Search
  • Follow NativePlanet
Share
» »താംബരം യാർഡ് പുനര്‍നിർമ്മാണം; ചെന്നൈ-കേരള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിടും

താംബരം യാർഡ് പുനര്‍നിർമ്മാണം; ചെന്നൈ-കേരള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിടും

ചെന്നൈയിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം.
ചെന്നൈ ഡിവിഷനിൽ എൻജിനീയറിങ്, സിഗ്നലിങ് നവീകരണ പ്രവർത്തികളും താംബരം യാർഡിന്‍റെ പുനർനിർമ്മാണവും നടക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണ റെയില്‍വേയുടെ അറിയിപ്പ്. ചെന്നൈയിൽ നിന്നും കേരളാ റൂട്ടുകളിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകളിൽ മാറ്റം ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു.

ഇത് കൂടാതെ, ജൂലൈ 23 മുതൽ ആഗസ്ത് 18 വരെ ട്രെയിനുകളുടെ നോൺ-ഇന്‍റർലോക്ക് വർക്കിംഗ് നടപ്പിലാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. വിവിധ സമയങ്ങളിൽ ഏതാനും മണിക്കൂറുകൾക്കുള്ള ലൈൻ ബ്ലോക്കുകൾക്ക് അംഗീകാരം നല്കിയിട്ടുള്ളതിനാൽ ഈ സമയങ്ങളിലെ ട്രെയിൻ സര്‍വീസിനെ ഇത് ബാധിക്കും. നിലവിൽ നല്കിയിരിക്കുന്നത് 2024 ജൂലൈ 31 വരെയുള്ള മാറ്റങ്ങളാണ്.2024 ഓഗസ്റ്റ് 1 മുതൽ 14 വരെ ഉള്ള മാറ്റങ്ങൾ പിന്നീട് നൽകുന്നതാണെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

കേരളാ റൂട്ടിൽ രണ്ട് ട്രെയിനുകളെയാണ് ഇത് ബാധിക്കുക. ട്രെയിൻ നമ്പർ 16160 മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്‌മോർ - മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ് എന്നിവയാണിത്.

ജൂലൈ 22, 23, 24, 25, 26, 27, 29, 30, 31 തീയതികളിൽ മംഗലാപുരം സെൻട്രലിൽ നിന്ന് 6:45 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16160 മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് തിരുച്ചിറപ്പള്ളി വരെയേ സർവീസ് നടത്തുകയുള്ളൂ. തിരുച്ചിറപ്പള്ളിക്കും ചെന്നൈ എഗ്‌മൂറിനും ഇടയിൽ മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് ട്രെയിൻ റദ്ദാക്കും.

2024 ജൂലൈ 23, 24, 25, 26, 27, 28, 30, 31 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് 23:15 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്‌മോർ - മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയിൽ നിന്ന് പുറപ്പെടും. ചെന്നൈ എഗ്മോറിനും തിരുച്ചിറപ്പള്ളിക്കും ഇടയിലാണ് ട്രെയിൻ റദ്ദാക്കുന്നത്.

സാധാരണ ഈ ട്രെയിനിന്‍റെ സ്റ്റോപ്പുകൾ മംഗലാപുരം സെൻട്രൽ, മഞ്ചേശ്വരം, കുമ്പള, കാസർകോട്, കോട്ടിക്കുളം, കാഞ്ഞങ്ങാട്, നീലേശ്വരം, ചർവട്ടൂർ, പയ്യന്നൂർ, പഴങ്ങാടി, കണ്ണപുരം, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ ജംക്‌ഷൻ, ഒറ്റപ്പാലം, പാലക്കാട് ജംക്‌ഷൻ, പോടന്നൂർ ജംക്‌ഷൻ, കോയമ്പത്തൂർ ജംക്‌ഷൻ, കോയമ്പത്തൂർ നോർത്ത്, പിലാമേട്, തിരുപ്പൂർ, ഊട്ടുക്കുളി, ഈറോഡ് ജംക്‌ഷൻ, കൊടുമുടി, പുഗളൂർ, കരൂർ, മഹാദാനപുരം, കുളത്തലൈ, തിരുച്ചിറപ്പള്ളി, തിരുച്ചിറപ്പള്ളി കോട്ട, , അരിയല്ലൂർ, വൃദ്ധാചലം ജംഗ്ഷൻ, വില്ലുപുരം ജംഗ്ഷൻ, മേൽമരുവത്തൂർ, ചെങ്കൽപട്ട്, താംബരം, മാമ്പലം, ചെന്നൈ എഗ്മോർ എന്നിവയാണ്.

പൂർണ്ണമായും റദ്ദാക്കുന്ന ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 20691 താംബരം - നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂലൈ 23, 24, 25, 26, 27, 28, 29, 30, 31 തീയതികളിൽ പൂർണമായും റദ്ദാക്കും.

2. ട്രെയിൻ നമ്പർ 20692 നാഗർകോവിൽ-താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂലൈ 22, 23, 24, 25, 26, 27, 28, 29, 30, 31 തീയതികളിൽ പൂർണമായും റദ്ദാക്കും.

വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ

1. ജൂലായ് 21 ന് 15.00 മണിക്ക് ബിക്കാനീറിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22632 ബിക്കാനീർ - മധുരൈ സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസ്, ചെന്നൈ എഗ്‌മോർ, താംബരം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി പെരമ്പൂർ, ആരക്കോണം, ചെങ്കൽപട്ട് വഴി തിരിച്ചുവിടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train chennai indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+