ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഓഗസ്റ്റ് മാസത്തിൽ ട്രെയിൻ യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ തിയതികൾ ഒന്നുകൂടി നോക്കിവയ്ക്കാന്‍ മറക്കേണ്ട. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് പണികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകളിൽ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതര്‍.
13352 ആലപ്പുഴ- ധൻബാധ് എക്സ്പ്രസ്, 12678 എറണാകുളം - കെഎസ്ആർ ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ്, 18190 എറണാകുളം- ടാറ്റാ നഗർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചിലയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങൾ വിശദമായി അറിയാം.

13352 ആലപ്പുഴ- ധൻബാധ് എക്സ്പ്രസ്
ഓഗസ്റ്റ് 8, 10 എന്നീ തിയതികളിൽ ആലപ്പുഴയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 13352 ആലപ്പുഴ- ധൻബാധ് എക്സ്പ്രസ് കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പോത്തന്നൂർ- ഇരിഗൂർ വഴിയാകും സർവീസ് നടത്തുക. പകരം പോത്തന്നൂരിൽ ഉച്ചയ്ക്ക് 12.15 ന് അധിക സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളം - കെഎസ്ആർ ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ്
എറണാകുളത്ത് നിന്നും രാവിലെ 9.10 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 12678 എറണാകുളം - കെഎസ്ആർ ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് ഓഗസ്റ്റ് 8, 10 എന്നീ രണ്ടു തിയതികളിൽ കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പോത്തന്നൂർ- ഇരിഗൂർ വഴിയാകും സർവീസ് നടത്തുക. പകരം പോത്തന്നൂരിൽ ഉച്ചയ്ക്ക് 12.47 ന് അധിക സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളം- ടാറ്റാ നഗർ എക്സ്പ്രസ്
എറണാകുളത്ത് നിന്നും രാവിലെ 7.15 ന് പുറപ്പെടുന്ന
ട്രെയിൻ നമ്പര്‍ 18190 എറണാകുളം- ടാറ്റാ നഗർ എക്സ്പ്രസ് ഓഗസ്റ്റ് 8, 10 എന്നീ തിയതികളിൽ വഴി പോത്തന്നൂർ, കോയമ്പത്തൂർ ഇരിഗൂർ വഴിയാകും സർവീസ് നടത്തുക.
കൂടാതെ ട്രെയിൻ നമ്പർ 16843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗൺ എക്സ്പ്രസ് ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച ഉത്തുകുളി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂയ ഈ ട്രെയിന്‍ ഉത്തുകുളിക്കും പാലക്കാടിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













