Search
  • Follow NativePlanet
Share
» »ശബരിമല...വിചിത്രം ഈ വിശേഷങ്ങൾ

ശബരിമല...വിചിത്രം ഈ വിശേഷങ്ങൾ

ശബരിമലയെക്കുറിച്ച് ആളുകൾക്ക് തീരെ അറിയില്ലാത്ത കുറച്ച് കാര്യങ്ങൾ അറിയാം...

അയ്യപ്പശരണം വിളികളാൽ മുഖരിതമായിരുന്ന ശബരിമല ഇന്ന് കലാപത്തിന്റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കുന്നതിൽ നിന്നുള്ള വിലക്ക് സുപ്രീം കോടതി വിധി വഴി എടുത്തുകളഞ്ഞ് യുവതികളടക്കമുള്ളവർ ഇവിടെ പ്രവേശനത്തിനെത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശബരിമല ചർച്ചാ വിഷയമായി. ശബരിമലയെക്കുറിച്ച് ആളുകൾക്ക് തീരെ അറിയില്ലാത്ത കുറച്ച് കാര്യങ്ങൾ അറിയാം...

കാടിനുള്ളിലെ ക്ഷേത്രം

കാടിനുള്ളിലെ ക്ഷേത്രം

പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്താണ് ശബരിമല അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 914 മീറ്റർ ഉയരെയാണ് ശബരിമല ക്ഷേത്രമുള്ളത്. നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

അത് നീയാകുന്നു

അത് നീയാകുന്നു

തത്വമസി എന്ന ഉപനിഷത് വാക്യമാണ് ദൈവത്തെ തേടിയെത്തുന്നവരെ ഇവിടെ സ്വീകരിക്കുന്നത്,. "ഞാൻ നിന്നിൽ തന്നെ ഉണ്ട്" അഥവാ "നീ തന്നെയാണ് ഈശ്വരൻ" എന്നർത്ഥം വരുന്ന തത്ത്വമസി ക്ഷേത്രത്തിനു മുന്നിൽ എഴുതി വെച്ചിരിക്കുന്നു. ഇവിടുത്തെ ദൈവമായ അയ്യപ്പന്റെ പേരിൽ തന്നെയാണ് ഇവിടെ എത്തുന്ന വിശ്വാസികളെയും അഭിസംബോധന ചെയ്യുന്നത്.

PC:Saisumanth532

41 ദിവസങ്ങൾ

41 ദിവസങ്ങൾ

വർഷത്തിൽ എല്ലായ്പ്പോഴും നട തുറക്കുന്ന ഒരു ക്ഷേത്രമല്ല ശബരിമല. അതുകൊണ്ടു തന്നെ ഇവിടെ ചില സമയങ്ങളിൽ സന്ദർശനം അനുവദനീയമല്ല. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ അഞ്ച് ദിവസങ്ങൾ കൂടാതെ
മണ്ഡലകാലം എന്നറിയപ്പെടുന്ന 51 ദിവസങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സമയം. 41 ദിവസം കഠിന വ്രതമെടുത്താണ് സാധാരണയായി വിശ്വാസികൾ ഇവിടെ എത്തുന്നത്.

PC:Tonynirappathu

പത്തു കോടി സന്ദർശകർ

പത്തു കോടി സന്ദർശകർ

കോടിക്കണക്കിനു വിശ്വാസികളും സന്ദർശകരും എത്തിച്ചേരുന്ന ഒരു വലിയ തീർഥാടന കേന്ദ്രമാണിത്. വർഷത്തിൽ ഒരു പ്രത്യേക കാലയളവിൽ മാത്രം ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന തീർഥാടന കേന്ദ്രം എന്ന ബഹുമതിയും ശബരിമലയ്ക്ക് സ്വന്തമാണ്.

18 പടികള്‍

18 പടികള്‍

ശബരിമലയിലെ വിശ്വാസമനുസരിച്ച് ശബരിമല ക്ഷേത്രത്തിനു ചുറ്റും 18 മലകളാണുള്ളത്. ഇതിനു നടുവിലായാണത്രെ അയ്യപ്പൻ കുടികൊള്ളുന്നത്. ഇത് സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രസിദ്ധമായ പതിനെട്ട് പടികൾ. ഇത് കയറിച്ചെന്നാലാണ് അയ്യപ്പ ദര്‍ശനം സാധ്യമാവുക. ജീവൻ, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.
ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകൾ.
PC- Aruna

ശബരിമലയും ബുദ്ധമതവും

ശബരിമലയും ബുദ്ധമതവും

ശബരിമലയും ബുദ്ധമതവും തമ്മിൽ അഭേദ്യമായ ബന്ധങ്ങൾ ഉണ്ട് എന്നാണ് ചരിത്രം പറയുന്നത്. ഇതനുസരിച്ച് ശാസ്താവ് ആദിവാസികൾ ആരാധിച്ചിരുന്ന ദൈവമാണത്രെ. ദ്രാവിഡ ദൈവമായാണ് ശാസ്താവിനെ കണക്കാക്കുന്നത്. ശാസ്താ എന്ന പേരും ഇവിടുത്തെ പല ആചാരങ്ങളും ബുദ്ധമതത്തിന്റെ സ്വാധീനമാണ് വെളിപ്പെടുത്തുന്നത് എന്നാണ് വിശ്വാസം.

41 ദിവസത്തെ വ്രതം

41 ദിവസത്തെ വ്രതം

ശബരിമലയിലേക്കുള്ള തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് 41 ദിവസം നീണ്ടു നിൽക്കുന്ന കഠിന വ്രതം. കാമത്തിൽ നിന്നും ക്രോധത്തിൽ നിന്നു അകന്ന് ആഹാരത്തിലും ചിന്തകളിലും ഒക്കെ മിതത്വം പാലിച്ച് ദൈവീക പരിവേഷത്തിലാണ് ഇത്താലയളവിൽ വ്രതം നോല്ക്കുന്നവരെ കാണുന്നത്.

PC:Avsnarayan

ഹരിവരാസം

ഹരിവരാസം

അയ്യപ്പ സ്വാമിയെ പള്ളിയുറക്കുവാനുള്ള ഗാനമായാണ് ഹരിവരാസനം അറിയപ്പെടുന്നത്. ക്ഷേത്രത്തിൻറെ നട അടയ്ക്കുന്നതിനു മുന്നോടിയായാണ് ഈ ഗാനം ആലപിക്കുന്നത്. പാട്ടിലെ വരികൾക്കനുസരിച്ച് പ്രതിഷ്ഠയുടെ ഇടതു ഭാഗത്തെ വിളക്കുകളും ഏറ്റവും അവസാനം വലതു ഭാഗത്തെ വലിയ വിളക്കും അണയ്ക്കുന്ന രീതിയാണ് ഇവിടെയുള്ളത്,

അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

PC- Challiyan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X