കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളാണ് റെയിൽവേ ചെയ്യുന്നത്, ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കുക, തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തുക തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. ഇപ്പോഴിതാ, സധാരണ യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ രണ്ട് പ്രധാന ട്രെയിൻ സർവീസുകൾക്ക് അധിക സ്റ്റോപ്പ് ലഭ്യമാക്കിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ.
നിലമ്പൂർ - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ്, നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ്പ് നല്കിയിരിക്കുന്നത്. പ്രാദേശിക യാത്രക്കാർക്ക് യാത്ര ഇതോടെ കുറച്ചുകൂടി എളുപ്പമാകും. വിശദമായി വായിക്കാം.

നിലമ്പൂർ - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ്
ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് മാർച്ച് 22 ശനിയാഴ്ച മുതൽ മാവേലിക്കരയിൽ പരീക്ഷണാടിസ്ഥാനത്തിൽ തത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിനും കാംയകുളത്തിനും ഇടയിലായുള്ള മാവേലിക്കരയിൽ പുലർച്ചെ 2.50 ന് എത്തി .51 ന് യാത്ര പുനരാരംഭിക്കും. പന്തളം, ഹരിപ്പാട്, ചെട്ടികുളങ്ങര, കൊട്ടാരക്കര, മാന്നാർ തുടങ്ങി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് ഏറെ സൗകര്യപ്രദമായിരിക്കും. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പ് ആണ് ഇപ്പോൾ പുനസ്ഥാപിക്കുന്നത്.
നിലമ്പൂർ റോഡിൽ നിന്ന് മാവേലിക്കരയിലേക്ക് 8.00 മണിക്കൂറാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിന് 245 രൂപ, എസി ത്രീ ടയറിന് 660 രൂപ, എസി ടൂ ടയറിന് 935 രൂപ എന്നിങ്ങനെയാണ് നിരക്ക്.
നിലമ്പൂർ റോഡ് - 21:30
വണിയമ്പലം - 21:44
തുവ്വൂർ - 21:54
മേലാറ്റൂർ - 22:01
പട്ടിക്കാട് - 22:09
അങ്ങാടിപ്പുറം - 22:16
ചെറുകര - 22:24
വയലപ്പുഴ - 22:35
ഷൊർണ്ണൂർ ജംഗ്ഷൻ - 22:45
തൃശ്ശൂർ - 23:25
ആലുവ - 00:15
എറണാകുളം ടൗൺ - 00:40
കോട്ടയം - 02:00
ചങ്ങനാശേരി - 02:20
ചെങ്ങന്നൂർ - 02:38
മാവേലിക്കര - 02:50
കായംകുളം ജംഗ്ഷൻ - 03:00
കൊല്ലം ജംഗ്ഷൻ - 03:35
വർക്കല ശിവഗിരി - 04:01
തിരുവനന്തപുരം നോർത്ത് - 05:30
നാഗർകോവിൽ - കോട്ടയം എക്സ്പ്രസ്
ട്രെയിൻ നമ്പർ 16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസിന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ചെറിയനാട് അധിക സ്റ്റോപ്പ് അനുവദിച്ചു.
മാർച്ച് 22 ശനിയാഴ്ച മുതൽ പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലായാണ് പുതിയ സ്റ്റോപ്പ് ചെറിയനാട് സ്ഥിതി ചെയ്യുന്നത്. വൈകിട്ട് 6.24 ന് ചെറിയനാട് എത്തുന്ന ട്രെയിൻ 6.25 ന് യാത്ര തുടരും.
നാഗർകോവിൽ - 13:00
എരനിയൽ - 13:19
കുളിത്തുറെ -13:37
പാറശ്ശാല - 13:49
നെയ്യാറ്റിൻകര - 14:01
തിരുവനന്തപുരം സെൻട്രൽ - 14:30
തിരുവനന്തപുരം പേട്ട - 14:40
തിരുവനന്തപുരം നോർത്ത് - 14:48
കഴക്കൂട്ടം - 14:57
കണിയാപുരം - 15:02
മുരുക്കുംപുഴ - 15:14
ചിറയൻകീഴ് - 15:21
കടക്കാവൂർ - 15:26
വർക്കല ശിവഗിരി - 15:49
എടവെ - 15:55
കാപ്പിൽ - 16:00
പറവൂർ - 16:14
മയ്യനാട് - 16:21
ഇരവിപുരം - 16:27
കൊല്ലം ജംങ്ഷൻ - 17:20
പെരിയനാട് - 17:35
മൺറോ തുരുത്ത് - 17:41
ശാസ്താംകോട്ട - 17:47
കരുനാഗപ്പള്ളി - 17:58
കായംകുളം ജംങ്ഷൻ - 18:08
മാവേലിക്കര - 18:19
ചെറിയനാട് - 18:24
ചെങ്ങന്നൂർ - 18:30
തിരുവല്ല - 18:40
ചങ്ങനാശ്ശേരി 1 - 8:49
കോട്ടയം - 19:35
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














