട്ടിയോട് ചേർന്നുള്ള തീട്ടുകൽ ഹെലിപാട് കേന്ദ്രീകരിച്ചായിരിക്കും സർവീസ് നടത്തുകയെന്ന് നീലഗിരി ജില്ലാ ടൂറിസ്റ്റ് ഓഫീസർ ഡി ഉമാശങ്കർ അറിയിച്ചു. ഊട്ടി ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ഹെലിപാഡ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ വിവിഐപികൾക്കുവേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്. സർവീസിനുള്ള അനുമതികളുടെ നടപടികൾ അധികൃതർ പരിശോധിക്കുകയാണ്. ഇതോടൊപ്പം ഡിജിസിഎയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
ആകെ 10 മിനിറ്റ് നേരമായിരിക്കും ഹെലികോപ്ടര്‍ റൈഡ് ഉണ്ടായിരിക്കുക. ഈ സമ.ത്തിൽ 30 കിലോമീറ്റർ യാത്ര ചെയ്ത് ഊട്ടിയുടെ അതിമനോഹരമായ ആകാശദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുവാൻ സന്ദർശകർക്ക് സാധിക്കും. ആറു സീറ്റുകൾ വീതമുള്ള രണ്ട് ഹെലികോപ്റ്ററുകളാണ് സർവീസിനായി ഉപയോഗിക്കുകയെന്നും കമ്പനി അറിയിച്ചു. യാത്രാ നിരക്കുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച തീരുമാനം ടൂറിസം വകുപ്പിന്‍റേതായിരിക്കും.
മലമുകളിൽ ഹെലികോപ്റ്റർ പറത്തുന്നതിന് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും സർവീസ് എന്നു ഓവർഡ്രൈവ്സ് ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
ഊട്ടിയിലെ ഏറ്റവും തിരക്കുള്ള സമയങ്ങളിലൊന്നാണ് മേയ് മാസം. ഊട്ടി പുഷ്പമേള, നീലഗിരി സമ്മർ ഫെസ്റ്റിവൽ, ഗൂഡല്ലൂർ സുഗന്ധവ്യജ്ഞന മേള, ഊട്ടി റോസ് മേള , ഊട്ടി പുഷ്പ മേള, കൂനൂർ പഴമേള എന്നിവയെല്ലാം മേയ് മാസത്തിലെ ഊട്ടി യാത്രയുടെ ഗുണങ്ങളാണ്. ചൂടൊഴിഞ്ഞ കാലാവസ്ഥയും അവധിസമയവും കൂടുതൽ ആളുകളെ പ്രത്യേകിച്ച് യുവാക്കളെയും കുട്ടികളെയും കുടുംബത്തെയും ഊട്ടിയിലേക്ക് ആകർഷിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












