Search
  • Follow NativePlanet
Share
» »തായ്ലൻഡിനാണോ? ധൈര്യമായി പോകാം! ശ്രദ്ധിക്കേണ്ടത് തിരികെ വരുമ്പോൾ!

തായ്ലൻഡിനാണോ? ധൈര്യമായി പോകാം! ശ്രദ്ധിക്കേണ്ടത് തിരികെ വരുമ്പോൾ!

.തായ്‌ലൻഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ യാത്രക്കാർക്കു നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്ന് തായ്ലന്‍ഡ് ടൂറിസം അതോറിറ്റി അറിയിച്ചു.

തായ്ലൻഡിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഇന്ത്യക്കാർക്ക് യാതൊരു വിലക്കുകളും നിലനിൽക്കുന്നില്ലെന്ന് തായ്ലന്‍ഡ് ടൂറിസം അതോറിറ്റി (ടിഎടി) അറിയിച്ചു. അന്താരാഷ്ട്ര സഞ്ചാരികൾക്ക് തായ്ലൻഡിലേക്ക് വാക്സിനേഷൻ എടുത്തതിന്‍റെ തെളിവോ ആന്‍റിജൻ ടെസ്റ്റ് റിസൽട്ട് ഫലമോ വേണമെന്നുള്ള നിബന്ധനകൾ ‍ 2022 ഒക്ടോബർ 1 മുതൽ ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ തായ്‌ലൻഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ യാത്രക്കാർക്കും നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്ന് ടിഎടി ഓഫീസുകൾ വിശദമാക്കി.

Thailand

PC:Colton Duke/ Unsplash

എന്നാൽ, തായ്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ പരിശോധനാ ഫലങ്ങൾ എയർ സുവിധ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് ടിഎടി അതിന്റെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യ കൊവിഡ് നിയന്ത്രണങ്ങളിൽ പരിഷ്കരണം നടത്തിയതിനെ തുടർന്നായിരുന്നു ഇത്.

നേരത്തെ, ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇന്ത്യയുടെ പ്രി-ഡിപ്പാർച്ചർ കൊവിഡ് ആർടി-പിസിആർ ടെസ്റ്റ് നിയമം ബാധകമാകുമെന്ന് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഒരു യാത്രക്കാരൻ മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വരികയും ഈ അഞ്ച് രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും ( transiting) ചെയ്യുന്നുണ്ടെങ്കിൽ പോലും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്.
ഈ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും യാത്രക്കാർക്കായി നിർബന്ധിത പ്രീ-ഡിപ്പാർച്ചർ ആർടി-പിസിആർ ടെസ്റ്റിംഗ് (യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തി പരശോധനാഫലം ) ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ, ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് എയർ സുവിധ പോർട്ടലിൽ അവരുടെ റിപ്പോർട്ടുകൾ അപ്‌ലോഡ് ചെയ്യേണ്ടതുമുണ്ട്.

ഡിസംബർ മാസത്തിൽ ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന്, ഇന്ത്യ വിമാന യാത്രക്കാർക്കായി പുതുക്കിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കേസിന് കാരണമാകുന്ന ഏതെങ്കിലും പുതിയ വേരിയന്റ് കണ്ടെത്തുന്നതിന് വിമാനത്താവളങ്ങളിൽ റാൻഡം ടെസ്റ്റിംഗ് ഏർപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ 2 ശതമാനം പേർക്ക് നടത്തുന്ന പോസ്റ്റ്-അറൈവൽ റാൻഡം കൊവിഡ് ടെസ്റ്റിംഗ് തുടരും. ഈ പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news world delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+