Search
  • Follow NativePlanet
Share
» »Sabarimala Virtual Queue Booking:രജിസ്റ്റർ ചെയ്ത് ദർശന സ്ലോട്ടുകൾ ഇങ്ങനെ ബുക്ക് ചെയ്യാം

Sabarimala Virtual Queue Booking:രജിസ്റ്റർ ചെയ്ത് ദർശന സ്ലോട്ടുകൾ ഇങ്ങനെ ബുക്ക് ചെയ്യാം

ശബരിമല തീർത്ഥാടനത്തിന് നിർബന്ധമുള്ള കാര്യമാണ് വെർച്വൽ ക്യൂ പാസ്. ശബരിമലയിലെ തീർത്ഥാടനം സുഗമമാക്കുവാനും തിരക്ക് ഒഴിവാക്കുവാനുമായാണ് വിർച്വൽ ക്യൂ നടപ്പിലാക്കുന്നത്. ഇതുവഴി വഴി ബുക്കിങ് നടത്തുന്നവർക്ക് മാത്രമേ ശബരിമല ദർശനം സാധ്യമാവുകയുള്ളൂ. എന്നാൽ വിർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് സ്പോട്ട് ബുക്കിങ്ങിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്താണ് ശബരിമല വെർച്വൽ ക്യൂ ബുക്കിങ് എന്നും ഇതിൽ എങ്ങനെ ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാമെന്നും വിശദമായി വായിക്കാം

ശബരിമല മണ്ഡലകാല പ്രധാന ദിനങ്ങള്‍..പൂജാ സമയം, വൃശ്ചികത്തിന്‍റെ പുണ്യത്തിൽ ഇനി ശരണം വിളിയുടെ നാളുകൾശബരിമല മണ്ഡലകാല പ്രധാന ദിനങ്ങള്‍..പൂജാ സമയം, വൃശ്ചികത്തിന്‍റെ പുണ്യത്തിൽ ഇനി ശരണം വിളിയുടെ നാളുകൾ

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്

ശബരിമല തീര്‍ത്ഥാടന കാലത്ത് വിശ്വാസികളെ സന്നിധാനത്തേക്ക് പ്രവേശിക്കുവാൻ അനുവദിക്കുന്ന പാസാണ് ശബരിമല വെർച്വൽ ക്യൂ. ഇതിനായുള്ള വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്ത് പിന്നീട് ബുക്കിങ് നടത്താം. വളരെ എളുപ്പത്തിൽ നിങ്ങളുടെ പേരും വിവരങ്ങളും തിരിച്ചറിയൽ രേഖകളും നല്കി ബുക്കിങ് നടത്തുവാൻ സാധിക്കും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിർച്വൽ ക്യൂ വഴി ബുക്കിങ് നടത്തേണ്ട ആവശ്യമില്ല.

Read More:അന്തർസംസ്ഥാന ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ നിന്ന് സർവീസുമായി കെഎസ്ആർടിസി

വെർച്വൽ ക്യൂ ബുക്കിങിന് വേണ്ട രേഖകൾ

വെർച്വൽ ക്യൂ ബുക്കിങിന് വേണ്ട രേഖകൾ

ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നീ മൂന്നു രേഖകളിൽ ഏതെങ്കിലുമൊന്ന് വിർച്വൽ ക്യൂ ബുക്കിങ്ങിന് ആവശ്യമാണ്.

ആദ്യം രജിസ്റ്റർ ചെയ്യണം

ആദ്യം രജിസ്റ്റർ ചെയ്യണം

നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ ഇമെയിൽ ഐഡിയോ, മൊബൈൽ നമ്പറോ ഉപയോഗിച്ച് വിർച്വല്‍ ക്യൂ ബുക്ക് ചെയ്യാം. ആദ്യമായി ബുക്കിങ് നടത്തുന്നവർ
വെർച്വൽ ക്യു ബുക്കിങ്ങിനായി sabarimalaonline.org എന്ന വെബ് സൈറ്റ് അഡ്രസിൽ രജിസ്ട്രേഷൻ നടത്തുകയാണ് ചെയ്യേണ്ടത്. രജിസ്ട്രേഷനായി (https://sabarimalaonline.org/#/register) വ്യക്തിഗത വിവരങ്ങൾ നല്കണം .

 രജിസ്റ്റര്‍ ചെയ്യുവാൻ

രജിസ്റ്റര്‍ ചെയ്യുവാൻ

ഒരു എംബിയിൽ താഴെയുള്ള ഫോട്ടോ, പേര്, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്, ജനനതിയതി, ജെൻഡർ തുടങ്ങിയ വിവരങ്ങള്‍ കൊടുക്കണം. അതിനു ശേഷം ബുക്ക് ചെയ്യുന്ന ആളുടെ വിലാസം, ജില്ല, സംസ്ഥാനം, പിൻകോഡ് തുടങ്ങിയ വിവരങ്ങൾ കൂടി നല്കിയ ശേഷം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കൂടി തിരഞ്ഞെടുക്കണം.
ഇതിനു ശേഷം ഇ-മെയിൽ അ‍ഡ്രസ് നല്കി ഒരു പാസ്വേഡ് കൂടി സൃഷ്ടിക്കണം. നല്കിയ കാര്യങ്ങളെല്ലാം കൃത്യമാണെന്നു ഉറപ്പു വരുത്തി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ബോക്സില്‍ ടിക്ക് ചെയ്യണം. അതിനു ശേഷം നല്കിയിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.

ദർശന സ്ലോട്ട് തിരഞ്ഞെടുക്കുവാൻ

ദർശന സ്ലോട്ട് തിരഞ്ഞെടുക്കുവാൻ

ഇതിനായി സൈറ്റിലെ ലോഗ് ഇൻ ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഇതിനായി നിങ്ങൾ നേരത്തെ നല്കിയ മൊബൈല്‍ ഫോൺ നമ്പറോ അല്ലെങ്കിൽ ഇ-മെയിൽ ഐഡിയോ നല്കിയ ശേഷം പാസ്വേർഡ് കൂടി നല്കണം. ഇനി തുറന്നു വരുന്ന വിന്‍ഡോയിൽ ഇടതുവശത്ത് വെർച്വൽ ക്യൂ എന്ന് കാണാം. ഇതിൽ കാണുന്ന കലണ്ടർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ ദർശനം നടത്തുവാൻ ആഗ്രഹിക്കുന്ന തിയതി തിരഞ്ഞെടുക്കാം. അപ്പോൾ ആ തിയതിൽ ഓരോ ടൈം സ്ലോട്ടിലും ലഭ്യമായിട്ടുള്ളത് കാണാം.

ഒരു അക്കൗണ്ട് വഴി പത്ത് പേരെ വരെ ആഡ് ചെയ്യുവാൻ സാധിക്കും. ഇതിനായി ആഡ് പിൽഗ്രിം (Add Pilgrim) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഇതിൽ കൊടുക്കുന്ന എല്ലാവരുടെയും ഫോൺ നമ്പർ, തിരിച്ചറിയിൽ രേഖ അടക്കമുള്ള വിവരങ്ങൾ നല്കിയാൽ മാത്രമേ ഇത് പൂർത്തിയാവുകയുള്ളൂ. ശേഷം, ദർശനത്തിന് ഉദ്ദേശിക്കുന്ന ദിവസവും സമയവും കൂടി നല്കണം. ഇത്രയും വിവരങ്ങൾ നല്കിക്കഴിയുമ്പോൾ മൊബൈൽ ഫോണിൽ രജിസ്ട്രേഷന്‍ പൂര്‍ത്തിയായെന്ന സന്ദേശം ലഭിക്കും. കൂപ്പണ്‍ പ്രിന്‍റ് ചെയ്ത് കൈയില്‍ കരുതാം.

പ്രൊഫൈലിൽ ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ നോക്കിയാൽ നിങ്ങളുടെ ബുക്ക് ചെയ്ത വിശദാംശങ്ങൾ കാണുവാൻ സാധിക്കും. ഈ കോപ്പി മൊബൈല്‍ ഫോണില്‍ കാണിച്ചാലും മതിയാകും. ഇതിനൊപ്പം എല്ലാ തീർഥാടകരുടെയും തിരിച്ചറിയിൽ രേഖയും കൈവശം കരുതുവാന്‍ മറക്കരുത്.

കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്രകരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര

സ്പോട്ട് ബുക്കിങ്

സ്പോട്ട് ബുക്കിങ്

വിർച്വൽ ബുക്കിങ് നടത്താത്ത തീർത്ഥാടകർക്കായി സ്പോട്ട് ബുക്കിങും ലഭ്യമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ കാർഡും മൊബൈൽ ഫോൺ നമ്പറും മാത്രം നല്കിയാൽ മതി.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരപുരം ക്ഷേത്രം
കൊട്ടാരക്കര ഗണപതി ക്ഷേത്രം
പന്തളം വലിയകോയിക്കൽ ക്ഷേത്രം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
വൈക്കം ശിവ ക്ഷേത്രം
കീഴില്ലം
പെരുമ്പാവൂർ
എരുമേലി
നിലയ്ക്കൽ മഹാദേവ ക്ഷേത്രം
ചെറിയാനവട്ടം ,വണ്ടിപ്പെരിയാർസത്രം എന്നീ 12 കേന്ദ്രങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണ്.

ശബരിമല തീർത്ഥാടനം 2023- പ്രധാന ദിവസങ്ങള്‍

ശബരിമലയിലെ 2023 മണ്ഡലകാല തീർത്ഥാടനത്തിന് വൃശ്ചികം ഒന്ന് ആയ നവംബർ 17 വെള്ളിയാഴ്ച തുടക്കമായി. ഡിസംബർ 27 ബുധനാഴ്ച മണ്ഡല പൂജ, അന്ന് വൈകിട്ട് മണ്ഡല പൂജയ്ക്ക് ശേഷം ക്ഷേത്രനട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

ശബരിമല മണ്ഡല പൂജാ- മകര വിളക്ക് തീർത്ഥാടന കാലത്ത് സുഗമമായ തീർത്ഥാടനം ഉറപ്പുവരുത്തുന്നതിനായി കേരളത്തിലുടനീളം കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തുന്നു. റെയിൽവേയും രാജ്യതെ വിവിധ നഗരങ്ങളിൽ നിന്നും ശബരിമല തീര്‍ത്ഥാടകർക്കായി സ്പെഷ്യൽ സർവീസുകള്‍ നടത്തുന്നു.

Read More:ശബരിമല സ്പെഷ്യല്‍ ട്രെയിൻ: സർവീസ് എറണാകുളം-ചെങ്കോട്ട-കാരൈക്കുടി റൂട്ടില്‍, അറിയാം സമയം, തിയതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X