ചെറിയൊരു മഴ പെയ്തു കഴിയുമ്പോഴേക്കും റാണിപുരത്ത് സന്ദർശകർ നിറഞ്ഞിട്ടുണ്ടാവും. അപ്പോൾ പിന്നെ മഴക്കാലത്തെ റാണിപുരത്തെ തിരക്ക് പ്രത്യേകം പറയേണ്ടല്ലോ.. ജൂൺ മാസം ആദ്യത്തെ ആഴ്ച മുതൽ തന്നെ റാണിപുരത്ത് തിരക്കാണ്. മലയാളികൾ മാത്രമല്ല, അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ കർണ്ണാടകക്കാരുടെയും പ്രിയപ്പെട്ട ഇടമാണ് റാണിപുരം എന്ന മലബാറുകാരുടെ ഊട്ടി.
മലയിറങ്ങി വരുന്ന കോടമഞ്ഞാണ് ഇവിടുത്തെ ഏറ്റവും വലിയ കാഴ്ച. കുത്തനെയുള്ള കയറ്റവും ഇടവഴികളും പാറക്കെട്ടും പുൽമേടും നടന്നു തീർന്നെത്തുനിനയിടത്തെ വലിയ പാറക്കെട്ടും ചുറ്റോടു ചുറ്റും പച്ചപ്പ് നിറഞ്ഞ മലനിരകളും കണ്ടാസ്വദിക്കാൻ ഓരോ ദിവസവും എത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. മഴ കഴിയുന്നതു വരെ ഈ തിരക്ക് തുടരും. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ റാണിപുരം സന്ദർശിക്കുന്നത്.

ഇപ്പോഴിതാ, തിരക്ക് കൂടിയതോടെ റാണിപുരത്തെ പ്രവേശന ടിക്കറ്റ് യുപിഐ ഇടപാട് മാത്രമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ജൂലൈ 1 മുതൽ പൂർണ്ണമായും യുപിഐ ഇടപാടിലേക്ക് മാറണമെന്ന് വനംവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോർട്ട്. എന്നാൽ നെറ്റ് വർക്ക് കവറേജ് വളരെ ദുർബലമായ റാണിപുരത്ത് ഇതെങ്ങനെ സാധ്യമാക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
നിലവിൽ യുപിഐ വഴി പ്രവേശന ടിക്കറ്റ് എടുക്കാമെങ്കിലും ചുരുക്കം ആളുകൾ ഇങ്ങനെ ടിക്കറ്റ് എടുക്കുന്നുള്ളൂ. അതുകൊണ്ട് വേണ്ട സന്ദർഭങ്ങളിൽ ജീവനക്കാർ അവരുടെ ഫോണിൽ നിന്ന് വൈഫൈ നല്കുകയാണ് ചെയ്യുന്നത്. എന്നാൽ എല്ലാരും യുപിഐ പേയ്മെന്‍റിലേക്ക് മാറിയാൽ ജീവനക്കാർക്കു അത് ബുദ്ധിമുട്ടാകും. മാത്രമല്ല, ഇവിടുത്തെ എല്ലാ ജീവനക്കാർക്കും യുപിഐ ഇടപാടുകളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതും പ്രശ്നമാണ്.
റാണിപുരത്ത് സന്ദര്‍ശകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെയാണ് കണക്കുകൾ കണക്കുകള്‍ സുതാര്യമാക്കുന്നതിനായി ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം യു.പി.ഐ. ഇടപാടിലേക്ക് മാറ്റുന്നതെന്നാണ് വിവരം. നിലവിൽ വാഹന പാർക്കിങ്ങിനുള്ള തുകയും വനത്തിനകത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള തുകയും വനസംരക്ഷണ സമിതിയാണ് ചെയ്യുന്നതെങ്കിലും വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ വഴിയാണ് ഇടപാടുകൾ.
പ്രവേശന ടിക്കറ്റ് വനംവകുപ്പ് യുപിഐ ഇടപാടിലേക്ക് മാറ്റുന്നതോടെ ഇവ രണ്ടും ഇനി മാറ്റേണ്ടി വരും.
രാവിലെ 8.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണിവരെയാണ് ട്രക്കിങ് നടത്താൻ അനുവദിച്ചിരിക്കുന്ന സമയം. മൂന്നുമണി കഴിഞ്ഞാൽ പ്രവേശിപ്പിക്കില്ല. മുകളിൽ നിന്നും അഞ്ചരയോടെ തിരികെയിറങ്ങണം. മുതിര്‍ന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാഞ്ഞങ്ങാട് നിന്ന് രണ്ട് കെഎസ്ആർസി ബസുകളാണ് റാണിപുരത്തിന് നേരിട്ടുള്ളത് ആദ്യ ബസ് രാവിലെ 8.00 മണിക്കും രണ്ടാമത്തേത് 2.40 നും ആണ്. അല്ലെങ്കിൽ പനത്തടിയിലെത്തി ഇവിടേക്ക് വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












