Search
  • Follow NativePlanet
Share
» »വൈക്കത്ത് നിന്ന് നേരിട്ട് വേളാങ്കണ്ണി, ചെന്നൈ ബസുകൾ, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടേഷന്‍റെ അൾട്രാ ഡീലക്സ് ബസ്

വൈക്കത്ത് നിന്ന് നേരിട്ട് വേളാങ്കണ്ണി, ചെന്നൈ ബസുകൾ, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടേഷന്‍റെ അൾട്രാ ഡീലക്സ് ബസ്

കോട്ടയത്തെ വൈക്കത്തു നിന്നുള്ള തമിഴ്നാട് യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ വൈക്കത്തു നിന്നു പുതിയ രണ്ട് സർവീസുകൾ ആരംഭിച്ചു. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഒപ്പം വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന ബസുകളാണ് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ ആരംഭിച്ചത്.

വൈക്കത്തുനിന്ന് ചെന്നൈ, വേളാങ്കണ്ണി അൾട്രാ ഡീലക്സ് ബസ് സർവീസുകൾ ഉദ്ഘാടനം ചെയ്തതോടെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാകും. മുൻപ് ആളുകൾ കോട്ടയത്തോ അല്ലെങ്കിൽ എറണാകുളത്തോ പോയി ചെന്നൈയ്ക്കും വേളാങ്കണ്ണിക്കും ട്രെയിൻ അല്ലെങ്കിൽ ബസ് കയറുകയാണ് ചെയ്തിരുന്നത്.

Tamil Nadu launch Velankanni And Chennai Bus Services Connecting Vaikom

ദ്രാവിഡ ആചാര്യൻ പെരിയാറിന്റെ സ്മരണകളുള്ള വൈക്കത്തെ ചെന്നൈയുമായി ബന്ധിപ്പിക്കുന്നതിനാണ് തമിഴ്നാട് ബസ് സർവീസ് ആരംഭിച്ചത്.

വൈക്കം- ചെന്നൈ ബസ്

തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ വൈക്കം- ചെന്നൈ ബസ് വൈകിട്ട് 3.30 ന് വൈക്കത്തു നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.00 മണിയോടെ ചെന്നൈയിൽ എത്തും. കോട്ടയം, കുമളി, തേനി, തിരുച്ചിറപ്പള്ളി, വില്ലുപുരം വഴിയാണ് യാത്ര. 810 രൂപയാണ് ടിക്കറ്റ് നിരക്ക്
വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 697 കിലോമീറ്ററാണ് ദൂരം.
ചെന്നൈ-വൈക്കം ബസ്
ചെന്നൈയിൽ നിന്ന് വൈകുന്നേരം 4.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30 ന് വൈക്കത്ത് എത്തുന്ന വിധത്തിലാണ് ചെന്നൈ-വൈക്കം സമയക്രമം. ചെന്നൈ ഡിപ്പോയിലെ ബസുകളാണ് ഈ സർവീസിന് ഉപയോഗിക്കുന്നത്.

വൈക്കം-വേളാങ്കണ്ണി

തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ വൈക്കം - വേളാങ്കണ്ണി ബസ് വൈകുന്നേരം 54.00 മണിക്ക് വൈക്കത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.45ന് വേളാങ്കണ്ണിയിൽ എത്തും.
കോട്ടയം, ചങ്ങനാശേരി, അടൂർ, പുനലൂർ, ചെങ്കോട്ട, മധുര, തഞ്ചാവൂർ വഴിയാണു സർവീസ്. 715 രൂപയാണ് ടിക്കറ്റ്. വൈക്കത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 612 കിലോമീറ്ററാണ് ദൂരം.

വേളാങ്കണ്ണിയില്‍ നിന്ന് തിരികെ വൈകുന്നേരം 4.30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15 ന് വൈക്കത്ത് എത്തും. തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷന്റെ നാഗപട്ടണം ഡിപ്പോയിലെ രണ്ട് ബസുകാളാണ് വേളാങ്കണ്ണി യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: tamil nadu chennai velankanni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+