രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. പ്രചരണത്തിനും ആവേശത്തിനും വാഗ്വാദങ്ങൾക്കും ഒന്നും ഒട്ടും കുറവില്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മൊത്തത്തിൽ നാളെ ഏപ്രിൽ 19 വെള്ളിയാഴ്ച വിധിയെഴുതും. വോട്ട് ചെയ്യാൻ എല്ലാ സൗകര്യങ്ങളും പൗരന്മാർക്ക് ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ വോട്ട് ചെയ്യാൻ പോകുന്നതിനായി ബെംഗളുരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ ആണ് ദക്ഷിണ റെയിൽ ഓടിക്കുന്നത്.
ട്രെയിൻ നമ്പർ 06005 / 06006 എംജിആർ ചെന്നൈ സെൻട്രൽ- വൈറ്റ് ഫീൽഡ്- എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിന്‍ ബാംഗ്ലൂരിനെയും ചെന്നൈയെയും ബന്ധിപ്പിച്ച് സ്പെഷ്യൽ സർവീസ് നടത്തും തിരഞ്ഞെടുപ്പ് സമയത്തെ യാത്രാ തിരക്ക് കുറയ്ക്കുവാനും സുഗമമായ യാത്രയ്ക്കുമായാണ് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ സെൻട്രൽ- വൈറ്റ് ഫീൽഡ് ട്രെയിൻ
ഏപ്രിൽ 18, 20 വ്യാഴാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിായി രണ്ട് സർവീസാണ് നടത്തുക. അതേ ദിവസം തന്നെ മടക്കയാത്രയും ഉണ്ടാകും. അങ്ങനെ ആകെ നാല് സര്‍വീസുകൾ ഉണ്ടായിരിക്കും. 1 എസി ഫസ്റ്റ് ക്ലാസ്, 2 എസി ടൂ ടയർ കോച്ച്, 6 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പർ ക്ലാസ് കോച്ച്, 3 ജനറൽ സെക്കന്‍ഡ് ക്ലാസ് കോച്ച്, 1 പാൻട്രി കാർ, ഭിന്നശേഷിക്കാർക്കു വേണ്ടി 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയുണ്ടായിരിക്കും.
06005 ചെന്നൈ സെൻട്രൽ- വൈറ്റ് ഫീൽഡ് ട്രെയിൻ
ഏപ്രിൽ 18,20 തിയതികളിൽ രാവിലെ 5. 35 ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 6 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 12.00 മണിക്ക് വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിൽ എത്തും. സ്ലീപ്പർ ക്ലാസിന് 315 രൂപ, എസി ത്രീ ടയറിന് 860 രൂപ, എസി ടൂ ടയറിന് 1160 രൂപ, എസി ഫസ്റ്റ് ക്ലാസിന് 1810 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എംജിആർ ചെന്നൈ സെൻട്രൽ - 05:35
ആരക്കോണം - 06:55
വലാജാ റോഡ് ജംങ്ഷൻ - 07:40
കട്പടി ജംങ്ഷൻ - 08:10
ജോലാർപേട്ടെ - 09:25
കുപ്പം - 10:10
ബംഗാരപേട്ട് - 10:30
വൈറ്റ്ഫീൽഡ് -12:00 എന്നിങ്ങനെയാണ് സമയക്രമം.
06006 വൈറ്റ്ഫീൽഡ്- ചെന്നൈ സെൻട്രൽ
ഏപ്രിൽ 18,20 തിയതികളിൽ ഉച്ചയ്ക്ക് 1.00 മണിക്ക് വൈറ്റ് ഫീൽഡിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 6 മണിക്കൂർ യാത്രയ്ക്കൊടുവിൽ വൈകിട്ട് 7.00 മണിക്ക് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.
വൈറ്റ്ഫീൽഡ് - 13:00
ബംഗാരപേട്ട് - 13:30
കുപ്പം - 13:58
ജോലാർപേട്ടെ - 14:40
കട്പടി ജംങ്ഷൻ - 15:58
വലാജാ റോഡ് ജംങ്ഷൻ - 16:28
ആരക്കോണം - 17:10
പെരുമ്പൂർ- 18:18
എംജിആർ ചെന്നൈ സെൻട്രൽ - 19:00 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













