Search
  • Follow NativePlanet
Share
» »രാജ്യത്തെ 53-ാം കടുവാ സംരക്ഷണ കേന്ദ്രമായി ഉത്തർ പ്രദേശിലെ റാണിപൂർ ടൈഗർ റിസർവ്

രാജ്യത്തെ 53-ാം കടുവാ സംരക്ഷണ കേന്ദ്രമായി ഉത്തർ പ്രദേശിലെ റാണിപൂർ ടൈഗർ റിസർവ്

ഉത്തര്‍ പ്രദേശിലെ റാണിപൂർ ടൈഗർ റിസര്‍വ് സംസ്ഥാനത്തിന്‍റെ നാലാമത് കടുവാ സംരക്ഷണ കേന്ദ്രമായും രാജ്യത്തെ 53-ാമത് കടുവാ സംരക്ഷണ കേന്ദ്രമായും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ജൈവസമ്പത്തിന്‍റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ ഇടയിൽ സവിശേഷമാണ് ഇന്ത്യയുടെ സ്ഥാനം. വനങ്ങളുടെ സംരക്ഷണം ആയാലും ജീവജാലങ്ങളെ സംരക്ഷിക്കുന്നതായാലും മികച്ച മാതൃകയാണ് രാജ്യം നല്കുന്നത്. ഇപ്പോഴിതാ, ഇന്ത്യയുടെ വന്യജീവി സമ്പത്തിന്‍റെ ഭൂപടത്തിലേക്ക് പുതിയൊരിടം കൂടി വന്നിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ റാണിപൂർ ടൈഗർ റിസര്‍വ് സംസ്ഥാനത്തിന്‍റെ നാലാമത് കടുവാ സംരക്ഷണ കേന്ദ്രമായും രാജ്യത്തെ 53-ാമത് കടുവാ സംരക്ഷണ കേന്ദ്രമായും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

 Ranipur Tiger Reserve

PC:Tapan Kumar Choudhury

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ''അഭിനന്ദനങ്ങൾ!ഉത്തര്‍ പ്രദേശിലെ റാണിപൂർ ടൈഗർ റിസര്‍വ് ഇന്ത്യയിലെ 53-ാമത് കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു''. ഇന്ത്യയുടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങലെ ശക്തിപ്പെടുത്തുവാൻ ഉതകുന്ന ഈ കടുവാ സംരക്ഷണ കേന്ദ്രം 529.36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. കോർ ഏരിയ 230.32 ചതുരശ്ര കിലോമീറ്ററും ബഫർ സോൺ 299.05 ചതുരശ്ര കിലോമീറ്ററും ആണ്. മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഉത്തർ പ്രദേശിലെ ചിത്രകൂട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന റാണിപൂർ ടൈഗർ റിസര്‍വ് അതിന്റെ വൈവിധ്യത്തിനും ജൈവസമ്പത്തിനും പ്രസിദ്ധമാണ്. 1977 ൽ കടുവാ സംരക്ഷണ പ്രവർത്തങ്ങൾക്കായി സ്ഥാപിതമായ അക്കാലം മുതൽ ശ്രദ്ധേയമായ പ്രവർത്തനമാണ് ഇവിടം കാഴ്ച വയ്ക്കുന്നത്. കടുവ മാത്രമല്ല, പുലികൾ, കരടി, പുള്ളിമാൻ തുടങ്ങി വ്യത്യസ്തങ്ങളായ ജീവികളെ ഇവിടെ കാണാം. പ്രദേശത്തെ പക്ഷി സമ്പത്തും ഉരഗങ്ങളും ഇവിടെയുണ്ട്.

മധ്യ പ്രദേശിലെ പന്ന ടൈഗർ റിസർവിൽ നിന്നും വെറും 150 കിലോമീറ്റർ അകലെയായാണ് റാണിപൂർ ടൈഗർ റിസര്‍വ് സ്ഥിതി ചെയ്യുന്നത്. നിലവിൽ റാണിപൂരിൽ കടുവകളെ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഉദ്യോഗസ്ഥർ ഇടയ്ക്കിടെ കടുവയുടെ കാൽപാടുകൾ റാണിപൂരിൽ കണ്ടിട്ടുണ്ട്. പന്നയിൽ നിന്നും വരുന്ന കടുവകളുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news uttar pradesh forest
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+