അവധിക്കാലത്ത് യാത്രാ തിരക്ക് കുറയ്ക്കുന്നതിനായിപ്രഖ്യാപിച്ച പ്രത്യേക ട്രെയിൻ സർസീസുകൾ റദ്ദാക്കി. ദക്ഷിണ റെയില്‍വേ ആരംഭിച്ച ആറ് പ്രത്യേക ട്രെയിൻ സർവീസുകളാണ് നിർത്തലാക്കിയത്. ഇതിൽ നാല് സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലൂടെയാണ് സർവീസ് നടത്തുന്നത്. സാങ്കേതിക സുരക്ഷാ പ്രശ്നങ്ങളും നടത്തിപ്പും ആണ് റദ്ദാക്കിയതിന് കാരണം.
സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ പ്രത്യേക സർവീസുകൾ നിർത്തലാക്കുന്നത് യാത്രക്കാരെ ബാധിക്കും. പൊതുവേ തിരക്കേറിയ ഈ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. മംഗളൂരു-കോയമ്പത്തൂർ പ്രതിവാര ട്രെയിൻ, കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ എന്നിവ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം, ശനിയാഴ്‌ചകളിൽ ഓടുന്ന മംഗളൂരു- കോയമ്പത്തൂർ- മംഗളൂരു പ്രതിവാര തീവണ്ടി ജൂൺ 8 മുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ 1 എന്നീ രണ്ടു സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച മംഗളൂരു- കോട്ടയം- മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി ഒറ്റ സർവീസ് നടത്തിയതിനു ശേഷം റെയിൽവേ റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ തീവണ്ടികൾ
മംഗളൂരു-കോയമ്പത്തൂർ പ്രതിവാര തീവണ്ടി (ശനി)-06041- (ജൂൺ 8 മുതൽ 29 വരെ).
കോയമ്പത്തൂർ-മംഗളൂരു പ്രതിവാര തീവണ്ടി (ശനി)-06042- (ജൂൺ 8- 29).
മംഗളൂരു സെൻട്രലിൽനിന്ന് കോയമ്പത്തൂരിലേക്ക് ജൂൺ എട്ട്, 15, 22, 29 തീയതികളിൽ രാവിലെ 9.30-ന് പുറപ്പെടുന്ന തീവണ്ടി(06041) റദ്ദാക്കി. തിരിച്ച് അതേദിവസം രാത്രി 10.15-ന് തിരിക്കുന്ന വണ്ടി (06042) യും റദ്ദാക്കി.
കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര തീവണ്ടി (വെള്ളി)-06071- (ജൂൺ7-28).
നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാര തീവണ്ടി (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് 1).
കൊച്ചുവേളിയിൽനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ പ്രഖ്യാപിച്ച പ്രതിവാര എക്സ്പ്രസ് തീവണ്ടിയും (06071) തിരിച്ച് ജൂൺ 10, 17, 24, ജൂലായ് ഒന്ന് തീയതികളിലെ സർവീസും (06072) റദ്ദാക്കി......
ചെന്നൈ-വേളാങ്കണ്ണി തീവണ്ടി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).
വേളാങ്കണ്ണി-ചെന്നൈ തീവണ്ടി (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് 1).
ചെന്നൈ എഗ്‌മോറിൽനിന്ന് വേളാങ്കണ്ണിയിലേക്ക് ജൂൺ 23, 28, 30 തീയതികളിൽ പ്രഖ്യാപിച്ച പ്രത്യേക തീവണ്ടി(06037)യും തിരിച്ച് ജൂൺ 22, 24, 29, ജൂലായ് ഒന്ന് തീയതികളിലെ സർവീസും(06038) റദ്ദാക്കി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













