ലോക യാത്രകളെ ഏറെ മാറ്റിയ നീക്കങ്ങളിലൊന്നായിരുന്നു വിസാ രഹിത യാത്രകൾ. വിസ അപേക്ഷിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകളും കാത്തിരിപ്പും നീണ്ട പ്രോസസും ഒന്നുമില്ലാതെ നിശ്ചിത കാലയളവിൽ വിസയില്ലാതെ ഒരു രാജ്യം സന്ദർശിച്ചു വരുന്ന രീതി സഞ്ചാരികൾ വളരെ പെട്ടന്നാണ് ഏറ്റെടുത്തത്. കൂടുതൽ ആളുകളെ യാത്ര ചെയ്യാൻ ഇത് പ്രേരിപ്പിച്ചുവെന്ന് മാത്രമല്ല,പല രാജ്യങ്ങളുടെയും വിനോദസഞ്ചാരം ഇതോടെ വർദ്ധിക്കുകയും ചെയ്തു. ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകൾക്ക് നിരവധി രാജ്യങ്ങൾ വിസാ രഹിത യാത്ര ഉറപ്പുനല്കുന്നു.
ഇപ്പോഴിതാ, തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയും വിസാ രഹിത സന്ദർശനം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ ശ്രീലങ്കയിലേക്ക് വരാം. രാജ്യത്തിന്‍റെ സാമ്പത്തിക- വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ കുതിപ്പ് നല്കുമെന്നാണ് പ്രതീക്ഷ. 2024 ഒക്ടോബർ മുതൽ ആറു മാസക്കാലത്തേയ്ക്കാണ് ഈ ഇളവ്.
ഇന്ത്യയിൽ നിന്നുള്ള വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. കുറഞ്ഞ യാത്രാദൂരം എന്നതിനൊപ്പം വ്യത്യസ്തമായ കാഴ്ചകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ, ക്ഷേത്രങ്ങൾ, ബീച്ച്, ഭക്ഷണം എന്നിങ്ങനെ എക്സ്പ്ലോർ ചെയ്യുവാൻ ഇവിടെ ഒരുപാടുണ്ട്. കുറഞ്ഞ ചെലവില് കൂടുതൽ കാഴ്ചകൾ നല്കുന്നതിനാല് ബജറ്റ് യാത്രക്കാർക്കും ശ്രീലങ്ക പ്രിയപ്പെട്ടതാണ്. ശ്രീലങ്കയിലെ വിദേശ സഞ്ചാരികളിൽ 20 ശതമാനം പേരും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നാണ് കണക്ക്.
ഇന്ത്യക്കാരായ സഞ്ചാരികളെ ആകർഷിക്കാൻ നേരത്തെയും വിവിധ പദ്ധതികൾ ശ്രീലങ്ക നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 2023 ഒക്ടോബർ മുതൽ വിസ ഫീസ് ഒഴിവാക്കി. പിന്നീടിത് 2024 മെയ് 31 വരെ ഇത് നീട്ടുകയും ചെയ്തു. ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ശ്രീലങ്കയിലേക്ക് ടൂറിസ്റ്റ് വിസ സൗജന്യമായാണ് ലഭ്യമാക്കിയിരുന്നത്.
ചൈന, ജര്‍മ്മനി, ഇന്ത്യ, യു കെ, യു എസ്, നെതര്‍ലാന്‍ഡ്‌സ്, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, യുഎഇ, നേപ്പാള്‍, ബെല്‍ജിയം, സ്‌പെയിന്‍, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, പോളണ്ട്, ഇന്തോനേഷ്യ, റഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഇസ്‌റഈല്‍, ബെലാറസ്, ഇറാന്‍, സ്വീഡന്‍, ദക്ഷിണ കൊറിയ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് പുതിയ നിയമം വഴി ശ്രീലങ്കയിൽ വിസാ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













