Search
  • Follow NativePlanet
Share
» »ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, യാത്ര വൈകും, വൈകിയോടുന്ന തീവണ്ടികൾ

ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, യാത്ര വൈകും, വൈകിയോടുന്ന തീവണ്ടികൾ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. വരും ദിവസങ്ങളിൽ ട്രെയിന്‍ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ സമയം ഒന്നുകൂടി ഉറപ്പു വരുത്തിയിട്ടു പോകാൻ ശ്രദ്ധിക്കുക. പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ പല ട്രെയിൻ സർവീസുകള്‍ക്കും വൈകി പുറപ്പെടുന്നതു മുതൽ നേരത്തെ യാത്ര അവസാനിപ്പിക്കുന്നതു വരെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർ, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്, ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിനാണ് മാറ്റം വന്നിരിക്കുന്നത്. എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമായി നോക്കാം.

Restrictions On Train Services Including Maveli And Malabar Express

കോയമ്പത്തൂർ- ഷൊര്‍ണൂർ പാസഞ്ചർ

ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ - ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ 1 ശനിയാഴ്ച കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിക്കും. പാലക്കാടിനും ഷൊർണൂരിനുമിടയിലുള്ള സർവിസ് റദ്ദാക്കും.

സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ്

മേയ് 23 വ്യാഴാഴ്ച 11.45ന് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി മേയ് 24ന് 12.45ന് പുറപ്പെടും.

കണ്ണൂർ- ഷൊർണൂർ മെമു

ട്രെയിൻ നമ്പർ 06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു മേയ് 21 ചൊവ്വാഴ്ച കണ്ണൂരിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകി മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.

മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ്

* മേയ് 21 ചൊവ്വാഴ്ച മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.

മംഗളൂരു- തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസ്

മേയ് 21 ചൊവ്വാഴ്ച മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് 55 മിനിറ്റ് വൈകും.

വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് മേയ് 22 ബുധനാഴ്ച മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

മേയ് 22 ബുധനാഴ്ച ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ

ട്രെയിൻ നമ്പർ 06458 ഷൊർണൂർ ജങ്ഷൻ - കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ മേയ് 22, 26, 29, ജൂൺ 01, 05 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ വൈകും.

മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്

മേയ് 25 ശനിയാഴ്ച മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ വൈകും.

മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ്

മലബാർ എക്‌സ്‌പ്രസ്*ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ്

ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ് മേയ് 25നും ജൂൺ ഒന്നിനും ആലപ്പുഴയിൽനിന്ന് 50 മിനിറ്റ് വൈകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+