Search
  • Follow NativePlanet
Share
» » മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ജൂൺ 15 വ്യാഴാഴ്ച തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

മാളികപ്പുറം മേല്‍ശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, നട തുറക്കുന്ന വ്യാഴാഴ്ച ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഉണ്ടായിരിക്കില്ല. അന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

sabarimala temple, pathanamthitta, Kerala

മിഥുനം ഒന്ന് ജൂണ്‍ 16ന് പുലര്‍ച്ചെ 5.00 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം, തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജ. 12.30 ന് ഉച്ചപൂജ എന്നിങ്ങനെയാണ് പൂജാ സമയം. ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉഷപൂജയ്ക്കുശേഷം 8 മണിമുതല്‍ മാത്രമെ കുട്ടികള്‍ക്ക് ചോറൂണ് നടക്കുകയുള്ളൂ.

ജൂണ്‍ 16 മുതല്‍ 20 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക.

ശബരിമല ദർശനം വിർച്വൽ ക്യൂ ബുക്ക് ചെയ്യാം

ശബരിമല ദർശനത്തിന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തു മാത്രമേ വിശ്വാസികൾക്ക് ദർശനത്തിനായി വരാൻ സാധിക്കൂ കൂടാതെ, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ലഭ്യമാണ്. മിഥുനമാസത്തിൽ 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 20 ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കര്‍ക്കിടക മാസപൂജകള്‍ക്കായി ക്ഷേത്രനട ജൂലൈ 16ന് വൈകുന്നേരം 5.00 മണിക്ക് തുറക്കും. 16 മുതല്‍ 21 വരെ നടയാണ് കർക്കിടക മാസ പൂജകൾ.

ശബരിമലയിലേക്ക് പ്രത്യേക കെ എസ് ആർ ടി സി സർവീസ്

ഈ വർഷത്തെ മിഥുന മാസ പൂജ പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആര്‍ടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ
ഉണ്ടായിരിക്കുന്നതാണ്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം
സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും,
മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർടി സി പമ്പ
0473-5203445
തിരുവനന്തപുരം
0471-2323979
കൊട്ടാരക്കര
0474-2452812
പത്തനംത്തിട്ട
Phone:0468-2222366.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+