ട്രെയിൻ റൂട്ടുകളിൽ വൻ മാറ്റവുമായി റെയിൽവേ. കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ റൂട്ടുകളിലാണ് അഴിച്ചുപണി. തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് വർധിപ്പിക്കാനാണ് തീരുമാനം. ഗുരുവായൂർ- പുനലൂർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സർവീസുകളാണ് റെയിൽവേ നീട്ടുന്നത്.
സെക്കന്ദരാബാദിൽ മൂന്നു ദിവസം നീണ്ടുനിന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയോഗത്തിലാണ് ഈ തീരുമാനങ്ങൾ. എന്നാൽ കേരളം ആവശ്യപ്പെട്ട പല സർവീസുകളും അംഗീകരിച്ചിട്ടില്ല. ഇതാ, പുതി തീരുമാനപ്രകാരം സർവീസ് നീട്ടുന്ന ട്രെയിനുകളെക്കുറിച്ചും അവയുടെ റൂട്ട്, സമയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

അമൃത എക്‌സ്പ്രസ് 16343
തിരുവനന്തപുരത്തു നിന്നും മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്‌സ്പ്രസ് (16343) രാമേശ്വരം വരെ നീട്ടുവാൻ തീരുമാനമായിട്ടുണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കോട്ടയം- എറണാകുളം- പാലക്കാട് ജംങ്ഷൻ വഴിയാണ് അമൃത എക്‌സ്പ്രസ് മധുരയിലേക്ക് സർവീസ് നടത്തുന്നത്. 13 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ 10.00ന് ട്രെയിൻ മധുരയിലെത്തും. ഈ സർവീസാണ് രാമേശ്വരത്തേയ്ക്ക് നീട്ടുന്നത്.
ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് 06328
ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തുന്ന 06328 അണ്‍റിസർവ്ഡ് ഗുരുവായൂർ-പുനലൂർ ഇന്‍റർസിറ്റി എക്സ്പ്രസ് മധുര വരെ നീട്ടും. എല്ലാ ദിവസവും രാവിലെ 5.45ന് ഗുരുവായൂരിൽ നിന്ന് പറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.45ന് പുനലൂരിലെത്തും ഇതാണ് ഇനി മുതൽ മധുര വരെ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. തൃശൂർ- -എറണാകുളം ടൗൺ-പിറവം-ചെങ്ങന്നൂർ-കൊല്ലം-അവുണീശ്വരം വഴിയാണ് ട്രെയിൻ പുനലൂരിലെത്തുന്നത്. ഈ യാത്രയിൽ ആകെ 295 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.
പാലരുവി എക്സ്പ്രസ് 16792
പാലക്കാട് നിന്നും തിരുനെല്‍വേലിയിലേക്ക് സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടും. എല്ലാ ദിവസവും വൈകിട്ട് 4.05ന് പാലക്കാട് ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 12 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്ക് ശേഷം പുലർച്ചെ 04:40ന് തിരുനെൽവേലിയിലെത്തും. സ്ലീപ്പർ ക്ലാസാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.

എന്നാൽ എൽ ടി ടി -എറണാകുളം തുരന്തോ എക്സ്‌പ്രസ് കോട്ടയത്തേക്ക് സർവീസ് നീട്ടുക എന്ന ആവശ്യം അധികൃതർ അംഗീകരിച്ചിട്ടില്ല. അതേ സമയം ഓഖയിൽനിന്ന് എറണാകുളത്തേക്ക് ആഴ്ചയിൽ രണ്ടുദിവസം സർവീസുള്ള ട്രെയിൻ ആഴ്ചയിൽ നാലുദിവസമാക്കിയേക്കും. അതോടൊപ്പം ആഴ്ചയിൽ നാലുദിവസം ഓടുന്ന കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്‌പ്രസ് ദിവസേന ഓടിക്കാനും സാധ്യത നിലനിൽക്കുന്നു.
അതേസമയം യോഗത്തിൽ കൊങ്കൺ വഴി പുതിയ സർവീസുകളൊന്നും കേരളത്തിന് ലഭിച്ചിട്ടില്ല. മുംബൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് എന്ന മധ്യ റെയിൽവേയുടെ ആവശ്യം കൊങ്കൺ റെയിൽവേ നിരസിച്ചു, ടൈം സ്ലോട്ടുകളുടെ അഭാവമാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. വേനലവധിയിൽ മുംബൈ- കന്യാകുമാരി സർവീസ് വീണ്ടും ആരംഭിക്കണമെന്ന് മുംബൈ മലയാളികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊങ്കൺ റെയിൽവേ അത് അംഗീകരിച്ചില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















